എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Thursday, 22 November 2012

ഫേസ് ബുക്ക്‌ മത സൌഹാര്‍ദ്ദം തകര്‍ക്കതിരിക്കാന്‍


ഫേസ് ബുക്ക്‌ മത സൌഹാര്‍ദ്ദം തകര്‍ക്കതിരിക്കാന്‍
                            ഫേസ് ബുക്ക്‌ ആധുനീക ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.നമ്മുടെ സ്വകാര്യതയില്‍ യാതൊരു ചിന്തയുമില്ലാതെ പറഞ്ഞുകൂട്ടുന്ന കാര്യങ്ങളും, കുശുമ്പും കുന്നായ്മകളും പോലും ഫേസ് ബൂകിലൂടെ പ്രചരിപ്പിക്കാം. തുടക്കത്തില്‍ നിഷ്കളങ്കവും സദുദേശ പരവുമായ പ്രവര്‍ത്തനങ്ങള്‍ മത സൌഹൃദം തകര്‍ക്കുന്നതെങ്ങിനെഎന്ന്‍ നമുക്ക് പരിശോദിക്കാം
                                ബാലു ഒരു സധാരണ തോഴിലന്ന്വോഷക യുവാവ്‌ ആണ്. അവനു യഥാര്‍ത്ഥ ജീവിതത്തില്‍ ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്. അവന്‍റെ സുഹൃത്തുക്കളില്‍  ജേക്കബും കമാലും രാധാകൃഷ്ണനും എല്ലാം ഉണ്ട്. ഇവരെല്ലാം പ്രത്യേക മത വിഭാഗങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും വിശ്വസിക്കുന്നവര്‍ ആയിരുന്നു. അവര്‍ ഒരിക്കലും മതം ചര്‍ച്ച ചെയ്തിരുന്നില്ല. എങ്കിലും ക്രിസ്ത്മസും  വിഷുവും നബിദിനവും എല്ലാം അവര്‍ക്ക്‌ അടിച്ച് പോളിക്കുള്ള കാരണങ്ങള്‍ ആയിരുന്നു. അങ്ങനെയിരിക്കെ അവരെല്ലാവരും ഫേസ് ബുക്കില്‍ ചേര്‍ന്ന് ചങ്ങാത്തം കൂടുതല്‍ വിപുലമാക്കി.(വായ് നോട്ടം റോഡില്‍നിന്നു കമ്പ്യൂട്ടറിലേക്ക്). അവര്‍ ഓണ്‍ ലൈന്‍ ചങ്ങാതിമാരെ വാരിക്കൂട്ടുന്നതില്‍ മത്സരിച്ചു. അവരുടെ ഫേസ് ബുക്ക്‌ ജീവിതം അങ്ങിനെ ചെറിയ ചെറിയ തമാശകളുമായി മുന്നേറുന്നതിനിടയില്‍ ബാലു ഒരു അപരിചിതന്റെ പോസ്റ്റിനു ലൈക്‌ അടിച്ചു. ആ പോസ്റ്റ്‌ ഇട്ട പേജില്‍ സ്ഥിരം സന്ദര്‍ശകന്‍ ആയി. ബാലുവിന്റെ ഓരോ ലൈക്കുകളും സുഹൃത്തുക്കള്‍ അറിയുന്നുണ്ടായിരുന്നു. തങ്ങളുടെ മതത്ത്തിനെതിരായി വന്ന പോസ്റ്റില്‍ രാമു ലൈക്കുകയും കമന്‍റ്കയും ചെയ്തത് കണ്ടു അവര്‍ ബാലുവിന്റെ മതതിനെതിരെയും പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും ലൈക്കുകള്‍ ഇടുകയും ചെയ്തു. കൂടുതല്‍ വിഷം ചീറ്റുന്ന പേജുകള്‍ കണ്ടെത്തുകയും അവയില്‍ അംഗത്ത്വം എടുക്കുകയും ചെയ്തു.  പരസ്പരം മതം ചര്‍ച്ച ചെയ്യാതിരുന്ന അവര്‍ തെറിക്കമന്‍റ്കള്‍ കൊണ്ട് പരസ്പരം അഭിഷേകം ചെയ്തു. 

താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം വിദ്വേഷങ്ങള്‍ ഒഴിവാക്കാം 

1. നിങ്ങള്‍ ചെയ്യുന്ന ഓരോ ലൈക്കുകളും കമന്റുകളും നിങ്ങളുടെ സുഹൃത്തുക്കള്‍ കാണുന്നുണ്ടെന്ന് മനസ്സിലാക്കുക.

