എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Saturday, 12 January 2013

നിരീശ്വര വാദം വിശ്വാസിയുടെ കാഴ്ചപ്പാടില്‍


                           ദൈവം ഇല്ലെന്നു വിശ്വസിക്കുകയും അതുണ്ടെന്നു പറയുന്നവരെ കളിയാക്കുകയും ചെയ്യുന്ന ധാരാളം ആളുകളെ നമുക്ക് കാണാം.അവര്‍ പറയുന്നത് ദൈവം എന്നത് കേവലം സങ്കല്പ്പമാണെന്നും, ഈശ്വരന്‍ സര്‍വ്വ ശക്തനെങ്കില്‍ ഈ ഭൂമിയില്‍ യാതൊരു വിധമായ ദുരിതങ്ങള്‍ ഉണ്ടാകുകയില്ലായിരുന്നെന്നും ആണ്. ലാബോറട്ടറിയില്‍ ജീവന്‍ നിര്‍മ്മിക്കുന്നതില്‍ മനുഷ്യന്‍ ഏകദേശം വിജയിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനിയും ഒരു ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ എന്ത് എന്ത് അര്‍ത്ഥമാണുള്ളത്? ദൈവം എന്നത് ദുര്‍ബല മനസ്സിന്‍റെ കേവല സൃഷ്ടി മാത്രമല്ലേ?.ദൈവത്തിനു എന്ത് ശാസ്ത്രീയ അടിത്തറയാണ് ഉള്ളത്.   അതുകൊണ്ട്  ദൈവവും ദൈവസങ്കല്‍പ്പവും നിഷേധിക്കപ്പെടെണ്ടതും ഇല്ലാതാക്കപ്പെടെണ്ടാതുമായ സംഗതിയാണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. നമുക്ക്‌ ഈ വസ്തുതകള്‍ ഒന്ന് പരിശോധിക്കാം.    

