Labels
- ഇംഗ്ലീഷ് കവിതകള്‍ (6)
- കഥ +കവിത+കിറുക്ക് (2)
- കവിതകള്‍ (45)
- ചെറുകഥ. (1)
- നുറുങ്ങു ചിന്തകള്‍ (13)
- ഫലിതം (1)
- ബാലകഥ (1)
- ബ്ലോഗ് മീറ്റ് (1)
- ഭക്തി കവിതകള്‍ (3)
- മിനിക്കഥ (6)
- ലേഖനം (7)
- വേദാന്തം (5)
- ഹൈക്കു (2)
Saturday, 29 December 2012
Thursday, 20 December 2012
Tuesday, 11 December 2012
ബഹു ദൈവ വിശ്വാസം-ഹൈന്ദവ കാഴ്ചപാട്
ബഹു ദൈവ വിശ്വാസം സെമിടിക് മതങ്ങള്‍ പാപമായി കണക്കാക്കുന്നു. ഏകനായ ഈശ്വരനെയല്ലാതെ മറ്റൊരാളെ ആരാധിച്ചാല്‍ അത് (മോഷണത്തെയും വഞ്ചനയെയുംകാള്‍ )കൊടിയ പാപമായി കണക്കാക്കുന്നു!. ബഹു ദൈവ വിശ്വാസം അറിവില്ലായ്മയായും പ്രാകൃതമായും പാശ്ചാത്യരും പൊതുവേ കരുതുന്നു. ഇതിനു പിന്നിലെ കാരണം അന്വോഷിക്കാതെ നിത്യ നരകത്തിനു അവകാശികളായി കണ്ടു സഹതപിക്കുന്നു. യുക്തി വാദികളുടെ അഭിപ്രായത്തില്‍, പണ്ട് മനുഷ്യന്‍ പേടിയുള്ളതിനെഎല്ലാം ആരാധിച്ചിരുന്നു ഇപ്പോഴും അത് തുടരുന്നു അതുകൊണ്ടാണ് ഇത്തരം അനാചാരങ്ങള്‍ എന്ന്.
എന്തുകൊണ്ട് ബഹുദൈവ വിശ്വാസം?
ഇത് മനസ്സിലാക്കണമെങ്കില്‍ ഒരു പ്രധാന വേദാന്ത തത്വം മനസ്സിലാക്കണം
" ഈശാവാസ്യമിഥം സര്‍വം"
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും ഈശ്വരന്‍ കുടികൊള്ളുന്നു. അത് ചലിക്കാനാവാത്ത് വിധം പ്രപഞ്ചം നിറഞ്ഞു വിളങ്ങുന്നു (ഒരു കുപ്പി നിറയെ വെള്ളമെടുത്ത് അടച്ച് കുലുക്കി നോക്കുക,അത് ചലിക്കുന്നില്ലെന്നു കാണാം. ചലിക്കാന്‍ സ്ഥലം ആവശ്യമാണ് തൂണിലും തുരുമ്പിലും ഉള്ളതിന് ചലിക്കാന്‍ സ്ഥലമെവിടെ). ഈശ്വരന്‍ എല്ലാ വസ്തുക്കളിലും ഉണ്ട് എന്നതിനെക്കാള്‍ എല്ലാ വസ്തുക്ക്കളും ഈശ്വരനില്‍ ആണ് എന്ന് പറയുന്നതാണ് ഉത്തമം. സ്വര്‍ണ്ണത്തില്‍ നിന്ന് വേര്‍പെട്ടു ആഭരണത്തിനു നിലനില്‍പ്പ് ഇല്ലാത്ത പോലെ. സാധാരണക്കാരന്‍ ആഭരണം കാണുമ്പോള്‍ സ്വര്‍ണ്ണ പണിക്കാരന്‍ സ്വര്‍ണ്ണം കാണുന്നു . അതുപോലെ അറിവുള്ളവന്‍ എല്ലാത്തിലും ഈശ്വരനെ കാണുന്നു.
"ആകാശാത് പതിതം തോയം യഥാ ഗച്ഛതി സാഗരെ,
സര്‍വ്വ ദേവ നമസ്കാരം കേശവ പ്രതി ജായതേ"
(ആകാശത്ത് നിന്ന് പതിക്കുന്ന ജലം എപ്രകാരം സമുദ്രത്തില്‍ എത്തി ചേരുന്നുവോ അപ്രകാരം ഏത് ദേവനുള്ള നമസ്കാരവും ഒന്നില്‍ (കേശവന്‍ ) എത്തിചേരുന്നു.)
"ഒരേ ഗോതമ്പ് കൊണ്ട്ഉണ്ടാക്കുന്ന വ്യത്യസ്ത പലഹാരങ്ങള്‍ക്ക് വ്യത്യസ്ഥ രുചിയുള്ളതുപോലെ വ്യത്യസ്ഥ സങ്കല്പത്തിലുള്ള ആരാധനകള്‍ വ്യത്യസ്ഥ ഫലം തരുന്നു. എല്ലാ പലഹാരങ്ങളും വിശപ്പ് മാറ്റുന്നത് പോലെ എല്ലാ ആരാധനകളും ഈശ്വരനില്‍ എത്തിക്കുന്നു."
എല്ലാവരും ഒരുപോലെ ഒരേ അരൂപനായ ഈശ്വരനെ വണങ്ങണം എന്ന് പറഞ്ഞാല്‍ അത് ഉള്‍കൊള്ളാനുള്ള മാനാസീക പക്വത വളര്‍ന്നു വരേണ്ടതുണ്ടല്ലോ. അതിലേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സെമെറ്റിക് മത അനുയായികള്‍ സാത്താനെയും, ഉറൂസ്കളെയും ,ഖബരിടങ്ങളെയും ഈശ്വരനായി കാണാന്‍ തുടങ്ങും. അടുത്ത് വിവാദമായ കേശാരാധനയും ഇത്തരം ഒരു പ്രശ്നത്തില്‍ നിന്നുണ്ടായതത്രേ. സ്വന്തം ചിത്രം പോലും ആരാധനയ്ക് വിലക്കിയ ഒരു പ്രവാചകന്‍റെ കേശം പോലും ആരാധനാപാത്രം ആവുക! . ഇതൊന്നും കിട്ടിയില്ലന്കില്‍ വിശുദ്ദ ഗ്രന്ഥങ്ങള്‍ എടുത്തുവച്ച് ആരാധിക്കും (വായിക്കാന്‍ മെനക്കെടില്ല) .
ഇത് ആരുടേയും കുറ്റമായി കാണാന്‍ കഴിയില്ല. മനുഷ്യന്‍റെ ചിന്താ ശേഷിയുടെ പരിമിതിയായെ കണക്കാക്കാന്‍ കഴിയൂ. നമുക്ക് അരൂപമായ ഒന്നിനെ കുറിച്ച് ചിന്തിക്കാന്‍ പ്രയാസമായിരിക്കും. ചെവിയുടെ ഘടനയെക്കുരിച്ചു ആയിരം വാക്കുകള്‍ക്ക് പറയാന്‍ കഴിയാത്തത് ഒരു രേഖാ ചിത്രത്തിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയാറില്ലേ. മനുഷ്യരെല്ലാം പല തലങ്ങളില്‍ ഉള്ളവരാണ് അവര്‍ക്ക് വിശ്വാസങ്ങളും പലതരത്തില്‍ ആവശ്യമാണ്..കണ്ണൂര്‍ ജില്ലയിലെ പറശ്ശിനികടവും(നായകളും, കള്ളും മാംസവും ആരാധനയുടെ ഭാഗമാണ്) തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ക്ഷേത്രവും (സാത്വിക ആരാധന ഏറ്റവും ഉന്നത തലം എന്ന് കരുതപ്പെടുന്നു )വ്യത്യസ്ത ആരാധനാ ക്രമങ്ങള്‍ ഉള്ളതാണ്. അവയില്‍ ഒന്ന് തെറ്റ് ഒന്ന് ശരി എന്ന് പറയാനാവില്ല.
കൊല്ലം- ആലപ്പുഴ ജില്ലാ അതിര്‍ത്തിയിലെ ഓച്ചിറ പരബ്രഹ്മ മൂര്‍ത്തി ക്ഷേത്രത്തെ കുറിച്ച് ഒരു കഥയുണ്ട്,അതിന്‍റെ സാംഗത്ത്യത്തിനപ്പുറം ചിന്തിക്കെണ്ടുന്ന ഒന്ന് . പണ്ട് ഒരു ബ്രാഹ്മണന്‍ പരബ്രഹ്മത്തെ ഉപാസിക്കുന്നത് കണ്ട് അദ്ദേഹത്തിന്റെ ആശ്രിതന്‍ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു. അപ്പോള്‍ പരബ്രഹ്മത്തെ ഉപാസിക്കുകയാണെന്ന് പറഞ്ഞു. എന്താണ് പരബ്രഹ്മം എന്ന ചോദ്യത്തിന് കാളയാണ് എന്ന് ഉത്തരം കൊടുത്തു.കൂടുതല്‍ ചോദ്യം ഒഴിവാക്കാനും പറഞ്ഞു കൊടുത്താലും മനസ്സിലാവില്ല എന്ന മുന്‍വിധി കൊണ്ടും ആയിരുന്നു അങ്ങിനെ ഉത്തരം കൊടുത്തത്. അത് വിശ്വസിച്ച് ആ പാവം തന്‍റെ കാളയെ പൂര്‍ണ്ണ ഭക്തിയോടെ ആചരിക്കുവാന്‍ തുടങ്ങി. കുറച്ച് കാലത്തിനു ശേഷം ബ്രാഹ്മണന്‍ തന്റെ പരിചാരകനില്‍ ഉണ്ടായ മാറ്റം ശ്രദ്ധിക്കുകയും അതിന്റെ കാരണം ബ്രഹ്മ ജ്ഞാനം ലഭിച്ചതാണെന്ന് മനസ്സിലാക്കുകയും പരിചാരകനെ നമസ്കരിക്കുകയും ചെയ്തെന്നു ഐതീഹ്യം.(അവിടെ ഇപ്പോഴും കാളയെ ആരാധിക്കുന്നുണ്ട്, മാത്രമല്ല സാധാരണ ക്ഷേത്രങ്ങളില്‍ ഉള്ള പോലെ ശ്രീകോവിലും പ്രതിഷ്ഠയും പൂജയും ഒന്നും അവിടെയില്ല വയലിലെ മണ്ണാണ് അവിടുത്തെ പ്രസാദം )
ചില യുക്തിവാദികള്‍ പറയാറുണ്ട് ഒരു വശത്ത് തന്നെയല്ലാതെ മറ്റാരെയെങ്കിലും ആരാധിച്ചാല്‍ അവരെ നിത്യ നരകത്തില്‍ തള്ളുന്ന ദൈവം മറുവശത്ത് കാണുന്നതെല്ലാം ദൈവമാകുന്ന ഒരു കൂട്ടര്‍ എന്ന്. ഇത് രണ്ടും മനസ്സിലാവാത്തത് അവരുടെ കുറ്റമല്ലേ?.
(1 ഈ പോസ്ടുകൊണ്ട് ഏതെന്കിലും വ്യക്തികളുടെ വിശ്വാസത്തെ മാറ്റി മറിക്കാമെന്നുള്ള ദുരുദ്ദേശം ഒന്നുമില്ല മറിച്ചു വിശ്വാസങ്ങളെ കുറിച്ച് ഉള്ള തെറ്റി ധാരണ മാറ്റണം എന്നേ ഉള്ളൂ
2.അനാചാരങ്ങള്‍ വെള്ള പൂശാന്‍ ആഗ്രഹിക്കുന്നില്ല അനാചാരങ്ങള്‍ ഒഴിവാക്കിയാല്‍ മതം കൂടുതല്‍ ശുദ്ധമാകും
3 ഈ ലേഖനം പൂര്‍ണ്ണമാണെന്നും അവകാശപ്പെടുന്നില്ല. ഇതില്‍ എന്റെ അറിവിന്‍റെ പരിമിതികള്‍ ഉണ്ടാവാം .
4. ഇതിനെക്കുരിച്ച്ചുള്ള യുക്തിപരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം എന്ന്‍ അപേക്ഷിക്കുന്നു.