2.നിങ്ങള്‍ക്കുള്ളത് പോലെ തന്നെ മത വിശ്വാസവും രാഷ്ട്രീയ വിശ്വാസവും മറ്റുള്ളവര്‍ക്കും ഉണ്ടെന്നു മനസിലാക്കുക.

3.ഫേസ് ബുക്കിലെ എല്ലാ പോസ്റ്റുകളും ബ്ലോഗ്ഗുകളും നല്‍കുന്നത് ആധികാരികമായ വിവരങ്ങള്‍ ആവണമെന്നില്ല.

4. മതം, രാഷ്ട്രീയം എന്നിവ മാത്രം സംസാരിക്കുന്നവരെ കഴിവതും ഫ്രണ്ട്സ് ആക്കാതിരിക്കുക.

5. അസഭ്യം പറയുന്നവര്‍ അതിനേക്കാള്‍ വല്ല്യ അസഭ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവുക (അതാരുടെയും കുത്തകയല്ലല്ലോ നിങ്ങളെക്കാള്‍ വല്ല്യ സംസ്കാര സം'പന്നന്‍' ഉണ്ടാകുമെന്ന് തിരിച്ചറിയുക )

6 . നിങ്ങള്‍ ആരെയെങ്കിലും വാദിച്ചു തോല്പ്പിക്കുമ്പോള്‍ തോല്‍ക്കുന്നത് ആ വ്യക്തിയുടെ അറിവ് മാത്രമാണെന്നും ആശയമോ മതമോ അല്ലെന്നും തിരിച്ചറിയുക.

7. നിങ്ങള്‍ facebookil  അത്ര പ്രധാന വ്യക്തിയല്ലെന്നും നിങ്ങള്‍ ഫേസ് ബുക്കില്‍ വന്നില്ലന്കില്‍ ഒന്നും സംഭവിക്കില്ലെന്നും തിരിച്ചറിയുക.

8. ഫേസ് ബുക്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെടാത്ത് കണ്ടാല്‍ അതിനെതിരെ കമന്‍റ്അരുത്. നിങ്ങളുടെ ഓരോ കമന്റും അതിനെ കൂടുതല്‍ പ്രശസ്തമാക്കും(ഉദാ: സന്തോഷ്‌ പണ്ഡിറ്റിനെ ചീത്ത പറഞ്ഞിട്ട കമന്റുകള്‍ കാരണമാണ് അയാള്‍ പ്രശ്സ്ഥനായതും പിന്നെയും പടങ്ങള്‍ എടുത്തതും )
9.ആരെങ്കിലും എന്തെങ്കിലും കമന്ടിയാലോ ലൈക്‌ അടിച്ചാലോ അയാള്‍ താങ്കളോട് പൂര്‍ണ്ണമായും യോജിക്കുന്നെന്നും ഇല്ലെങ്കില്‍ വെറുക്കുന്നെന്നും വിചാരിക്കാതിരിക്കുക. പല കമന്റുകളും ലൈകുകളും വെറും ഔപചാരികതയാണ്.

10. മറ്റുള്ളവരില്‍ എത്തിക്കെണ്ടുന്ന നല്ലകാര്യങ്ങള്‍ തീര്‍ച്ചയായും ലൈക്കുകയും കമന്റുകയും ചെയ്യുക.

11. കാണുകയും കേക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ ആരോഗ്യകരമായ അനാദരാവോടുകൂടി (അത് നമുക്കെത്ര പ്രിയപ്പെട്ടതെങ്കിലും)വിശകലനം ചെയ്യുക.

12. വെറുപ്പും വിദ്വേഷവും വച്ച് പുലര്‍ത്തുന്ന പോസ്റ്റുകള്‍ ഇടുന്നത് കൂടുതലും ഫയ്ക്‌ ആണെന്ന് തിരിച്ചറിയുക.

13. ചെറിയ മുറിവുകളില്‍ മുളകുപൊടി ഇടാന്‍ കാത്തിരിക്കുന്ന സ്ഥാപിത താല്‍പ്പര്യക്കാരെ കരുതിയിരിക്കുക.(അവര്‍ കൂടുതല്‍ ആക്ടിവ് ആയിരിക്കും)

14 . ഫേസ്ബുക്ക്‌ ചര്‍ച്ചയിലൂടെ ലോകത്തെ മാറ്റി മറിക്കാം എന്ന് കരുതാത്തിരിക്കുക.

15.ഫേസ് ബുക്ക്‌ പൊതു നന്മയ്ക്,സൌഹൃദത്തിന് ,സന്തോഷത്തിന് എന്നതാവണം നമ്മുടെ മുദ്രാവാക്ക്യം