ദൈവം കേവലം ഒരു സങ്കല്പം അല്ലേ?
                                   സങ്കല്‍പ്പങ്ങളില്‍ അല്ലേ മനുഷ്യ ജീവിതം വേരൂന്നിയിരിക്കുന്നത്. മനുഷ്യന്‍റെ വ്യക്തിത്ത്വം പോലും ഒരു സങ്കല്പ്പമല്ലേ? നമ്മുടെ പേര് സത്യമാണോ. മനുഷ്യന്‍ ജനിക്കുമ്പോഴുണ്ടാകുന്ന രാസ ഭൌതീക മാറ്റങ്ങളുടെ ഫലമാണോ താങ്കള്‍ക്ക് ലഭിച്ച പേര്. അത് സാമൂഹ്യ സൌകര്യാര്‍ഥം കല്‍പ്പിച്ചു നല്കപ്പെട്ടതല്ലേ? നമ്മള്‍ ഉപയോഗിക്കുന്ന ഭാഷ യഥാര്ത്യമാണോ അതും സങ്കല്പ്പങ്ങളിലും സാമൂഹ്യക്രമങ്ങളിലും അധിഷ്ടിതമല്ലേ. പണം ഒരു യഥാര്ത്യമാണോ? അതിനു മൂല്ല്യം ആരോപിക്കപ്പെടുന്ന കടലാസ് കഷ്ണങ്ങള്‍ അല്ലെ ഉപയോഗിക്കുന്നത്.
                          ഇനി കുടുംബം എന്നതും കേവലം സങ്കല്പ്പമല്ലേ? കുടുംബമില്ലാതെ നമ്മുടെ സമൂഹത്ത്തിനുനിലനില്‍ക്കാന്‍ കഴിയില്ലേ? മക്കള്‍ക്ക്‌ വേണ്ടി ഇത്രയധികം കഷ്ടപ്പെടേണ്ട ആവശ്യമുണ്ടോ? അവര്‍ ജൈവീക ആവശ്യങ്ങളുടെ ഉപോല്‍പ്പന്നമല്ലേ? വിവാഹം,  ചാരിത്ര്യം എന്തിനു നാം വിശ്വസിക്കുന്ന രാഷ്ട്രവും രാഷ്ട്രീയവും പോലും സങ്കല്പങ്ങള്‍ അല്ലേ? ഞാന്‍ ഇതെല്ലാം ചോദിച്ചത് ഇവയൊന്നും നിഷേധിക്കാനല്ല മറിച്ച് സങ്കല്പ്പങ്ങലെല്ലാം നിഷേധിക്കപ്പെടുന്നെങ്കില്‍ ഇവയും നിഷേധിക്കപ്പെടെണ്ടതാണ് എന്നേയുള്ളൂ.  (ഇത്തരം സങ്കല്‍പ്പങ്ങള്‍  ആണ് "മായ"  എന്ന് ഹിന്ദു പുരാണങ്ങളില്‍ വിവക്ഷിച്ചിരിക്കുന്നത്.)
ദൈവത്തിനു എന്തെങ്കിലും ശാസ്ത്രീയ അടിസ്ഥാനം ഉണ്ടോ?
                 പ്രപഞ്ചം മുഴുവന്‍ ഭൌതീകമായതും രാസപരവുമായ മാറ്റങ്ങളില്‍ അടിസ്ഥാനമെങ്കില്‍ ഈ മാറ്റങ്ങളുടെ എല്ലാം തുടക്കം എവിടെ? അതിനടിസ്ഥാനമായ ആദ്യ ത്വരകം എവിടെ? രാസപ്രവര്‍ത്തനത്തിനു സാധ്യതയുള്ള വസ്തുക്കള്‍ തമ്മില്‍ ചേര്‍ക്കാതെ രാസ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുമോ? ഈ രാസ ത്വരകത്തെ ദൈവം എന്ന് വിളിച്ചാല്‍ എന്താണ് കുഴപ്പം.
                   പ്രപഞ്ചം ചലിക്കുന്നു എങ്കില്‍ അതിനടിസ്ഥാനമായ ചലിക്കാത്ത ആധാരം എവിടെ? (ന്യൂട്ടന്റെ ചലന നിയമപ്രകാരം ചലിക്കുന്ന എല്ലാ വസ്തുവിനും ചലിക്കാത്ത ഒരാധാരം വേണം)  ചലിക്കാന്‍ സ്ഥലമില്ലാത്ത വിധം പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന പരബ്രഹ്മം ഉണ്ടെന്നു പറയുന്നതില്‍ എന്താണ് തെറ്റ്?.
ദൈവത്തെ ആരാധിക്കുന്നത് കേവലം ഭയം മൂലമല്ലേ?
                                   ദൈവത്തെ ആരാധിക്കുന്നത് ഒരിക്കലും ദൈവത്തിനു വേണ്ടിയല്ല മറിച്ച് നമുക്ക് വേണ്ടിയാണ്. മനുഷ്യന്റെ ഭൌതീകമായ ദുഖങ്ങളുടെ ഭാണ്ഡങ്ങള്‍ ദൈവം എന്ന അത്താണിയില്‍ ഇറക്കി വെയ്കാനാവുന്നത് ഒരാശ്വാസമല്ലേ? അടുത്ത്‌ നടന്ന ഒരു ഗവേഷണം പറയുന്നത് ദൈവ വിശ്വാസികളായ ആളുകള്‍ക്ക് അവര്‍ വിശ്വസിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ കാട്ടുമ്പോള്‍ വേദനകള്‍ക്ക് ആശ്വാസം ലഭിക്കുന്നു എന്നാണ്. അവിശ്വാസിയായ ഒരാള്‍ക്ക്‌ അത്ടരം ആശ്വാസം ലഭിക്കണമെങ്കില്‍ ഹിപ്നോട്ടിസവും മറ്റും വേണ്ടി വരുമെന്നാണ്. അത്തരം ആസ്വാസങ്ങള്‍ പാവങ്ങള്‍ക്ക്‌ നിഷേധിക്കപ്പെടെണ്ടതുണ്ടോ? മാര്‍ഗ്ഗമൊന്നും കാണാത്തവര്‍ക്ക് ഈശ്വരനല്ലേ രക്ഷയുള്ളൂ ?
                  രോഗ ശമനത്തിലും പ്രശ്നങ്ങളെ നേരിടുന്നതിനും മനസ്സിനുള്ള പങ്ക് ആധുനീക ശാസ്ത്രവും അംഗീകരിച്ച്തല്ലേ? അതിനുള്ള ഉപധിയായെന്കിലും ആരാധനകളെക്കാണാന്‍ യുക്തിവാദികള്‍ക്ക് കഴിയില്ലേ?
ദൈവത്തിന്‍റെ പേരില്‍ ചൂഷണങ്ങള്‍ നടക്കുന്നില്ലേ?
                               ഉണ്ടായിരിക്കാം പക്ഷെ അതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ആശ്വാസം ലഭിക്കുന്നുണ്ടെങ്കിലോ? നാം വിനോദ സഞ്ചാരത്തിനും മറ്റുമായി പണം ചെലവാക്കിയാല്‍, ഒരു സംഗീത നിശക്കായി പണം ചിലവക്കുംപോഴും നമുക്ക് ലഭിക്കുന്നത് സന്തോഷം മാത്രമല്ലേ . അതിന്റെ അളവ് ഓരോ വ്യക്തിയിലും വ്യത്യസ്തമല്ലേ?  പിന്നെ ചൂഷണങ്ങള്‍ എവിടെയാണ് ഇല്ലാത്തത്. 
ഈശ്വരന്‍ സര്‍വ്വ ശക്തനെങ്കില്‍ ഈ ഭൂമിയില്‍ യാതൊരു വിധമായ ദുരിതങ്ങള്‍ ഉണ്ടാകുമായിരുന്നോ?
                       ജീവിതം എന്നത്       പരമാത്മാവിന്റെ ഭാഗമായ ജീവാത്മാവിന്റെ ലീല(game(കളി)   ഗെയിം കൂടുതല്‍ ആവേശകരമാകുന്നത് കഠിനത കൂടുംപോഴല്ലേ ജീവിക്കാനുള്ള ആവേശം ലഭിക്കു.  എല്ലാം സുഖകരമായിരുന്നാല്‍ ജീവിതം മടുക്കില്ലേ?  
                            പിന്നെ എല്ലാത്തിനും ഉത്തരം മതം എന്നു പറയുന്നതിനോട് വല്ല്യ യോജിപ്പില്ല. മതം ആധ്യത്മീകതയിലും ദൈവീകതയിലും ശ്രദ്ദ കേന്ദ്രീകരിക്കണം. കണ്ണും പൂട്ടിയുള്ള യുക്തി വാദവും നന്നല്ല. മതവും മത നിഷേധവും സമൂഹത്തിന്റെ സന്തുലത്തിനാവശ്യമാണ്.