)
കടപ്പാട്: ചിത്രങ്ങള്‍ ഒന്നൊഴികെ എല്ലാം ഗൂഗിളില്‍ നിന്ന്
റഫറന്‍സ്: http://udaypai.in/?p=54
Tuesday, 4 December 2012
Sachin Tendulkar
Labels:
ഇംഗ്ലീഷ് കവിതകള്‍
We liked cricket because of a man,
Who piled up runs where
We piled up pride
We cheered his tons
We cheered his runs
He shouldered hopes of billions,
He shouldered hopes of nation
We can’t believe he is a man,
We call him God of cricket
Records beaten time to time
He changed with game and modern times
He stands for the game in troublesome days
He has to call it a day
His glory never fades for centuries that come
Thursday, 22 November 2012
ഫേസ് ബുക്ക് മത സൌഹാര്‍ദ്ദം തകര്‍ക്കതിരിക്കാന്‍
Labels:
ലേഖനം
ഫേസ് ബുക്ക് മത സൌഹാര്‍ദ്ദം തകര്‍ക്കതിരിക്കാന്‍
ഫേസ് ബുക്ക് ആധുനീക ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.നമ്മുടെ സ്വകാര്യതയില്‍ യാതൊരു ചിന്തയുമില്ലാതെ പറഞ്ഞുകൂട്ടുന്ന കാര്യങ്ങളും, കുശുമ്പും കുന്നായ്മകളും പോലും ഫേസ് ബൂകിലൂടെ പ്രചരിപ്പിക്കാം. തുടക്കത്തില്‍ നിഷ്കളങ്കവും സദുദേശ പരവുമായ പ്രവര്‍ത്തനങ്ങള്‍ മത സൌഹൃദം തകര്‍ക്കുന്നതെങ്ങിനെഎന്ന്‍ നമുക്ക് പരിശോദിക്കാം
ബാലു ഒരു സധാരണ തോഴിലന്ന്വോഷക യുവാവ് ആണ്. അവനു യഥാര്‍ത്ഥ ജീവിതത്തില്‍ ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്. അവന്‍റെ സുഹൃത്തുക്കളില്‍ ജേക്കബും കമാലും രാധാകൃഷ്ണനും എല്ലാം ഉണ്ട്. ഇവരെല്ലാം പ്രത്യേക മത വിഭാഗങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും വിശ്വസിക്കുന്നവര്‍ ആയിരുന്നു. അവര്‍ ഒരിക്കലും മതം ചര്‍ച്ച ചെയ്തിരുന്നില്ല. എങ്കിലും ക്രിസ്ത്മസും വിഷുവും നബിദിനവും എല്ലാം അവര്‍ക്ക് അടിച്ച് പോളിക്കുള്ള കാരണങ്ങള്‍ ആയിരുന്നു. അങ്ങനെയിരിക്കെ അവരെല്ലാവരും ഫേസ് ബുക്കില്‍ ചേര്‍ന്ന് ചങ്ങാത്തം കൂടുതല്‍ വിപുലമാക്കി.(വായ് നോട്ടം റോഡില്‍നിന്നു കമ്പ്യൂട്ടറിലേക്ക്). അവര്‍ ഓണ്‍ ലൈന്‍ ചങ്ങാതിമാരെ വാരിക്കൂട്ടുന്നതില്‍ മത്സരിച്ചു. അവരുടെ ഫേസ് ബുക്ക് ജീവിതം അങ്ങിനെ ചെറിയ ചെറിയ തമാശകളുമായി മുന്നേറുന്നതിനിടയില്‍ ബാലു ഒരു അപരിചിതന്റെ പോസ്റ്റിനു ലൈക് അടിച്ചു. ആ പോസ്റ്റ് ഇട്ട പേജില്‍ സ്ഥിരം സന്ദര്‍ശകന്‍ ആയി. ബാലുവിന്റെ ഓരോ ലൈക്കുകളും സുഹൃത്തുക്കള്‍ അറിയുന്നുണ്ടായിരുന്നു. തങ്ങളുടെ മതത്ത്തിനെതിരായി വന്ന പോസ്റ്റില്‍ രാമു ലൈക്കുകയും കമന്‍റ്കയും ചെയ്തത് കണ്ടു അവര്‍ ബാലുവിന്റെ മതതിനെതിരെയും പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും ലൈക്കുകള്‍ ഇടുകയും ചെയ്തു. കൂടുതല്‍ വിഷം ചീറ്റുന്ന പേജുകള്‍ കണ്ടെത്തുകയും അവയില്‍ അംഗത്ത്വം എടുക്കുകയും ചെയ്തു. പരസ്പരം മതം ചര്‍ച്ച ചെയ്യാതിരുന്ന അവര്‍ തെറിക്കമന്‍റ്കള്‍ കൊണ്ട് പരസ്പരം അഭിഷേകം ചെയ്തു.
താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം വിദ്വേഷങ്ങള്‍ ഒഴിവാക്കാം
1. നിങ്ങള്‍ ചെയ്യുന്ന ഓരോ ലൈക്കുകളും കമന്റുകളും നിങ്ങളുടെ സുഹൃത്തുക്കള്‍ കാണുന്നുണ്ടെന്ന് മനസ്സിലാക്കുക.
2.നിങ്ങള്‍ക്കുള്ളത് പോലെ തന്നെ മത വിശ്വാസവും രാഷ്ട്രീയ വിശ്വാസവും മറ്റുള്ളവര്‍ക്കും ഉണ്ടെന്നു മനസിലാക്കുക.
3.ഫേസ് ബുക്കിലെ എല്ലാ പോസ്റ്റുകളും ബ്ലോഗ്ഗുകളും നല്‍കുന്നത് ആധികാരികമായ വിവരങ്ങള്‍ ആവണമെന്നില്ല.
4. മതം, രാഷ്ട്രീയം എന്നിവ മാത്രം സംസാരിക്കുന്നവരെ കഴിവതും ഫ്രണ്ട്സ് ആക്കാതിരിക്കുക.
5. അസഭ്യം പറയുന്നവര്‍ അതിനേക്കാള്‍ വല്ല്യ അസഭ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവുക (അതാരുടെയും കുത്തകയല്ലല്ലോ നിങ്ങളെക്കാള്‍ വല്ല്യ സംസ്കാര സം'പന്നന്‍' ഉണ്ടാകുമെന്ന് തിരിച്ചറിയുക )
6 . നിങ്ങള്‍ ആരെയെങ്കിലും വാദിച്ചു തോല്പ്പിക്കുമ്പോള്‍ തോല്‍ക്കുന്നത് ആ വ്യക്തിയുടെ അറിവ് മാത്രമാണെന്നും ആശയമോ മതമോ അല്ലെന്നും തിരിച്ചറിയുക.
7. നിങ്ങള്‍ facebookil അത്ര പ്രധാന വ്യക്തിയല്ലെന്നും നിങ്ങള്‍ ഫേസ് ബുക്കില്‍ വന്നില്ലന്കില്‍ ഒന്നും സംഭവിക്കില്ലെന്നും തിരിച്ചറിയുക.
8. ഫേസ് ബുക്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെടാത്ത് കണ്ടാല്‍ അതിനെതിരെ കമന്‍റ്അരുത്. നിങ്ങളുടെ ഓരോ കമന്റും അതിനെ കൂടുതല്‍ പ്രശസ്തമാക്കും(ഉദാ: സന്തോഷ് പണ്ഡിറ്റിനെ ചീത്ത പറഞ്ഞിട്ട കമന്റുകള്‍ കാരണമാണ് അയാള്‍ പ്രശ്സ്ഥനായതും പിന്നെയും പടങ്ങള്‍ എടുത്തതും )
9.ആരെങ്കിലും എന്തെങ്കിലും കമന്ടിയാലോ ലൈക് അടിച്ചാലോ അയാള്‍ താങ്കളോട് പൂര്‍ണ്ണമായും യോജിക്കുന്നെന്നും ഇല്ലെങ്കില്‍ വെറുക്കുന്നെന്നും വിചാരിക്കാതിരിക്കുക. പല കമന്റുകളും ലൈകുകളും വെറും ഔപചാരികതയാണ്.
10. മറ്റുള്ളവരില്‍ എത്തിക്കെണ്ടുന്ന നല്ലകാര്യങ്ങള്‍ തീര്‍ച്ചയായും ലൈക്കുകയും കമന്റുകയും ചെയ്യുക.
11. കാണുകയും കേക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ ആരോഗ്യകരമായ അനാദരാവോടുകൂടി (അത് നമുക്കെത്ര പ്രിയപ്പെട്ടതെങ്കിലും)വിശകലനം ചെയ്യുക.
12. വെറുപ്പും വിദ്വേഷവും വച്ച് പുലര്‍ത്തുന്ന പോസ്റ്റുകള്‍ ഇടുന്നത് കൂടുതലും ഫയ്ക് ആണെന്ന് തിരിച്ചറിയുക.
13. ചെറിയ മുറിവുകളില്‍ മുളകുപൊടി ഇടാന്‍ കാത്തിരിക്കുന്ന സ്ഥാപിത താല്‍പ്പര്യക്കാരെ കരുതിയിരിക്കുക.(അവര്‍ കൂടുതല്‍ ആക്ടിവ് ആയിരിക്കും)
14 . ഫേസ്ബുക്ക് ചര്‍ച്ചയിലൂടെ ലോകത്തെ മാറ്റി മറിക്കാം എന്ന് കരുതാത്തിരിക്കുക.
15.ഫേസ് ബുക്ക് പൊതു നന്മയ്ക്,സൌഹൃദത്തിന് ,സന്തോഷത്തിന് എന്നതാവണം നമ്മുടെ മുദ്രാവാക്ക്യം
Monday, 29 October 2012
പ്രസംഗ ജീവി
Labels:
മിനിക്കഥ
ഇന്ന് തിരക്കേറിയ ദിവസമാണ്. അതിനിടയിലാണ് ഭാര്യ അവളുടെ വീട്ടില്‍ പോകാനുള്ള അനുവാദം ചോദിക്കുന്നത്. സ്ത്രീ സ്വാതന്ത്രത്തെ കുറിച്ചാണ് ഇന്നത്തെ ചര്‍ച്ച. അതുകൊണ്ട് അനുവാദം നിഷേധിച്ചു. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്നും അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അനുവാദം നല്‍കണമെന്നും വാദിക്കാനുള്ള പൊയന്റുകള്‍ തയ്യാറാക്കേണ്ടതുണ്ട്. ചര്‍ച്ചയ്ക് പോകുമ്പോള്‍ മകള്‍ക്ക് നല്ലൊരു വസ്ത്രം എടുക്കണം പര്‍ദ്ദയെക്കാള്‍ കട്ടിയുള്ള എന്തെങ്കിലും, കോളേജ് ഉല്ലാസയാത്രയ്ക്ക് വിടാത്തതിനുള്ള പരിഭവം മാറട്ടെ.
ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് പൂച്ച കുറുകെ ചാടിയത്.... അതുകൊണ്ട് അല്പം താമസിച്ചാണ് ഇറങ്ങിയത്.... ചാനല്‍ ചര്‍ച്ചയ്ക് മുന്‍പ് അന്ധ വിശ്വാസത്തിനെതിരായ ഒരു ക്ലാസ് ഉത്ഘാടനം ചെയ്യേണ്ടതുണ്ട്. അത് കഴിഞ്ഞു മകന്‍റെ വിവാഹ തടസ്സം മാറ്റാന്‍ ജ്യോത്സ്യനെ കാണുകയും വേണം.
ചാനല്‍ ചര്‍ച്ച കഴിഞ്ഞു പോകുമ്പോള്‍ പ്രകൃതി സംരക്ഷണക്കാരുടെ ഒരു ജാഥയുണ്ട് അതിനു പോകുമ്പോള്‍ കുറച്ചു FURNITURE ഓര്‍ഡര്‍ കൊടുക്കണം. കള്ളത്തടി കൊണ്ട് FURNITURE ഉണ്ടാക്കുന്ന ഒരു കടയുണ്ട് അവിടെ നല്ല വിലക്കുറവാണത്രേ.. അയ്യോ കാറിന്‍റെ ഡിക്കിയില്‍ പ്ലാസ്ടിക്ക് ചാക്കില്‍ കെട്ടിയ വീട്ട് മാലിന്യങ്ങള്‍ ഏതേലും പുഴയില്‍ തള്ളണം.കാര്‍ യാത്രക്കിടയിലാണ് കുത്തക വിരുദ്ധ സമിതി വിളിച്ചത് .COCA-COLAയും Malbaro യും നുകര്‍ന്ന് അവര്‍ക്ക് ഡേറ്റ് കൊടുത്തു. ഹോ ഇന്ന് തിരക്കോട് തിരക്ക് തന്നെ.
