എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Friday, 27 July 2012

മനോസമുദ്രം





മനസ്സിന്‍ ആഴം തിരിച്ചറിഞ്ഞീടുവാന്‍
ആവതില്ല മനുഷ്യ നേത്രങ്ങള്‍ക്ക്
ചിന്ത തീര്‍ക്കും തിരകള്‍
സുനാമികള്‍ തീര്‍ത്തീടുന്നു

പാലാഴി മഥനം നല്കീ
കല്പ്പവൃക്ഷവും കാമധേനുവും
മനസ്സിന്‍ മഥനം നല്‍കും
ഭൂമിക്കും വിഷിഷ്ടങ്ങള്‍

ഓര്‍മ്മയാം സൂഷ്മാണക്കള്‍ അറിവാം
മുത്തുകള്‍ പകതന്‍ സ്രാവും കുശുമ്പിന്‍
തിമിംഗലങ്ങളും സ്നേഹ പരല്‍ മീനുകളും
ഹാ! എന്തു സുന്ദര സമുദ്രം

തകര്‍ന്ന സ്വപ്നക്കപ്പലിന്‍
 അവശേഷിപ്പ്കാണാമടിത്തട്ടിലായ്‌
 തേടാം നിധി, ആഴങ്ങളില്‍ 
കാണാം മനസ്സിന്‍ മനം

ആയതില്ലാര്‍ക്കും മനസ്സിന്‍
രഹസ്യം പഠിക്കുവാന്‍
ആ ഉദ്യമത്തില്‍ ഉഴലുന്നൂ
അവര്‍ മനഃശാസ്ത്രജ്ഞര്‍

മനം തീര്‍ക്കും ചിത്രങ്ങള്‍
നാളത്തെ സത്യങ്ങള്‍
തീര്‍ക്കാം നമുക്കിനി
വര്‍ണ്ണമേറും മനോചിത്രങ്ങള്‍

by NIDHEESH VARMA RAJA.U


No comments:

Post a Comment

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......