ഈ ആശയം ഉള്‍ക്കൊള്ളുന്ന കഥ " ശാസ്ത്രാന്വോഷണം"

16 comments:

 1. "ജീവിതം എന്നത് പരമാത്മാവിന്റെ ഭാഗമായ ജീവാത്മാവിന്റെ ലീല(game(കളി)" മാത്രമാണ്. ജീവിതം സത്യത്തില്‍ ചെറിയൊരു കളി(ഡ്രാമ) മാത്രം.
  ഞാന്‍ ചിന്തിക്കുന്ന രീതിയോട് നാല്ല സാമ്യമുണ്ട് നിങ്ങള്‍ എഴുതിയതും. എന്‍റെ ബ്ലോഗില്‍ എല്ലാം അറിയുന്നവന്‍ ഈശ്വരന്‍ എന്നഒരു പോസ്റ്റ്‌ ഉണ്ട്. സമയം കിട്ടിയാല്‍ ഒന്ന് നോക്കുക.

  http://anithakg.blogspot.in/2012/12/blog-post_14.html

  ReplyDelete
 2. ഇതില്‍ അഭിപ്രായം പറയാം മാത്രം വളര്‍ച്ച എനിക്കായില്ല
  ദൈവം ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ എന്തോ ആവട്ടെ എനിക്ക് ദൈവത്തില്‍ വിശ്വാസം ഉണ്ട്

  ReplyDelete
 3. വിശ്വസിക്കുന്നവര്‍ക്ക് ഉള്ളതും
  വിശ്വസിക്കാത്തവര്‍ക്ക് ഇല്ലാതതും

  ReplyDelete
 4. ഞാനൊരു ദൈവ വിശ്വാ സിയാണ് !! ദൈവത്തിനെ ഞാന്‍ കണ്ടിട്ടുണ്ട് അനുഭവത്തിലൂടെ !!