മനുഷ്യന്റെ തുല്ല്യതയെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കുന്നതിനിടയില്‍ ഡ്രൈവറെ വിട്ടു രണ്ടു ചായ വാങ്ങിച്ചു. ഹും രണ്ടു പേര്‍ക്കും ഒരേ ചായയോ?അയാള്‍ മനസ്സില്‍ പറഞ്ഞു.
.ഹോ നാളെ പരിപാടികള്‍ കുറവാണ്. അയാള്‍ നാളത്തെ പരിപാടികളുടെ ലിസ്റ്റ് നോക്കി പുളകിതനായി.നാളെ രണ്ടു പ്രഭാഷണങ്ങള്‍111 1ഒന്ന് മദ്യ വിരുദ്ധ സമിതിയുടെ രണ്ട് ലൈംഗീക തൊഴില്‍ സംരക്ഷണ ജാഥയിലും.
ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് പൂച്ച കുറുകെ ചാടിയത്.... അതുകൊണ്ട് അല്പം താമസിച്ചാണ് ഇറങ്ങിയത്.... ചാനല്‍ ചര്‍ച്ചയ്ക് മുന്‍പ് അന്ധ വിശ്വാസത്തിനെതിരായ ഒരു ക്ലാസ് ഉത്ഘാടനം ചെയ്യേണ്ടതുണ്ട്. അത് കഴിഞ്ഞു മകന്‍റെ വിവാഹ തടസ്സം മാറ്റാന്‍ ജ്യോത്സ്യനെ കാണുകയും വേണം.
ചാനല്‍ ചര്‍ച്ച കഴിഞ്ഞു പോകുമ്പോള്‍ പ്രകൃതി സംരക്ഷണക്കാരുടെ ഒരു ജാഥയുണ്ട് അതിനു പോകുമ്പോള്‍ കുറച്ചു FURNITURE ഓര്‍ഡര്‍ കൊടുക്കണം. കള്ളത്തടി കൊണ്ട് FURNITURE ഉണ്ടാക്കുന്ന ഒരു കടയുണ്ട് അവിടെ നല്ല വിലക്കുറവാണത്രേ.. അയ്യോ കാറിന്‍റെ ഡിക്കിയില്‍ പ്ലാസ്ടിക്ക് ചാക്കില്‍ കെട്ടിയ വീട്ട് മാലിന്യങ്ങള്‍ ഏതേലും പുഴയില്‍ തള്ളണം.കാര്‍ യാത്രക്കിടയിലാണ് കുത്തക വിരുദ്ധ സമിതി വിളിച്ചത് .COCA-COLAയും Malbaro യും നുകര്‍ന്ന് അവര്‍ക്ക് ഡേറ്റ് കൊടുത്തു. ഹോ ഇന്ന് തിരക്കോട് തിരക്ക് തന്നെ.
മനുഷ്യന്റെ തുല്ല്യതയെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കുന്നതിനിടയില്‍ ഡ്രൈവറെ വിട്ടു രണ്ടു ചായ വാങ്ങിച്ചു. ഹും രണ്ടു പേര്‍ക്കും ഒരേ ചായയോ?അയാള്‍ മനസ്സില്‍ പറഞ്ഞു.
.ഹോ നാളെ പരിപാടികള്‍ കുറവാണ്. അയാള്‍ നാളത്തെ പരിപാടികളുടെ ലിസ്റ്റ് നോക്കി പുളകിതനായി.നാളെ രണ്ടു പ്രഭാഷണങ്ങള്‍111 1ഒന്ന് മദ്യ വിരുദ്ധ സമിതിയുടെ രണ്ട് ലൈംഗീക തൊഴില്‍ സംരക്ഷണ ജാഥയിലും.
Wednesday, 24 October 2012
കുഞ്ഞറിവ്
Labels:
കവിതകള്‍
കുമ്പിളില്‍ കോരിയതെന്‍റെ ജ്ഞാനം
അതിനുള്ളില്‍ പെട്ട് പോം തെറ്റിന്‍റെ കല്ലുകള്‍
കരളില്‍ കനിവാല്‍ ക്ഷമിച്ചിടണെ
കാണുന്ന ലോകത്തിനപ്പുറം ഇല്ലന്ന്
കൂപ മണ്ഡൂകം നിനച്ചിടുമ്പോള്‍
എന്‍ചിന്താലോകത്തിനപ്പുറം
കാണുവാന്‍ ക്ലേശിക്കയാണ് ഞാന്‍ ഇന്നുമെന്നും
ഉറുമ്പിനു ഭാരം അരിയെന്ന പോലയും
കല്ല് ചുമക്കുന്ന തുമ്പിയെ പോലെയും
എന്നാല്‍ കഴിവത് ചില്ലറയെങ്കിലും
ചെയ്യാന്‍ ശ്രമിക്കയാണിന്നു ഞാനും
Wednesday, 17 October 2012
ദാമോ
Labels:
മിനിക്കഥ
ദാമോ ഒരു കോടീശ്വരന്‍ ആയിരുന്നു. ദാമോ എന്ന് സ്വയമിട്ട പേരാണ് യഥാര്‍ത്ഥ പേര് ദാമോദരന്‍.. ..ദോഷം പറയരുതല്ലോ ആളു മികച്ചൊരു പ്രവാസി വ്യവസായി ആണ്. സ്വന്തമായി ഒരു ചെറു വിമാനം ഉള്ളതാണ് അയാളുടെ അഹങ്കാരം. സ്വന്തമായി ഏറ്റവും വിലകൂടിയ BMW, റോള്‍സ് റോയ്സ്,ബെന്റ്ലീ കാറുകള്‍ ഉണ്ട്. നാട്ടില്‍ വരുമ്പോള്‍ കാണുന്ന ചക്കടാ കാറുകളും, പട്ടിണികോലം പോലുള്ള ബൈകുകളും നമ്മുടെ കഥാ നായകന് പുച്ഛം ആയിരുന്നു. ഇത്തരം വാഹനങ്ങള്‍ നിരോധിക്കണമെന്നും മികച്ച വാഹനങ്ങള്‍ മാത്രം നിരത്തിലോടിയാല്‍ മതിയെന്നും അയാള്‍ ആക്രോശിച്ചിരുന്നു.
അങ്ങനെയിരിക്കെ നാട്ടിലെ അവധിയ്ക്കിടയിലൊരു യാത്രയില്‍ അയാളുടെ വിലയേറിയ കാര്‍ അപകടത്തില്‍ പെട്ടു.വലിയ പരിക്കൊന്നും പറ്റിയതായി തോന്നാത്തതിനാല്‍ സഹായിക്കാനെത്തിയവരുടെ വണ്ടിയിലോന്നും കയറാന്‍ അയാള്‍ കൂട്ടാക്കിയില്ല. നാട്ടില്‍ അപകടത്തില്‍ പെടുന്നവര്‍ക്ക് സഹായം കിട്ടുന്നത് വലിയ കാര്യമാണെന്ന് അയാള്‍ ഇനിയും മനസ്സിലാക്കിയിരുന്നില്ല. അല്‍പ സമയത്തിനകം അയാളുടെ ബോധം മറയാന്‍ തുടങ്ങി.ആശുപത്രിയില്‍ വച്ച് ബോധം തെളിഞ്ഞപ്പോള്‍ ദാമു അറിഞ്ഞത് ബോധം മറഞ്ഞു കിടന്ന തന്നെ ആശുപത്രിയിലെത്തിക്കാന്‍ ഒരു വാഹനവും തയ്യാരാകാഞ്ഞതിനെ തുടര്‍ന്ന് ആരോ സൈക്കിളില്‍ വച്ച് കെട്ടി കൊണ്ടുവരികയായിരുന്നത്രേ.
ജീവന്‍ രക്ഷപെട്ട ആശ്വാസത്തെക്കാള്‍ അയാള്‍ക്ക് തന്നെ കൊണ്ടുവന്ന ആക്രി സൈക്കിളിന്റെയും അതോടിച്ച മാക്രി മനുഷ്യന്റെയും രൂപമായിരുന്നു അയാളുടെ മനസ്സില്‍.. ഇതെങ്ങാനും തന്റെ സുഹൃത്തുക്കളറിഞ്ഞാല്‍........,......................
ഇതും ഇഷ്ടപെടും "ശാസ്ത്രാന്വോഷണം
അങ്ങനെയിരിക്കെ നാട്ടിലെ അവധിയ്ക്കിടയിലൊരു യാത്രയില്‍ അയാളുടെ വിലയേറിയ കാര്‍ അപകടത്തില്‍ പെട്ടു.വലിയ പരിക്കൊന്നും പറ്റിയതായി തോന്നാത്തതിനാല്‍ സഹായിക്കാനെത്തിയവരുടെ വണ്ടിയിലോന്നും കയറാന്‍ അയാള്‍ കൂട്ടാക്കിയില്ല. നാട്ടില്‍ അപകടത്തില്‍ പെടുന്നവര്‍ക്ക് സഹായം കിട്ടുന്നത് വലിയ കാര്യമാണെന്ന് അയാള്‍ ഇനിയും മനസ്സിലാക്കിയിരുന്നില്ല. അല്‍പ സമയത്തിനകം അയാളുടെ ബോധം മറയാന്‍ തുടങ്ങി.ആശുപത്രിയില്‍ വച്ച് ബോധം തെളിഞ്ഞപ്പോള്‍ ദാമു അറിഞ്ഞത് ബോധം മറഞ്ഞു കിടന്ന തന്നെ ആശുപത്രിയിലെത്തിക്കാന്‍ ഒരു വാഹനവും തയ്യാരാകാഞ്ഞതിനെ തുടര്‍ന്ന് ആരോ സൈക്കിളില്‍ വച്ച് കെട്ടി കൊണ്ടുവരികയായിരുന്നത്രേ.
ജീവന്‍ രക്ഷപെട്ട ആശ്വാസത്തെക്കാള്‍ അയാള്‍ക്ക് തന്നെ കൊണ്ടുവന്ന ആക്രി സൈക്കിളിന്റെയും അതോടിച്ച മാക്രി മനുഷ്യന്റെയും രൂപമായിരുന്നു അയാളുടെ മനസ്സില്‍.. ഇതെങ്ങാനും തന്റെ സുഹൃത്തുക്കളറിഞ്ഞാല്‍........,......................
ഇതും ഇഷ്ടപെടും "ശാസ്ത്രാന്വോഷണം
Saturday, 13 October 2012
അപസ്വരങ്ങളുടെ താളം
Labels:
കഥ +കവിത+കിറുക്ക്
ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ വര്‍ണ്ണം ഏറിയതായിരുന്നു
യഥാര്‍ത്യമായപ്പോള്‍ കറുപ്പും വെളുപ്പും
ഞാന്‍ പാടിയ ഗാനങ്ങള്‍ ഈണത്തിലായിരുന്നു
പക്ഷെ പുറത്ത് വന്നത് അപശ്രുതികള്‍
എന്‍റെ ചുവടുകള്‍ താളത്തിലായിരുന്നു
പക്ഷെ അതിനിടയില്‍ വേണ്ടാത്ത ചുവടുകള്‍ കൂടി
ഞാന്‍ വരച്ചത് അര്‍ത്ഥ സമ്പൂര്‍ണ്ണ ചിത്രങ്ങള്‍
വരച്ച് തീര്‍ന്നപ്പോള്‍ കുത്തി വരകള്‍
എന്റെയുള്ളില്‍ പ്രണയം, സൌഹൃദം ദുഖം സന്തോഷം എല്ലാം
പുറത്ത് അളിഞ്ഞചിരിയും വലിഞ്ഞ മോന്തയും
വര്‍ണ്ണം മങ്ങിയതെയുള്ളൂ
ഗാനം ഇടറിയതെയുള്ളൂ
താളം തെറ്റീല തളര്‍ന്നതെയുള്ളൂ
പുതുമയറ്റില്ല പഴകിയതെയുള്ളൂ
ഞാന്‍ സ്വയം ആശ്വസിച്ചു
ഞാന്‍ തീരുമാനിച്ചു ഇങ്ങനെയൊക്കെ തുടരാന്‍
എന്‍റെ ഈണം തിരിച്ചറിയപ്പെടും വരെ
എന്‍റെ സ്വപ്നങ്ങള്‍ക്ക് ചായ്ക്കൂട്ടു ലഭിക്കും വരെ
എന്‍റെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കപ്പെടും വരെ
നല്ല ചിത്രങ്ങള്‍,ഗാനങ്ങള്‍, സ്വപ്ങ്ങള്‍ എല്ലാം
ഇവിടെയുണ്ടാവും പക്ഷേ അതിനിടയിലും എന്റെതിനും
സ്ഥാനമുണ്ടാവും എങ്കിലല്ലേ നല്ലവയ്ക് മഹത്വമുണ്ടാവൂ
ഏറ്റവും മോശം വസ്ത്രവും ജവ്ലിക്കടയില്‍ വിറ്റ്‌പോവാറുണ്ടല്ലോ................