  ReplyDelete
 5. 1. എല്ലാം ഒരു മായ എന്നു വിശ്വാസമുണ്ടെങ്കിൽ താങ്കളുടേ വിശപ്പും ദാഹവുമെല്ലാം മായയായിരിക്കുമല്ലോ. നാലഞ്ചു ദിവസം പട്ടിണി കിടക്കൂ. ഉത്തരം കണ്ടെത്തു.
  2. അറിഞ്ഞു കൂടാ..ഇത്തരം വാദങ്ങൾക്ക് യുക്തിവാദികൾ മറുപടി പറഞ്ഞു കണ്ടിട്ടുണ്ട്. അതിനു വേണ്ടി മണ്ട പുകയ്ക്കാൻ നിന്നാൽ എനിക്കു കൂടുതൽ താല്പര്യമുള്ള മറ്റു പല കാര്യങ്ങളും മാറ്റി വെക്കേണ്ടീ വരും. അതുകൊണ്ട് എല്ലാത്തിനും യുക്തിവാദികളുടെ കൈയ്യിൽ മറുപടിയുണ്ട് എന്നു വിശ്വസിക്കുന്ന ഒരന്ധയുക്തിവാദിയായി തുടരാൻ ആഗ്രഹിക്കുന്നു.
  3. കുറ്റം ചെയ്താൽ ദൈവം ശിക്ഷിക്കും എന്ന് ഒരുവിധപ്പെട്ട എല്ലാ മതങ്ങളും ദൈവവിശ്വാസികളും പ്രചരിപ്പിക്കുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും തെറ്റു ചെയ്യാത്തവർ ദൈവത്തിൽ ആനന്ദിക്കട്ടെ. അല്ലാത്തവർ യദാർത്ഥ വിശ്വാസികൾ ആണെങ്കിൽ, ഭയപ്പെടേണ്ട സന്ദർഭങ്ങൾ ധാരാളമുണ്ടാവും ജീവിതത്തിൽ.
  4.ചൂഷണങ്ങൾ എവിടെയുമുണ്ട് എന്നുള്ളത് അത് തുടരുന്നതിനുള്ള ന്യായീകരണമല്ല.
  5.ഏതൊരു ഗെയിമിനും അടിസ്ഥാനപരമായ നിയമങ്ങളുണ്ട്. അതിനനുസരിച്ചാണ് നിങ്ങൾ കളീയിൽ മുന്നേറുന്നതും പിൻതിരിയുന്നതും. ദൈവത്തിന്റെ കളിയ്ക്ക് അങ്ങനെ നിയമമൊന്നുമില്ല. പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിലും ചിലപ്പോൾ മൂപ്പർ കാച്ചികളയുക വരെ ചെയ്യും.