Friday, 5 October 2012
സര്‍ട്ടിഫിക്കറ്റ്
Labels:
മിനിക്കഥ
ഇരുപത്തിയഞ്ചാം പിറന്നാളില്‍കലേഷ് തന്‍റെ ജീവിതത്തിന്‍റെ മൂന്നിലൊരു ഭാഗത്തെ സമ്പാദ്യങ്ങള്‍ കണക്ക് കൂട്ടി നോക്കി. പതിനഞ്ചു സര്‍ട്ടിഫിക്കറ്റ്കള്‍. അതില്‍ നിറം മങ്ങിയ SSLC മുതല്‍ ബിരുദാനന്തര ദുരിതം വരെയുള്ള സര്‍ടിഫിക്കറ്റുകള്‍, കമ്പ്യൂട്ടര്‍ ഡിപ്ലോമ കണ്ടകടച്രാദി ഡിപ്ലോമ തുടങ്ങി കുറെ തിളങ്ങുന്ന പേപ്പറുകള്‍.... ഇനിയും കിട്ടാനുള്ള മറ്റുചില സര്‍ട്ടിഫിക്കറ്റുകള്‍, അതില്‍ പേര് പോലും ഓര്‍മ്മയില്ലാത്ത കുറെ വിഷയങ്ങളും അതിന് ലഭിച്ച ഫാന്‍സി മാര്‍ക്ക്‌കളും . പഠിച്ചതെല്ലാം പുല്ലു തിന്നാത്ത തിയറി പശുക്കള്‍...... ..,
ജോലി തേടിയുള്ള അലച്ചിലില്‍ കൈത്താങ്ങ് ആകുമെന്ന്കരുതിയ ഈ പേപ്പര്‍ കഷ്ണങ്ങള്‍ കേവലം ഭാരം മാത്രമാണെന്ന തിരിച്ചറിവ് ഭയാനകമായിരുന്നു. ജോലി വേണേല്‍ പണം പണമുണ്ടേല്‍ ജോലി, ഇതാണ് അവന്‍ എല്ലാടത്തും കേട്ടത്. അതുമല്ലെങ്കില്‍ എല്ലുമുറിയെ പണിയെടുത്താല്‍ പല്ലുമുറിയെ തിന്നാം, പക്ഷെ അതിന് പണിയെടുക്കാന്‍ അറിയണ്ടേ. പഠിച്ച വിദ്യകളിലോന്നും പണിയെടുക്കുന്ന വിദ്യയില്ലായിരുന്നല്ലോ? അവനൊപ്പം പഠിച്ച കുറച്ച് മാത്രം പഠിച്ചവര്‍ അന്തസ്സായി പണിയെടുത്ത് ജീവിക്കുന്നു. ഇനി സര്‍ക്കാര്‍ ജോലിയെന്ന് വിചാരിച്ചാല്‍ സംവരണത്തിന്റെ ശതമാന കണക്കുകള്‍ക്ക് പുറത്താണല്ലോ മുന്നോക്കകാരനായ അവന്‍റെ സ്ഥാനം. സര്‍ഫിക്കറ്റ്കളുടെ അര്‍ത്ഥ ശൂന്യത തിരിച്ച റിഞ്ഞ അവന്‍ അത് കത്തിച്ചു അതിന്‍റെ ചൂടറിഞ്ഞു. സര്ട്ടിഫിക്കട്ടുകള്‍ക്കായി ചിലവഴിച്ച വര്‍ഷങ്ങള്‍,പണം, എല്ലാം എരിഞ്ഞടങ്ങി.
ഇനി ജീവിക്കാന്‍ വേണ്ടി എന്തേലും പണി വേണം ദേഹാധ്വാനം ഉള്ളതായാലും മതി അതിനായവന്‍ തൂമ്പാ പണി പഠിപ്പിച്ചു സര്‍ഫിക്കറ്റ് നല്‍കുന്ന സ്ഥാപനം തേടിയിറങ്ങി..
ജോലി തേടിയുള്ള അലച്ചിലില്‍ കൈത്താങ്ങ് ആകുമെന്ന്കരുതിയ ഈ പേപ്പര്‍ കഷ്ണങ്ങള്‍ കേവലം ഭാരം മാത്രമാണെന്ന തിരിച്ചറിവ് ഭയാനകമായിരുന്നു. ജോലി വേണേല്‍ പണം പണമുണ്ടേല്‍ ജോലി, ഇതാണ് അവന്‍ എല്ലാടത്തും കേട്ടത്. അതുമല്ലെങ്കില്‍ എല്ലുമുറിയെ പണിയെടുത്താല്‍ പല്ലുമുറിയെ തിന്നാം, പക്ഷെ അതിന് പണിയെടുക്കാന്‍ അറിയണ്ടേ. പഠിച്ച വിദ്യകളിലോന്നും പണിയെടുക്കുന്ന വിദ്യയില്ലായിരുന്നല്ലോ? അവനൊപ്പം പഠിച്ച കുറച്ച് മാത്രം പഠിച്ചവര്‍ അന്തസ്സായി പണിയെടുത്ത് ജീവിക്കുന്നു. ഇനി സര്‍ക്കാര്‍ ജോലിയെന്ന് വിചാരിച്ചാല്‍ സംവരണത്തിന്റെ ശതമാന കണക്കുകള്‍ക്ക് പുറത്താണല്ലോ മുന്നോക്കകാരനായ അവന്‍റെ സ്ഥാനം. സര്‍ഫിക്കറ്റ്കളുടെ അര്‍ത്ഥ ശൂന്യത തിരിച്ച റിഞ്ഞ അവന്‍ അത് കത്തിച്ചു അതിന്‍റെ ചൂടറിഞ്ഞു. സര്ട്ടിഫിക്കട്ടുകള്‍ക്കായി ചിലവഴിച്ച വര്‍ഷങ്ങള്‍,പണം, എല്ലാം എരിഞ്ഞടങ്ങി.
ഇനി ജീവിക്കാന്‍ വേണ്ടി എന്തേലും പണി വേണം ദേഹാധ്വാനം ഉള്ളതായാലും മതി അതിനായവന്‍ തൂമ്പാ പണി പഠിപ്പിച്ചു സര്‍ഫിക്കറ്റ് നല്‍കുന്ന സ്ഥാപനം തേടിയിറങ്ങി..
Monday, 17 September 2012
Monday, 10 September 2012
ദൈവത്തിന്‍റെ പരാദങ്ങള്‍
Labels:
കവിതകള്‍
ചിലര്‍ ദൈവത്തിന്‍റെ മൊത്ത കച്ചവടക്കാര്‍
ചിലര്‍ ദൈവത്തെ മുറിച്ചു വില്‍ക്കുന്നോര്‍
ചിലരോ ദൈവത്തിന്റെ ദല്ലാള്കളത്രേ
പോരാഞ്ഞ് ദൈവം തന്നെയെന്നും ചിലര്‍
പാപം പൊറുക്കാനും ചിലര്‍
ദൈവത്തിനുമുണ്ട് fans association
മറ്റുള്ള ദൈവങ്ങളെ കൂവി തോല്പ്പിക്കുന്നോര്‍
ആളെ വിളിച്ചു ചേര്‍ത്തും വഴിവാണിഭം
ചിലര്‍ സ്വര്‍ഗ്ഗത്തിന്‍റെ കുത്തക പാട്ടക്കാര്‍
ചിലര്‍ ഭക്തിയുടെ അഭിനയ സമ്രാട്ട്കള്‍
ചിലര്‍ക്ക് വേണ്ടത് ഇന്‍സ്റ്റന്‍റ് മോക്ഷം
ചിലര്‍ക്കോ ദൈവം നേരംപോക്ക്
ദൈവമില്ലന്നു തെളിയിക്കാന്‍ ചിലര്‍
ദൈവത്തിന്‍റെ തെളിവന്ന്വോഷിക്കാന്‍ വേറെ ചിലര്‍
ദൈവമില്ലെന്ന് പുറമെയും ഈശ്വരാ എന്നുള്ളിലും ചിലര്‍
ദൈവത്തെ വിറ്റ് വോട്ടാക്കിയോര്‍ ചിലര്‍
ദൈവത്തിന്‍റെ പേരില്‍ ക്വട്ടേഷന്‍
വാളും ശൂലവും ചിലര്‍ക്ക്
ചിലര്‍ക്ക് കത്തിയും ബോംബുമത്രേ
നമ്മുടെ ദൈവം മതിയെന്ന് ചിലര്‍
മൂഢത്വം ഓര്‍ത്ത് ദൈവം തലതല്ലി പറയുന്നു
വിവിധമാം രൂപം മാത്രം വിവിധമാം ഭാവം മാത്രം
ഒന്നുപോല്‍ പിറന്നവര്‍ മര്‍ത്യരാം നിങ്ങളെല്ലാം
ഇല്ലെനിക്കത്തില്‍ ഭാവ ഭേദം തെല്ലും
തേടുവിന്‍ നിങ്ങള്‍ക്കുള്ളില്‍
തിളങ്ങും ചൈതന്യം ഞാന്‍
കാണാം നിങ്ങള്‍ക്കെന്നെ
കീടങ്ങള്‍ക്കുള്ളില്‍ പോലും
കേള്‍ക്കുന്നില്ലാരും ദൈവത്തിന്‍ വാക്കുകള്‍
കേള്‍ക്കുന്നു ഉച്ചഭാഷിണി ഘോരം ഘോരം
by :Nidheesh Varma Raja.u
ചിലര്‍ ദൈവത്തെ മുറിച്ചു വില്‍ക്കുന്നോര്‍
ചിലരോ ദൈവത്തിന്റെ ദല്ലാള്കളത്രേ
പോരാഞ്ഞ് ദൈവം തന്നെയെന്നും ചിലര്‍
പാപം പൊറുക്കാനും ചിലര്‍
ദൈവത്തിനുമുണ്ട് fans association
മറ്റുള്ള ദൈവങ്ങളെ കൂവി തോല്പ്പിക്കുന്നോര്‍
ആളെ വിളിച്ചു ചേര്‍ത്തും വഴിവാണിഭം
ചിലര്‍ സ്വര്‍ഗ്ഗത്തിന്‍റെ കുത്തക പാട്ടക്കാര്‍
ചിലര്‍ ഭക്തിയുടെ അഭിനയ സമ്രാട്ട്കള്‍
ചിലര്‍ക്ക് വേണ്ടത് ഇന്‍സ്റ്റന്‍റ് മോക്ഷം
ചിലര്‍ക്കോ ദൈവം നേരംപോക്ക്
ദൈവമില്ലന്നു തെളിയിക്കാന്‍ ചിലര്‍
ദൈവത്തിന്‍റെ തെളിവന്ന്വോഷിക്കാന്‍ വേറെ ചിലര്‍
ദൈവമില്ലെന്ന് പുറമെയും ഈശ്വരാ എന്നുള്ളിലും ചിലര്‍
ദൈവത്തെ വിറ്റ് വോട്ടാക്കിയോര്‍ ചിലര്‍
ദൈവത്തിന്‍റെ പേരില്‍ ക്വട്ടേഷന്‍
വാളും ശൂലവും ചിലര്‍ക്ക്
ചിലര്‍ക്ക് കത്തിയും ബോംബുമത്രേ
നമ്മുടെ ദൈവം മതിയെന്ന് ചിലര്‍
മൂഢത്വം ഓര്‍ത്ത് ദൈവം തലതല്ലി പറയുന്നു
വിവിധമാം രൂപം മാത്രം വിവിധമാം ഭാവം മാത്രം
ഒന്നുപോല്‍ പിറന്നവര്‍ മര്‍ത്യരാം നിങ്ങളെല്ലാം
ഇല്ലെനിക്കത്തില്‍ ഭാവ ഭേദം തെല്ലും
തേടുവിന്‍ നിങ്ങള്‍ക്കുള്ളില്‍
തിളങ്ങും ചൈതന്യം ഞാന്‍
കാണാം നിങ്ങള്‍ക്കെന്നെ
കീടങ്ങള്‍ക്കുള്ളില്‍ പോലും
കേള്‍ക്കുന്നില്ലാരും ദൈവത്തിന്‍ വാക്കുകള്‍
കേള്‍ക്കുന്നു ഉച്ചഭാഷിണി ഘോരം ഘോരം
by :Nidheesh Varma Raja.u
Thursday, 6 September 2012
Saturday, 1 September 2012
ആഗോള മാനവീക മാന്ദ്യം
Labels:
കവിതകള്‍
പ്രണയത്തിന്‍റെ വില ഷെയര്‍ മാര്‍ക്കറ്റ് പോലെ
ചിലപ്പോള്‍ ഭയങ്കരമായി ഉയരും
ചിലപ്പോള്‍ ഇടിഞ്ഞുതാഴും
എങ്കിലും സാധാരണക്കാര്‍ക്ക് എപ്പോഴും നഷ്ടം
മൂല്യങ്ങള്‍ ഇന്ത്യന്‍ രൂപ പോലെ
വില എന്നും പുതിയ താഴ്ച്ചകളില്‍
സുഹൃദങ്ങള്‍ഊഹ കച്ചവടം പോലെ
നഷ്ടങ്ങള്‍ ഊഹിക്കുന്നതിനപ്പുറം
വിലക്കയറ്റം അവശ്യവസ്തുക്കള്‍ക്ക് മാത്രം
പിന്നെ ജാടയ്കും പുറം പൂച്ച്കള്‍ക്കും
ചിലപ്പോള്‍ ഭയങ്കരമായി ഉയരും
ചിലപ്പോള്‍ ഇടിഞ്ഞുതാഴും
എങ്കിലും സാധാരണക്കാര്‍ക്ക് എപ്പോഴും നഷ്ടം
മൂല്യങ്ങള്‍ ഇന്ത്യന്‍ രൂപ പോലെ
വില എന്നും പുതിയ താഴ്ച്ചകളില്‍
സുഹൃദങ്ങള്‍ഊഹ കച്ചവടം പോലെ
നഷ്ടങ്ങള്‍ ഊഹിക്കുന്നതിനപ്പുറം
വിലക്കയറ്റം അവശ്യവസ്തുക്കള്‍ക്ക് മാത്രം
പിന്നെ ജാടയ്കും പുറം പൂച്ച്കള്‍ക്കും
Monday, 27 August 2012
Friday, 24 August 2012
Wednesday, 22 August 2012
failure an un wanted friend
Labels:
ഇംഗ്ലീഷ് കവിതകള്‍
success is
flying bird, but
failure , a
following shadow
failure ,an
unwanted friend
and you
pilots success
go away from
us,
give a
way for us
you enters
as shock
you tastes bitter,
friend, let
us alone
your ugly
face makes
our face gloomy
yet , I know
you will come again
you want
nothing, you give nothing
you made us fools
you, a
friend of thousands
who don’t love you
you can
follow us
but can’t catch us
until we
stops.