  ReplyDelete
  Replies
  1. ൧) എല്ലാം മായ എന്ന് ലേഖനത്തില്‍ പറഞ്ഞിട്ടുണ്ടോ? അങ്ങിനെ ഞാന്‍ വിശ്വസിക്കുന്നില്ല. എങ്കിലും ഭൌതീകമായ വസ്തുക്കലെക്കാള്‍ നമ്മുടെ പ്രശ്നം മാനവും ദുരഭിമാനവും അല്ലെ അത് മുന്‍വിധിയില്ലാതെ ചിന്തിച്ചാല്‍ മനസ്സിലാവും
   ൨)അന്ധ യുക്തിവാദം അതല്ലേ പ്രധാന പ്രശ്നം.
   ൩)ഞാന്‍ വിശ്വസിക്കുന്ന ഭഗവത്‌ ഗീത പ്രകാരം നമ്മള്‍ കര്‍മ്മം ചെയ്യുക . അതായത്‌ നിഷ്കാമ കര്‍മ്മം. പുണ്ണ്യവും പാപവും ഇവിടെ ബാധിക്കുന്നില്ല. പൂന്താനം പറഞ്ഞത്‌ പോലെ പൊന്നിന്‍ ചങ്ങല ഒന്നീ പറഞ്ഞത്‌ ഒന്നിരുംബുകൊന്ടെന്നത്രേ ഭേദങ്ങള്‍
   ൪)ചൂഷണത്തെ എതിര്ത്തോളൂ. അതില്ല്ലാതായാല്‍ മതം കൂടുതല്‍ ശുദ്ധമാകും. എതിര്‍ക്കുന്നത് ചൂഷനത്തെയാവനം ഇല്ലാതാരത്തിലുമുല്ലത്.
   ൬)അതല്ലേ ഈ ഗയിമിന്റെ രസം.കാച്ചി കളയുന്നത് അത്ര വല്ല്യ പ്രശ്നമാണോ? മരണം സമൂഹത്തെ പുതുമയോടെ നിലനിര്‍ത്തുന്ന ഒന്നല്ലേ? ഗയിമില്‍ ഒരാള്‍ ഔട്ട്‌ ആകുന്നത് അത്ര വല്ല്യ പ്രശ്നമാണോ? ഒരു ഗെയിം ഓവര്‍ ആകുമ്പോള്‍ പുതിയ ഗെയിം തുടങ്ങുന്നുന്ടെന്കിലോ? പ്രതികരണത്തിനു നന്ദി

   Delete
  2. സാധാരണക്കാരന്റെ വിശ്വാസം അവനു ആശ്വാസമാകുംപോള്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആശ്രയിക്കാനൊരു ശക്തിയില്ലെന്നതായിരിക്കും യുക്തിവാദികളുടെ ആശ്വാസം.
   മത വാദങ്ങളുടെ എല്ലാ തിന്മകളും ചര്‍ച്ച ചെയ്യലല്ല മറിച്ച് അന്ധ യുക്തിവാദത്തിന്റെ നിരര്തകതയാണ് ഈ പോസ്ടിനാധാരം .യുക്തി വാദത്തിനെ ഞാന്‍ എതിര്‍ക്കുന്നില്ല മറിച്ച് വിശ്വാസത്തെ തള്ളിപ്പറയുന്ന അന്ധ യുക്തി വാദത്തെ ഞാന്‍ എതിര്‍ക്കുന്നു.

   Delete
 6. ഇത് വായിച്ചിട്ട് എം എസിന്റെ ബ്ലോഗിലേയ്ക്ക് ചെന്നപ്പോ അവിടേം ദൈവത്തെക്കുറിച്ച് തന്നെ പോസ്റ്റ്.

  ദാ പിടിച്ചോ ലിങ്ക്:
  http://msntekurippukal.blogspot.com/2013/01/blog-post_12.html

  ഞാന്‍ പോണേയ്....!!!

  ReplyDelete
 7. ഹൊ.
  ഞാൻ ദൈവ വിശ്വാസിയാണേ

  ReplyDelete
 8. ദൈവം എന്ന് വിശ്വസിക്കാം - പ്രകൃതിദത്തമായ, മനുഷ്യശക്തിക്ക് എത്ര എത്രയോ മടങ്ങ്‌ [ കാക്ക ത്തൊള്ളായിരം :) ] അതീതമായ, അജ്ഞാതമായ ശക്തി എന്നോ വിശ്വസിക്കാം - അതോ ചിലര്‍ക്ക് അതിലും വിശ്വാസം ഇല്ലാ എന്നുണ്ടോ??? അവര്‍ അതില്‍ വിശ്വസിക്കാതെ, പ്രകൃതിയില്‍ വിശ്വസിക്കാതെ ജീവിച്ചു നോക്കട്ടെ - വിവരം അറിയും :)
  ഉണ്ട് - വിവേകബുദ്ധി ഉണ്ട് എന്ന് അഭിമാനിക്കുന്ന മനുഷ്യന്‍ പലപ്പോഴും - അല്ല - മിക്കപ്പോഴും ഒരു പമ്പര വിഡ്ഢി ആണ് - ഇങ്ങിനെ ഒരു ''ശക്തി'' തനിക്കു മുകളില്‍ ഉണ്ട് എന്ന് അറിയാത്ത / അറിയാന്‍ ശ്രമിക്കാത്ത / സമ്മതിക്കാത്ത വിഡ്ഢിത്തം. ആ ശക്തിക്കാകട്ടെ - ജാതി മത ഭേദമില്ല - രാഷ്ട്രീയ കോമാളിത്തരങ്ങള്‍ ഇല്ല......