Saturday, 18 August 2012
Labels:
വേദാന്തം
ഒരേ ഗോതമ്പ് കൊണ്ട്ഉണ്ടാക്കുന്ന വ്യത്യസ്ത പലഹാരങ്ങള്‍ക്ക് വ്യത്യസ്ഥ രുചിയുള്ളതുപോലെ വ്യത്യസ്ഥ സങ്കല്പത്തിലുള്ള ആരാധനകള്‍ വ്യത്യസ്ഥ ഫലം തരുന്നു. എല്ലാ പലഹാരങ്ങളും വിശപ്പ് മാറ്റുന്നത് പോലെ എല്ലാ ആരാധനകളും ഈശ്വരനില്‍ എത്തിക്കുന്നു.
Friday, 17 August 2012
Labels:
വേദാന്തം
ഒരു പരീക്ഷണ ശാലയില്‍ ഒരു ചെറു പാറ കഷ്ണത്തിലൂടെ ഒരു കൊടുമുടിയെപ്പറ്റി പഠിക്കുന്നത് പോലെ അനാദിയായ ഈശ്വരനെ പറ്റി പഠിക്കുന്ന പരീക്ഷണ ശാലകളാണ് ക്ഷേത്രങ്ങള്‍,. പ്രക്രിതിയും പ്രപഞ്ചവും നിറഞ്ഞു വിളങ്ങുന്ന ഈശ്വര ചൈതന്യത്തെ അനുഭവ വേദ്യമാകയാണ് ക്ഷേത്രങ്ങള്‍ ചെയ്യുന്നത്. ക്ഷേത്രങ്ങള്‍ മനുഷ്യ ശരീരത്തെ മാതൃകയാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്, അതുകൊണ്ടാണ് അവിടെ ശുദ്ധി ,അശുദ്ധി എന്നിവ ബാധകമാവുന്നത്. ശുദ്ധമായ ശരീരത്തില്‍ ആരോഗ്യമുണ്ടാവുന്നത് പോലെ ശുദ്ധമായ ക്ഷേത്രത്തില്‍ ഈശ്വര ചൈതന്യം വര്‍ധിക്കുന്നു.
ഭൂപടത്തിലൂടെ ഭാരതത്തെ മനസ്സിലാക്കാം എന്നാല്‍ ഭൂപടം ഭാരതമാകുന്നില്ലല്ലോ? അതുപോലെവിഗ്രഹങ്ങള്‍ ഓര്‍മ്മപ്പെടുത്തലുകളാണ്. നമ്മുടെ മനസ്സിനെ ഈശ്വരനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സഹായിക്കുക എന്നതാണ് വിഗ്രഹ ധര്‍മ്മം.മന്ത്രങ്ങളും ആരാധനാ ക്രമങ്ങളും ഉപയോഗിച്ച് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളുടെ ഈശ്വര ചൈതന്യം വര്‍ധിപ്പിക്കുന്നു. ഈശ്വരന്‍ വിഗ്രഹങ്ങളില്‍ മാത്രമാണ് എന്ന് ചിന്തിക്കുമ്പോഴാണ് വിഗ്രഹാരാധന തെറ്റാവുന്നത്.
ഭൂപടത്തിലൂടെ ഭാരതത്തെ മനസ്സിലാക്കാം എന്നാല്‍ ഭൂപടം ഭാരതമാകുന്നില്ലല്ലോ? അതുപോലെവിഗ്രഹങ്ങള്‍ ഓര്‍മ്മപ്പെടുത്തലുകളാണ്. നമ്മുടെ മനസ്സിനെ ഈശ്വരനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സഹായിക്കുക എന്നതാണ് വിഗ്രഹ ധര്‍മ്മം.മന്ത്രങ്ങളും ആരാധനാ ക്രമങ്ങളും ഉപയോഗിച്ച് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളുടെ ഈശ്വര ചൈതന്യം വര്‍ധിപ്പിക്കുന്നു. ഈശ്വരന്‍ വിഗ്രഹങ്ങളില്‍ മാത്രമാണ് എന്ന് ചിന്തിക്കുമ്പോഴാണ് വിഗ്രഹാരാധന തെറ്റാവുന്നത്.
Monday, 13 August 2012
സ്വാതന്ത്ര്യം
Labels:
കവിതകള്‍
ഭാഷതന്‍ വൈവിധ്യങ്ങള്‍, മഹത്താം മതങ്ങളും
വേഷങ്ങള്‍ പലവിധം, പലതാം സംസ്കാരങ്ങള്‍
ഇതെല്ലാം കൂടിച്ചേര്‍ന്ന വര്‍ണ്ണചിത്രമീദേശം
വെറുക്കല്ലതുതന്‍ അന്ന്യമാം വര്‍ണ്ണങ്ങളെ
സ്വാതന്ത്ര്യ ദിനത്തിലായ്
കിട്ടിയ മിഠായി തന്‍ മാധുര്യം വെല്ലുന്ന
മാധുര്യമീ സ്വാതന്ത്ര്യമെന്നോര്‍ക്കേണം നാമെപ്പോഴും
മാറരുതതുവെറും അവധിതന്‍ ചുവപ്പായി
വന്ദിക്കൂ മഹാന്മാരെ, അവ്ര്‍ തന്‍ പ്രയത്നത്തെ
സ്വാതന്ത്ര്യത്തിനവര്‍തന്‍ മഹത്താം ത്യാഗത്തെ
മഞ്ഞിനാല്‍ പുതച്ചൊരു ഹിമവാന്‍ മുതല്‍
ഇങ്ങു തിരകള്‍ തഴുകുന്ന മണല്‍ തരി വരെയുണ്ട്
ആയിരം ദിനങ്ങള്‍ ഇനിയും ആഘോഷിക്കാന്‍
ആവട്ടെ നമ്മുടെ ഭാരത ദേശത്തിനും
മഹത്താം സ്വതന്ത്ര്യത്തിന്‍ മാധുര്യം നുകരുവാന്‍
ആകട്ടെ ഇനിയുള്ള തലമുറകള്‍ക്കെല്ലാം
ഓര്‍ക്കട്ടെ അവരെല്ലാം നമ്മുടെ പൂര്‍വികര്‍
തന്‍ ദീര്‍ഘമാം ദര്‍ശനങ്ങള്‍,മഹത്താം ത്യാഗങ്ങള്‍.
പാറട്ടെ പതാകകള്‍ ഹൃദയത്തില്‍
ഉയരട്ടെ അഭിമാനം രാജ്യത്തിന്‍ യശസ്സിലായ്
by: NIDHEESH VARMA RAJA U
വേഷങ്ങള്‍ പലവിധം, പലതാം സംസ്കാരങ്ങള്‍
ഇതെല്ലാം കൂടിച്ചേര്‍ന്ന വര്‍ണ്ണചിത്രമീദേശം
വെറുക്കല്ലതുതന്‍ അന്ന്യമാം വര്‍ണ്ണങ്ങളെ
സ്വാതന്ത്ര്യ ദിനത്തിലായ്
കിട്ടിയ മിഠായി തന്‍ മാധുര്യം വെല്ലുന്ന
മാധുര്യമീ സ്വാതന്ത്ര്യമെന്നോര്‍ക്കേണം നാമെപ്പോഴും
മാറരുതതുവെറും അവധിതന്‍ ചുവപ്പായി
വന്ദിക്കൂ മഹാന്മാരെ, അവ്ര്‍ തന്‍ പ്രയത്നത്തെ
സ്വാതന്ത്ര്യത്തിനവര്‍തന്‍ മഹത്താം ത്യാഗത്തെ
മഞ്ഞിനാല്‍ പുതച്ചൊരു ഹിമവാന്‍ മുതല്‍
ഇങ്ങു തിരകള്‍ തഴുകുന്ന മണല്‍ തരി വരെയുണ്ട്
ആയിരം ദിനങ്ങള്‍ ഇനിയും ആഘോഷിക്കാന്‍
ആവട്ടെ നമ്മുടെ ഭാരത ദേശത്തിനും
മഹത്താം സ്വതന്ത്ര്യത്തിന്‍ മാധുര്യം നുകരുവാന്‍
ആകട്ടെ ഇനിയുള്ള തലമുറകള്‍ക്കെല്ലാം
ഓര്‍ക്കട്ടെ അവരെല്ലാം നമ്മുടെ പൂര്‍വികര്‍
തന്‍ ദീര്‍ഘമാം ദര്‍ശനങ്ങള്‍,മഹത്താം ത്യാഗങ്ങള്‍.
പാറട്ടെ പതാകകള്‍ ഹൃദയത്തില്‍
ഉയരട്ടെ അഭിമാനം രാജ്യത്തിന്‍ യശസ്സിലായ്
by: NIDHEESH VARMA RAJA U
Thursday, 9 August 2012
Labels:
നുറുങ്ങു ചിന്തകള്‍
സ്വപ്‌നങ്ങള്‍ പട്ടം പോലെയാണ് അതിനു എത്ര ഉയരം വേണേലും പറക്കാം. നമ്മുടെ കയ്യിലെ നൂലിന്റെ നേര്‍ത്ത കനം മാത്രമാണ് നമുക്കതുമായുള്ള ബന്ധം. ആ നൂല് പൊട്ടുന്ന നിമിഷം നമുക്കവ എന്നേക്കുമായി നഷ്ടപെടും, പക്ഷെ ഒന്ന് മറക്കരുത് ആ നേര്‍ത്ത നൂലില്‍ തൂങ്ങി സ്വപ്നങ്ങളെ എത്തി പിടിച്ചവര്‍ ധാരാളം....
Labels:
നുറുങ്ങു ചിന്തകള്‍
പെരുവയറന്‍ പട്ടിണിപ്പാവങ്ങളോടു മിതഭക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് നടത്തുന്ന വാചക കസരത്താണ് ഇന്ന് പരിസ്ഥിതി സംരക്ഷണം.
Tuesday, 7 August 2012
PERFECTION
Labels:
ഇംഗ്ലീഷ് കവിതകള്‍
perfection is an unfinished work of god
It is a never ending journey
from birth to death
why we bother 'perfection'
you can’t finish
unless you start
you are inching
closer in each step
each step is success , least a good move
failure can’t demolish you but may disturb
it is good to have
something than nothing
If born to a mother,
man will never be perfect
but we can be better
you cant choose to be perfect
perfection never exists…so does worst
perfection is an imagination
mud water, perfect at desert
stale food , perfect
at famine
young men seems perfect for old men
old men perfect than no men
an old hut , perfect at forest
just enjoy your existence
work for better not for perfection
BY: NIDHEESH VARMA RAJA U
Friday, 27 July 2012
മനോസമുദ്രം
Labels:
കവിതകള്‍
മനസ്സിന്‍ ആഴം തിരിച്ചറിഞ്ഞീടുവാന്‍
ആവതില്ല മനുഷ്യ നേത്രങ്ങള്‍ക്ക്
ചിന്ത തീര്‍ക്കും തിരകള്‍
സുനാമികള്‍ തീര്‍ത്തീടുന്നു
പാലാഴി മഥനം നല്കീ
കല്പ്പവൃക്ഷവും കാമധേനുവും
മനസ്സിന്‍ മഥനം നല്‍കും
ഭൂമിക്കും വിഷിഷ്ടങ്ങള്‍
ഓര്‍മ്മയാം സൂഷ്മാണക്കള്‍ അറിവാം
മുത്തുകള്‍ പകതന്‍ സ്രാവും കുശുമ്പിന്‍
തിമിംഗലങ്ങളും സ്നേഹ പരല്‍ മീനുകളും
ഹാ! എന്തു സുന്ദര സമുദ്രം
തകര്‍ന്ന സ്വപ്നക്കപ്പലിന്‍
അവശേഷിപ്പ്കാണാമടിത്തട്ടിലായ്
തേടാം നിധി, ആഴങ്ങളില്‍
കാണാം മനസ്സിന്‍ മനം
ആയതില്ലാര്‍ക്കും മനസ്സിന്‍
രഹസ്യം പഠിക്കുവാന്‍
ആ ഉദ്യമത്തില്‍ ഉഴലുന്നൂ
അവര്‍ മനഃശാസ്ത്രജ്ഞര്‍
മനം തീര്‍ക്കും ചിത്രങ്ങള്‍
നാളത്തെ സത്യങ്ങള്‍
തീര്‍ക്കാം നമുക്കിനി
വര്‍ണ്ണമേറും മനോചിത്രങ്ങള്‍
by NIDHEESH VARMA RAJA.U
Saturday, 21 July 2012
Bull dozer
Labels:
കവിതകള്‍
കരുത്തന്‍ യന്ത്ര കൈയ്യില്‍
കൂര്‍ത്തനഖങ്ങള്‍ ഉള്ളവന്‍
ഭൂമിക്ക് ദയാവധം നല്കാന്‍
വിധി തീര്‍ത്തവന്‍
ബുദ്ധിയില്ലത് കഷ്ടം
നിനക്കും നിന്‍ തേരാളിയ്കും
മണല്‍തിട്ടയും മന്ദിരങ്ങളും
ഒന്നുപോള്‍ തകര്‍ക്കുന്നോന്‍
കൊള്ളാം നിന്നെ സിലോണിലെ
ശവ കൂമ്പാരം മൂടുവാനും
തുരക്കുന്നു അഴുക്കുചാല്‍
മാലിന്യം കൊരീടുന്നു
അഹങ്കാരം തിമിര്‍ക്കുന്ന
രമ്യ ഹര്‍മ്മ്യങ്ങള്‍ തകര്‍ക്കുന്നു
ആയിത്താണ്ടുകള്‍ ജീവനെ വിളയിച്ച
കുന്നുകള്‍ തകര്‍ത്ത് നീ
നെല്‍പാടം നികത്തുന്നു
നൂറ്റാണ്ടിന്‍ ഓര്‍മ്മ പേറും
മരമുത്തശ്ശി നിന്മുന്നില്‍ വീണീടുന്നു
മലകള്‍ എടുത്തു നീ
കുഴില്‍ സ്ഥാപിച്ചിട്ടു ഭൂമിതന്‍
നേര്‍ത്ത ശ്വാസം കെടുത്തുന്നു
മനുഷ്യ രാശിക്ക് ശവക്കുഴി.....
അത് നിന്‍ അന്ത്യ ദൌത്യം
നിങ്കരുത്താവാഹിച്ചസമത്വം തകര്‍ക്കുവാന്‍
മനുഷ്യനില്‍ വേണം അവതാരം നിനക്കിനി.
by: NIDHEESH VARMA RAJA U
കൂര്‍ത്തനഖങ്ങള്‍ ഉള്ളവന്‍
ഭൂമിക്ക് ദയാവധം നല്കാന്‍
വിധി തീര്‍ത്തവന്‍
ബുദ്ധിയില്ലത് കഷ്ടം
നിനക്കും നിന്‍ തേരാളിയ്കും
മണല്‍തിട്ടയും മന്ദിരങ്ങളും
ഒന്നുപോള്‍ തകര്‍ക്കുന്നോന്‍
കൊള്ളാം നിന്നെ സിലോണിലെ
ശവ കൂമ്പാരം മൂടുവാനും
തുരക്കുന്നു അഴുക്കുചാല്‍
മാലിന്യം കൊരീടുന്നു
അഹങ്കാരം തിമിര്‍ക്കുന്ന
രമ്യ ഹര്‍മ്മ്യങ്ങള്‍ തകര്‍ക്കുന്നു
ആയിത്താണ്ടുകള്‍ ജീവനെ വിളയിച്ച
കുന്നുകള്‍ തകര്‍ത്ത് നീ
നെല്‍പാടം നികത്തുന്നു
നൂറ്റാണ്ടിന്‍ ഓര്‍മ്മ പേറും
മരമുത്തശ്ശി നിന്മുന്നില്‍ വീണീടുന്നു
മലകള്‍ എടുത്തു നീ
കുഴില്‍ സ്ഥാപിച്ചിട്ടു ഭൂമിതന്‍
നേര്‍ത്ത ശ്വാസം കെടുത്തുന്നു
മനുഷ്യ രാശിക്ക് ശവക്കുഴി.....
അത് നിന്‍ അന്ത്യ ദൌത്യം
നിങ്കരുത്താവാഹിച്ചസമത്വം തകര്‍ക്കുവാന്‍
മനുഷ്യനില്‍ വേണം അവതാരം നിനക്കിനി.
by: NIDHEESH VARMA RAJA U
Friday, 29 June 2012
ഇനിയെത്ര 'എക്സ്'?'
Labels:
കവിതകള്‍
ഒരു നാളില്‍ എന്‍റെ വിദ്യാലയത്തിന്‍
ചോരുന്ന മേല്‍കൂര തന്‍ കീഴിലായ്
ഉച്ചമയക്കത്തിന്‍ ആലസ്യവേളയില്‍
അക്ഷരം വ്യക്തമാകാത്ത ബോര്‍ഡിലായ്
ചൂരല്‍കഷായത്തിന്‍ ഓര്‍മ്മകളേറുന്നൊരുദിനം
കേട്ടു ഞാന്‍ 'എക്സ്' എന്നോരത്ഭുത്തം
അറിയാത്ത സംഖ്യയെ കണ്ടുപിടിക്കുവാന്‍
കണ്ടുപിടിച്ചോരു സൂത്രമത്രേ
അല്പം തിരിച്ചും മറിച്ചും ഗുണിക്കണം
ചിഹ്ന്ങ്ങള്‍ മാറ്റി മറിച്ചു തിരിക്കണം
ആകെപുകഞ്ഞു ഞാന്‍, എങ്കിലും ആ വിദ്യ
'എക്സ്' എന്ന പേരില്‍ കുറിച്ച് വച്ചു
കണ്ടു പിടിക്കാന്‍ കഴിയാത്തതൊക്കെയും
എക്സ് എന്ന് കൂട്ടുവാന്‍ ഞാന്‍ ശ്രമിച്ചു
ദൈവവും, ജീവനും,ജീവിതവും
എന്നുള്ളില്‍ എക്സുകളായി മാറി
കാല പ്രവാഹത്തില്‍ നിര്‍ദ്ധാരണം ചെയ്യാന്‍
എന്നുള്ളില്‍ എക്സുകള്‍ ഏറിവന്നു
'എക്സ്' തീര്‍ത്ത ചങ്ങലക്കണ്ണികളില്‍
എന്‍ മനം ഊയലാടീടവേ...
ശരിയെന്നുറപ്പിക്കാന്‍ എന്റെകയ്യില്‍
തെളിവില്ലാതുത്തരങ്ങള്‍ തേങ്ങീടവേ..
ഇനിയെത്ര 'എക്സ്' എന്നചോദ്യം
മറ്റൊരെക്‌സായി മാറീടുന്നു
By. NIDHEESH VARMA RAJA U
ചോരുന്ന മേല്‍കൂര തന്‍ കീഴിലായ്
ഉച്ചമയക്കത്തിന്‍ ആലസ്യവേളയില്‍
അക്ഷരം വ്യക്തമാകാത്ത ബോര്‍ഡിലായ്
ചൂരല്‍കഷായത്തിന്‍ ഓര്‍മ്മകളേറുന്നൊരുദിനം
കേട്ടു ഞാന്‍ 'എക്സ്' എന്നോരത്ഭുത്തം
അറിയാത്ത സംഖ്യയെ കണ്ടുപിടിക്കുവാന്‍
കണ്ടുപിടിച്ചോരു സൂത്രമത്രേ
അല്പം തിരിച്ചും മറിച്ചും ഗുണിക്കണം
ചിഹ്ന്ങ്ങള്‍ മാറ്റി മറിച്ചു തിരിക്കണം
ആകെപുകഞ്ഞു ഞാന്‍, എങ്കിലും ആ വിദ്യ
'എക്സ്' എന്ന പേരില്‍ കുറിച്ച് വച്ചു
കണ്ടു പിടിക്കാന്‍ കഴിയാത്തതൊക്കെയും
എക്സ് എന്ന് കൂട്ടുവാന്‍ ഞാന്‍ ശ്രമിച്ചു
ദൈവവും, ജീവനും,ജീവിതവും
എന്നുള്ളില്‍ എക്സുകളായി മാറി
കാല പ്രവാഹത്തില്‍ നിര്‍ദ്ധാരണം ചെയ്യാന്‍
എന്നുള്ളില്‍ എക്സുകള്‍ ഏറിവന്നു
'എക്സ്' തീര്‍ത്ത ചങ്ങലക്കണ്ണികളില്‍
എന്‍ മനം ഊയലാടീടവേ...
ശരിയെന്നുറപ്പിക്കാന്‍ എന്റെകയ്യില്‍
തെളിവില്ലാതുത്തരങ്ങള്‍ തേങ്ങീടവേ..