  ReplyDelete
  Replies
  1. drpmalankot0.blogspot.com

   drpmalankot2000.blogspot.com

   Delete
 9. സര്‍വതും നിയന്ത്രിക്കുന്ന ഒരു പ്രപഞ്ച ശക്തി ഉണ്ടെന്നു വിശ്വസിക്കുന്നു. അതിനെ ഞാന്‍ ദൈവമായി സങ്കല്‍പ്പിച്ചു പല പേരുകളില്‍ ആരാധിക്കുന്നു. അതില്‍ കൂടുതല്‍ ദൈവത്തെ കുറിച്ച് ഒന്നും അറിയില്ല. അതിശയകരമാം വണ്ണം പല പ്രശ്നങ്ങളെയും അതിജീവിക്കുമ്പോള്‍ മുകളില്‍ പറഞ്ഞ ആ ശക്തിയോടുള്ള വിശ്വാസം എന്നില്‍ ഇരട്ടിക്കും.

  ReplyDelete
 10. പ്രപഞ്ചത്തില്‍ ഒരദൃശ്യ ശക്തിയുണ്ടെന്ന് തന്നെ വിശ്വസിക്കുന്നു. മതം അതിന് പല രൂപങ്ങള്‍ നല്‍കിയിട്ടുണ്ട്. അരത്താണിയെന്ന നിലയിലാണ് പലരും അത് തേടുന്നത്.സ്വന്തം കര്‍മ്മത്തിലൂടെ നമുക്ക് അത് കണ്ടെത്താന്‍ സാധിക്കും.

  ReplyDelete
 11. എന്തിനെയെങ്കിലും വിശ്വസിയ്ക്കുന്നതു കൊണ്ട് ഒരാള്‍ക്ക് ആശ്വാസമുണ്ടാകുന്നുണ്ടെങ്കില്‍ അത് നല്ലത് തന്നെ... അങ്ങനെ കരുതുന്നു.


  ലേഖനം കൊള്ളാം

  ReplyDelete
 12. ലേഖനം നന്നായിരിക്കുന്നു.....എഴുത്തിന്റെ രീതി.....
  എന്തായാലും എനിക്ക് തോന്നിയത് എഴുതിക്കോട്ടെ...?
  എന്തെങ്കിലും കഷ്ടമോ ദുരിതമോ ദുരന്തമോ.,വരുമ്പോൾ ദൈവത്തെ വിളിക്കുന്ന ഭൂരിപക്ഷം പേരും-
  അവരുടെ ജീവിതത്തിലൊരു സന്തോഷം വരുമ്പോൾ പെട്ടെന്ന് ഓർക്കാറൂണ്ടോന്ന് സംശയമാണ്....

  ReplyDelete
 13. ബ്രഹ്മാണ്ടങളുടെ സ്രിഷ്ട്ടിക്കു പുറകിലുള്ള ശക്തിയാണ്‍ ദൈവം.മനുഷ്യ്നുള്ള കേവല ബുദ്ധിയില്‍നിന്ന് ഉണ്ടായ ശാസ്ത്രഞാനംകൊണ്ട് ദൈവത്തെ തിരിച്ചറിയുവാന്‍ സാധിക്കുകയില്ല,മതം ദൈവവും മനുഷ്യനും തമ്മിലുള്ള ബ്ന്ധമാണ്.ദൈവത്തെ തിരിച്ചറിയുന്നതു മതത്തില്‍ക്കൂടിയാണ്.മതം നഷ്ട്പ്പെടുമ്പോള്‍ മനുഷ്യര്‍ക്കു ദൈവ ബ്ന്ധം നഷ്ട്പ്പെടുന്നു.ദൈവത്തെക്കുറിച്ചു ലോകത്തിനു അറിവു ലഭിക്കുന്നത് മതത്തിലൂടെ മാത്രമാണ്

  ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......