ഇനിയെത്ര 'എക്സ്' എന്നചോദ്യം
മറ്റൊരെക്‌സായി മാറീടുന്നു
By. NIDHEESH VARMA RAJA U
Saturday, 23 June 2012
Love
Labels:
ഇംഗ്ലീഷ് കവിതകള്‍
a word with four letters
used ,misused and abused
yet most meaningful ever..........
it's free but for exchange of love
it's bloodily or selfish sometimes
it brings spring, ends drought
it glues you to this world
a reason for life and miseries
too costly for some...
too silly for some..............
it never be bore, that's why
it is praised in holy texts
to third grade novels
like God it is in your heart
it inspires poets and artists
it is the theme for all arts
it can't be made in labs
heart has a monopoly
it heals pain and wounds
it makes you man unless a stone
BY NIDHEESH VARMA RAJA U
Thursday, 21 June 2012
ഒരു ശാസ്ത്രാന്വോഷണം
Labels:
മിനിക്കഥ
തകര്‍ന്ന വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അയാള്‍ക്ക് ദാഹിക്കുന്നുണ്ടായിരുന്നു. നോക്കെത്താതെ പരന്നു കിടക്കുന്ന മരുഭൂമിയിലൂടെ നടക്കുമ്പോഴും സമ്പൂര്‍ണ്ണ ശാസ്ത്രവാദിയായ അയാള്‍ വിഡ്ഢികളെ പോലെ ദൈവത്തെ വിളിക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അയാള്‍ക്ക് ഭൂമി ഒരു ശാസ്ത്രസത്യം മാത്രമായിരുന്നു .മനുഷ്യന്‍ അനേകം ജീവികളില്‍ ഒന്നും. തലച്ചോറിലുണ്ടാകുന്ന രാസപരിണാമാത്തിന്‍റെ ഫലമായിരുന്നു അയാള്‍ക് വികാരങ്ങള്‍.. .
.അതിസുന്ദരമായ പനിനീര്‍ പുഷ്പങ്ങള്‍ പോലും അയാള്‍ക് അനേകം ആറ്റങ്ങളുടെ സങ്കീര്‍ണ്ണ ഘടന മാത്രമായിരുന്നു. മാതാപിതാക്കള്‍ അയാള്‍ക്ക് ഭൂമിയിലേക്കുള്ള കേവലം വഴി മാത്രമായിരുന്നു. ഭാര്യ അയാള്‍ക്ക്ജൈവീകാവശ്യങ്ങളുടെ നിര്‍വഹാണോപാധി മാത്രവും. മക്കള്‍ ഭൂമിയില്‍ പിറക്കെണ്ടവര്‍ മാത്രം. സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ മാറ്റി പകരം ചെറിയ വിറ്റാമിന്‍ ഗുളികകള്‍ കൊണ്ട് ജീവന്‍ നിലനിര്‍ത്തണമെന്നയാള്‍ വിശ്വസിച്ചിരുന്നു. സൂര്യനില്‍ നിന്നുണ്ടാവുന്ന nuclear fussion- ന്‍റെ വികിരണങ്ങള്‍..... ..........., ഭൂമിയുടെ ഭ്രമണ ഫലമായുണ്ടാകുന്ന വായുവിന്റെ സ്ഥാനചലനം (പൊടിക്കാറ്റ്), H2O അന്വോഷിച്ച് ഉള്ള യാത്ര (ദാഹജലം എന്ന് അല്പജ്ഞാനികള്‍))))) )!/>. ഭൂമിയുടെ ഒരു ഭ്രമണം പൂര്‍ത്തിയാകുംപോഴും H2O കിട്ടാതെ അയാള്‍ ശാസ്ത്രലോകത്തിനപ്പുറമുള്ള സത്യമായി മാറുമ്പോഴും അയാള്‍ക്ക്വേണ്ടി കരയാനും ചിലര്‍ ഉണ്ടായിരുന്നു.രണ്ടു സസ്തനികള്‍ ഒന്നയാളുടെ പെറ്റ മാതാവും മറ്റൊന്ന് അയാളുടെ ജൈവീകാവശ്യ സന്ധാരണ ഉപകരണവും പിന്നെ രണ്ടു ഭാവി ശാസ്ത്ര ജീവികളും....................................
നിധീഷ് വര്‍മ്മ രാജാ യു .
.അതിസുന്ദരമായ പനിനീര്‍ പുഷ്പങ്ങള്‍ പോലും അയാള്‍ക് അനേകം ആറ്റങ്ങളുടെ സങ്കീര്‍ണ്ണ ഘടന മാത്രമായിരുന്നു. മാതാപിതാക്കള്‍ അയാള്‍ക്ക് ഭൂമിയിലേക്കുള്ള കേവലം വഴി മാത്രമായിരുന്നു. ഭാര്യ അയാള്‍ക്ക്ജൈവീകാവശ്യങ്ങളുടെ നിര്‍വഹാണോപാധി മാത്രവും. മക്കള്‍ ഭൂമിയില്‍ പിറക്കെണ്ടവര്‍ മാത്രം. സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ മാറ്റി പകരം ചെറിയ വിറ്റാമിന്‍ ഗുളികകള്‍ കൊണ്ട് ജീവന്‍ നിലനിര്‍ത്തണമെന്നയാള്‍ വിശ്വസിച്ചിരുന്നു. സൂര്യനില്‍ നിന്നുണ്ടാവുന്ന nuclear fussion- ന്‍റെ വികിരണങ്ങള്‍..... ..........., ഭൂമിയുടെ ഭ്രമണ ഫലമായുണ്ടാകുന്ന വായുവിന്റെ സ്ഥാനചലനം (പൊടിക്കാറ്റ്), H2O അന്വോഷിച്ച് ഉള്ള യാത്ര (ദാഹജലം എന്ന് അല്പജ്ഞാനികള്‍))))) )!/>. ഭൂമിയുടെ ഒരു ഭ്രമണം പൂര്‍ത്തിയാകുംപോഴും H2O കിട്ടാതെ അയാള്‍ ശാസ്ത്രലോകത്തിനപ്പുറമുള്ള സത്യമായി മാറുമ്പോഴും അയാള്‍ക്ക്വേണ്ടി കരയാനും ചിലര്‍ ഉണ്ടായിരുന്നു.രണ്ടു സസ്തനികള്‍ ഒന്നയാളുടെ പെറ്റ മാതാവും മറ്റൊന്ന് അയാളുടെ ജൈവീകാവശ്യ സന്ധാരണ ഉപകരണവും പിന്നെ രണ്ടു ഭാവി ശാസ്ത്ര ജീവികളും....................................
നിധീഷ് വര്‍മ്മ രാജാ യു .
Saturday, 16 June 2012
Labels:
നുറുങ്ങു ചിന്തകള്‍
ജീവിതത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും നേട്ടവും ലാഭവും മാത്രം പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ് .പ്രവര്‍ത്തനങ്ങളാണ് പ്രധാനം .ലാഭവും നേട്ടവും അപ്രതീക്ഷിതവും അവിചാരിതവുമാണ്. ലാഭവും നേട്ടവും മാത്രം പ്രതീക്ഷിച്ചാല്‍ മനസികവിഷമവും സ്വനിന്ദയുമാകും ഫലം. സച്ചിനും,പെലെയും,റഹ്മാനും,യേശുദാസും ഒന്നും അവര്‍ക്കുലഭിച്ച പ്രസസ്ഥിയെയും പണത്തെയും അല്ല ഉപാസിച്ചത് .മറിച്ച് അവരുടെ പ്രവര്‍ത്തന മേഖലയെയാണ്. പ്രശസ്ഥിയും പണവും അതിന്‍റെ ഉപഫലങ്ങള്‍ മാത്രമായിരുന്നു.ഫലമിച്ഛിക്കാതെ കര്‍മ്മം ചെയ്യുകയെന്ന ഗീതാ വാക്ക്യത്തിന്റെ അര്‍ത്ഥം ഇതാണെന്നു തോന്നുന്നു.............................
Labels:
നുറുങ്ങു ചിന്തകള്‍
ഒരു വലിയ കണ്ണാടിയില്‍ കാണുന്ന ലോകം മുഴുവന്‍ അത് പൊട്ടി ഉണ്ടാവുന്ന ചെറിയ കണ്ണാടിചില്ലിലും കാണാന്‍ സാധിക്കും. അതുപോലെ പരമാത്മാവിനെ നമ്മിലും കണ്ടെത്താന്‍ സാധിക്കും...................................
Saturday, 2 June 2012
GANDHI, THE GREAT SOUL
Labels:
ഇംഗ്ലീഷ് കവിതകള്‍
He was never a God man
He was never a King Khan
He was never an orator
Never a writer or sports star
Never at the helms of power
Yet he earned the hearts of Indians
Yet he fought the British, the powerful
Not a friend with gun and sword
Not a friend with religious mads
Yet people follow him, not in Face Book
But in real world having no Net
His struggles were novel to world,
They seemed foolish,but worked well
All at powers were against him
The British, the communist, and many indians
His ideas reached the illiterate,
Through hearts and soul
His ideas reached the scholars
Through restricted press
He won a mission
Alas! he was killed by an Indian
Alas! he was blamed by Indians
Einstene was right ,we cant
Believe such a man was here
We still doubt him, what a pity!!!!!!!!!!!!
Friday, 1 June 2012
Labels:
നുറുങ്ങു ചിന്തകള്‍
ഹിന്ദു മതത്തിന്റെ ഏറ്റവും വലിയ പ്രശ്നമാണ് അതില്‍ പുരോഗതി പ്രാപിക്കുന്നവര്‍ എല്ലാത്തിലും തൃപ്തരായി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. മുന്‍കാലങ്ങളില്‍ അധികമൊന്നും ചെയ്യനില്ലതിരുന്നതിനാല്‍ അത് വലിയ പ്രശ്നം ആയിരുന്നില്ല. എന്നാല്‍ ആധുനിക കാലത്ത് എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട് നിര്‍ഗുണനായിരുന്നാല്‍ അതി ഭൌതീക വാദികളായ തത്വ ദീക്ഷയില്ലാത്ത മനുഷ്യരേക്കാള്‍ താഴ്ന്ന്‍ അവരുടെ അജ്നാനുവര്തികളായി നശിക്കും, തത്വങ്ങള്‍ അറിഞ്ഞു ധര്‍മ്മങ്ങളെ മുറുകെ പിടിച്ചു ഭൌതീക കര്‍മ്മങ്ങളിലും ആഗ്രഹങ്ങളിലും ഏര്‍പ്പെടണം. പണ്ട് നിവിര്‍ത്തി മാര്‍ഗത്തിലേക്ക് പോയിരുന്നവര്‍ യജ്ഞം ധ്യാനം തപസ്സ് എന്നിവയില്‍ ഏര്‍പ്പെട്ടയിരുന്നു കാലം കഴിച്ചത്. ഇന്ന് അവയുടെ വേദിയില്‍ പോലും ഭൌതീകതയുടെ അതി പ്രസരമാണ്. പ്രവര്‍ത്തിയില്‍ നിന്ന് മാത്രം നിവര്തിക്കുകയും മനസ്സില്‍ ദുര്‍വിചാരങ്ങള്‍ അടക്കാനാവാതെ വരുകയും ചെയ്യും.മനസ്സില്‍ ഭക്തിയോടെ ധര്‍മ്മങ്ങള്‍ വെടിയാതെ സധൈര്യം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം . തനിക്കും കുടുംബത്തിനും ലോകത്തിനും ഉപകരപ്പെടുന്നവനായി അധ്യത്മിക തത്ത്വങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തികള്‍ ചെയ്യണം. ഒരു ക്രിക്കെറ്റ് മത്സരത്തില്‍ ജയിച്ചാലും തോറ്റാലും ഒന്നുമില്ലന്നു കരുതി ഒരു ക്രിക്കെറ്റ് കളിക്കാരന്‍ കളിക്കതിരുന്നാല്‍ എങ്ങനെയിരിക്കും. നേരെ മറിച്ച് അയാള്‍ ആത്മാര്‍ത്ഥതയോടെ കളിച്ച് ടീമിനെ വിജയിപ്പിച് അതിനു ശേഷം എതിര്‍ കളിക്കാരനോട് സൌഹൃദം കാണിച്ചാല്‍ എത്ര നന്നായിരിക്കും . ഭൌതീക പ്രവര്‍ത്തനങ്ങളെ യഗ്ജമായ് കണ്ട് ആത്മാര്‍ഥമായി പൂര്‍ണ്ണ വിജയത്തിനു ശ്രമിക്കണം. കൂടുതല്‍ വിജയങ്ങള്‍ക്കായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും വേണം.
Tuesday, 22 May 2012
Labels:
നുറുങ്ങു ചിന്തകള്‍
പൂക്കാറായ തേന്‍ മാവിനെ വെട്ടി നട്ടാല്‍ കിളിക്കാത്ത മാവിന്‍റെ സ്വപ്നം കാണുന്നവരാണ് മാവോയിസ്റ്റുകളും തീവ്രവാദികളും...........
നിധീഷ്
നിധീഷ്
Labels:
നുറുങ്ങു ചിന്തകള്‍
കിണറ്റില്‍ ഇറങ്ങുന്നതും കിണറ്റില്‍ വീഴുന്നതും തമ്മില്‍ വല്ല്യ വ്യത്യാസമുണ്ട്. ഓരോ പ്രവര്‍ത്തി ചെയ്യുമ്പോഴും നാം കിണറ്റില്‍ ഇറങ്ങുകയാണ് വീഴുകയല്ല എന്ന് ഉറപ്പു വരുത്തണം. നിധീഷ്
Labels:
നുറുങ്ങു ചിന്തകള്‍
ജീവിതം സൈക്കിള്‍ ചവിട്ടുന്നപോലെയാണ് ...
ഇന്നില്‍ മാത്രം ശ്രദ്ധിക്കുന്നതും നാളെയില്‍ മാത്രം ശ്രദ്ധിക്കുന്നതും ശരിയല്ല .
ഇന്ന് ഇടതു പെടലും നാളെ വലതു പെടലു മായി കണക്കാക്കും.രണ്ടിനും തുല്ല്യ പ്രാധാന്യം കൊടുത്താലേ ജീവിതം മുന്നോട്ടു പോവൂ.........................
(ഈശ്വരനെ handle ആയി കണക്കാക്കാം.) നിധീഷ് വര്‍മ്മ
ഇന്നില്‍ മാത്രം ശ്രദ്ധിക്കുന്നതും നാളെയില്‍ മാത്രം ശ്രദ്ധിക്കുന്നതും ശരിയല്ല .
ഇന്ന് ഇടതു പെടലും നാളെ വലതു പെടലു മായി കണക്കാക്കും.രണ്ടിനും തുല്ല്യ പ്രാധാന്യം കൊടുത്താലേ ജീവിതം മുന്നോട്ടു പോവൂ.........................
(ഈശ്വരനെ handle ആയി കണക്കാക്കാം.) നിധീഷ് വര്‍മ്മ
Friday, 11 May 2012
മാലിന്ന്യപെട്ടി
Labels:
കവിതകള്‍
മാലിന്ന്യപെട്ടി
ഹൃദയമെന്ന പേര്‍ വിളിക്കും മാലിന്യപെട്ടി
ഉള്ളിലായി കുടിയിരിക്കും മാലിന്യപെട്ടി
ചില്ല് കൊണ്ട് വാര്‍ത്തെടുത്ത മാലിന്യപ്പെട്ടി
ഈശ്വരന്‍ കുടിയിരിക്കും മാലിന്യപെട്ടി
ചിലനേരം മാലിന്യം കുന്നുകൂടി
പൊട്ടിത്തകരുന്ന മാലിന്യപെട്ടി.....
സ്വപ്നത്തിന്‍ തകര്‍ന്ന ചില്ലുകളും
ചിന്തതന്‍ ചെറു ചീള്കളും
ഈ സമൂഹത്തിന്‍ മാലിന്യവും
ഉണ്ടതില്‍ വേര്‍തിരിക്കാത്തതായി
കാക്കയും ശ്വാനനും പോലുമില്ലീ-
മാലിന്യകൂംബാര കൂട്ടിനായി.....
മാലിന്യത്തിന്‍ ഭാരമോക്കെ നീക്കിയെറഞ്ഞു
സ്നേഹപുഷപം വിരിയുന്ന വാടിയാക്കിടാം
അല്പേനരമുള്ളിലോന്നു നോക്കിയിരുന്നാല്‍
ഉള്ളിലോളളരീശ്വ്‌രന്‍റെ ചൈതന്യം കാണാം
കോപ്പി റൈറ്റ് : നിധീഷ് വര്‍മ്മ രാജാ. യു
copy right:Nidheesh Varma Raja.U
Saturday, 5 May 2012
നന്മതന്‍ ആര്‍ദ്രത
Labels:
കവിതകള്‍
ഹൃദയത്തില്‍ നന്മതന്‍ ആര്‍ദ്രതഇല്ലങ്കില്‍
ജീവിതം മരുഭൂമിയാവും ...............
ഹൃദയത്തിനുള്ളിലെ നന്മതന്‍ ഉറവ നാം
നിത്യവും ഹൃദയത്തില്‍ കാത്തിടേണം
കാലവും കഠിനമാം ജീവിത ചിത്രവും
താപമായ് നന്മയെ വറ്റിച്ചിടാം.........
എങ്കിലും നന്മതന്‍ കണിക ചുരത്തുകില്‍
മരുഭൂമിയാവില്ല നിന്‍ ജീവിതം
നന്മ തുടിക്കുന്ന വാക്കുകളും
നഷ്ടമില്ലാത്ത സഹായങ്ങളും
നിന്നുള്ളില്‍ ഒഴിയാതെ ഉണ്ടാവണം .....
നഷ്ടങ്ങളിത്തിരി സംഭവിക്കാം
കഷ്ടം ചിലരത് നേട്ടമാക്കാം ....
ഒട്ടും മടിക്കേണ്ട നന്മയാല്‍ നാം
ദീപം കൊളുത്തുക പ്രാര്‍ത്ഥനയില്‍
ജാഗ്രതയല്പം മനസ്സില്‍ വേണം
ആളും തരവും അറിഞ്ഞു വേണം ...
കോപ്പി റൈറ്റ് : നിധീഷ് വര്‍മ്മ
Friday, 4 May 2012
Labels:
നുറുങ്ങു ചിന്തകള്‍
ദൈവത്തിന്റെ സോഷ്യലിസത്തെ ക്കുറിച്ച് നമുക്കധികം അറിയില്ലാന്നു തോന്നുന്നു .അതുകൊണ്ടാണല്ലോ നാം എപ്പോഴും സ്വയം താഴ്ത്തിക്കെട്ടുന്നത് അല്ലെങ്കില്‍ മറ്റൊരാളെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത്... , നമ്മള്‍ അധെഹാതോട് അകല്‍ച്ച പാലിക്കുന്നത് , അല്ലെങ്കില്‍ കുറ്റപ്പെടുത്തുന്നത്, പക്ഷെ നാം തിരിച്ചറിയുന്നില്ല നമ്മുടെ ഏറ്റവും വലിയ ബന്ധുവിനെ അവന്‍ കരുതിവച്ചിരിക്കുന്ന സ്നേഹത്തെ....................... നിധീഷ് വര്‍മ്മ
Friday, 20 April 2012
Labels:
നുറുങ്ങു ചിന്തകള്‍
ദൈവത്തിനു ഒരു ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നെങ്കില്‍ ....... ഞാന്‍ ആഗ്രഹിച്ചു . ദൈവം പറഞ്ഞു ഉണ്ടായിരുന്നെങ്കില്‍ എന്നെ ആരും ഫ്രണ്ട് അക്ക്കുകയില്ല,എന്റെ പേരില്‍ മൊത്ത കച്ചവടം നടത്തുന്ന പേജില്‍ പോലും എന്നെ മേമ്ബരക്കുകയില്ല കാരണം മിണ്ടാത്ത എന്നെയല്ലേ മിണ്ടുന്ന എന്നേക്കാള്‍ എല്ലാവര്‍ക്കുമിഷ്ടം...............................
nidheesh....
Wednesday, 18 April 2012
മുടന്തന്‍ കുതിര
Labels:
കവിതകള്‍
പാഞ്ഞിടുന്നൊരു യാഗാശ്വമല്ല ഞാന്‍
കാല വേഗത്തിനൊപ്പം കുതിക്കുവാന്‍
കിതച്ചിടും മുടന്തന്‍ കുതിര ഞാന്‍
അഭ്രപാളിയില്‍ മിന്നിത്തിളങ്ങുന്ന
കുറ്റമറ്റൊരു നായകനല്ല ഞാന്‍
ഇഷ്ടമില്ലാത്തതൊക്കെ തകര്‍ക്കുവാന്‍
വെമ്പിടുന്നൊരു bull dozer അല്ല ഞാന്‍
തന്‍റെ ദുഃഖങ്ങള്‍ ഉള്ളിലോതുക്കീട്ടു
ഹാസ്യമേകുവാന്‍ കോമാളിയല്ല ഞാന്‍
ജീവിതത്തിന്റെ സന്തോഷമോക്കെയും
ഇട്ടെറിഞ്ഞീടാന്‍ സന്യാസിയല്ല ഞാന്‍
ആജ്ഞ നല്‍കുവാന്‍ രാജാവുമല്ല ഞാന്‍
ആജ്ഞ കേള്‍ക്കുവാന്‍ഭ്രിത്യനുമല്ല ഞാന്‍
അരാജകത്വത്തിനോശാന പാടുവാന്‍
ആധുനീകതിന്‍ വ്യക്താവുമല്ല ഞാന്‍
എട്ടുദിക്കും വിറപ്പിച്ചുപോട്ടുന്ന
ഉഗ്രനാം ഒരു ബോംബുമല്ലിന്നു ഞാന്‍
ജീവിതത്തിന്‍റെ ചിട്ടവട്ടങ്ങളില്‍
സന്ധി ചെയ്യാന്‍ ശ്രമിക്കുകയാണ് ഞാന്‍
ഈ സമൂഹ ദുര്‍ഘട പാതയില്‍
ചായം പൂശി നടക്കുകയാണ് ഞാന്‍
ജീവിതത്തിന്‍റെ ടോള്‍ കൊടുത്തീടുവാന്‍
പണിപ്പെടുന്നൊരു പാവമാണിന്നു ഞാന്‍
ഈ സമൂഹത്തിന്‍ തിട്ടൂരമോപ്പിച്ചു
മെയ് വഴക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍
കോപ്പി റൈറ്റ്: നിധീഷ് വര്‍മ രാജ യു
ഗുരുവായൂരപ്പന്‍
Labels:
കവിതകള്‍,
ഭക്തി കവിതകള്‍
ഗുരുവായൂരപ്പനെ ആദ്യമായ് കണ്ടപ്പോള്‍
കളിക്കുട്ടുകാരനായി തോന്നി
കള്ളച്ചിരി കാട്ടി കള്ളത്തരങ്ങള്‍ കാട്ടും
ഉണ്ണിയായി അവിടുന്ന് മാറി
മഞ്ഞ പൂഞ്ചേല ചുറ്റി അമ്മയോടായി
കൊഞ്ചുന്ന പൈതലായി മാറി
ഇഷ്ടം പറയുവാന്‍ ഒപ്പത്തില്‍ കൂടുന്ന
ഇഷ്ടനായ് അവിടുന്നുമാറി................
ഈലോക ഭൂലോക മാനിനിമാര്‍ക്കെല്ലാം
കാമുകനായങ്ങു മാറി ...............
വേദനതോന്നുന്ന നേരത്തവിടുന്ന്‍
വേദാന്തി ആയങ്ങു മാറി
ഞങ്ങള്‍ തന്‍ ഹൃദയം തളരുന്ന നേരത്ത്
ഗീതോപദേശമായ് മാറി
തേടി അലയുന്ന തീര്‍ഥാടകന്നായി
പുണ്ണ്യതീര്‍ത്ഥമായ് അവിടുന്ന് മാറി
പുണ്ണ്യതീര്‍ത്ഥമായ് അവിടുന്ന് മാറി
ഒട്ടുമേ തേടാത സ്വപ്നാടകന്നായി
സ്വപ്നമയവിടുന്നു മാറി
അങ്ങയെ അറിയാത്ത നേരത്തോ
അവിടുന്ന് മായയാങ്ങു മാറി
കാലം കഴിയവേ ഓരോരോ ജീവനും
അവിടുന്നിലായ് അങ്ങ് മാറി
പിന്നെയും പിന്നെയും ആവര്‍ത്തിചീടുന്ന
നടകമായങ്ങു മാറി..............
കോപ്പി റൈറ്റ് : നിധീഷ് വര്‍മ രാജ .യു
Tuesday, 17 April 2012
Labels:
നുറുങ്ങു ചിന്തകള്‍
ഈശ്വര ചിന്ത മരുന്ന് പോലെ പ്രശ്ന പരിഹാരത്തിന് മാത്രമുള്ളതല്ല അത് ആഹാരം പോലെ നിത്യവും വേണ്ടതാണ്.........
Subscribe to:
Posts (Atom)