പ്രശസ്ത മലയാളം മുൻഷി ആണു കുഞ്ഞിരാമൻ മാഷ്. അദ്ദേഹത്തിന്റെ ചെറുമകൾ പോത്തീസിൽ പോയി വസ്ത്രം
എടുക്കണം എന്ന് പറഞ്ഞൂ. മലയാളം മുൻഷി ആയ തന്റെ ചെറുമകൾ മലയാളത്തിൽ തെറ്റ് പറയുകയോ? മാഷ് കൊച്ചു
മകളെ ഉപദേശിച്ചു.
"പോത്ത് പുല്ലിംഗം ആണ് അതിന്റെ സ്ത്രീ ലിംഗം എന്നത് എരുമ എന്ന് ആണ് ഒന്നുകിൽ പോത്ത്സ് എന്ന് പറയുക അല്ലെങ്കിൽ എരുമാസ് എന്ന് പറയുക ഒരിക്കലും പോത്തീസ് എന്ന് പറയരുത്. പോത്ത്സ് അല്ലെങ്കിൽ എരുമാസ് എന്നു പറഞ്ഞാലും മംഗ്ലീഷ് ആണ്. അപ്പോൾ പോത്ത്കളുടെ കട അല്ലെങ്കിൽ എരുമകളൂടെ ക്ട എന്നതാണു ശുദ്ധമായ മലയാളം."
കുഞ്ഞിരാമൻ മാഷുടെ ഉപദേശം കേട്ട് ചെറുമകൾ മിഴിങ്ങസ്സ്യാന്ന് നിന്ന് പോയി.
(പോത്തീസ് : കേരളത്തിലും തമിഴ്നാട്ടിലും പ്രശസ്തരായ വസ്ത്ര വ്യാപാരികൾ)
========================================================================================
മന്ത്രിമാർക്കെതിരെയുള്ള ആരോപണങ്ങൾ സിറ്റിങ്ങ് ജഡ്ജി അന്വോഷിക്കുക...
അതെന്തിനാ ഇരിക്കുന്ന ജഡ്ജി തന്നെ അന്വൊഷിക്കുന്നത്,ജഡ്ജി നിന്നോ ഇരുന്നോ ഇഷ്ടമുള്ളതു പോലെ അന്വോഷിക്കട്ടെ.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
പാർട്ടി സ്റ്റാന്റിങ്ങ് കമ്മിറ്റിയിലേക്ക് വൃദ്ധനായ നേതാവിനെ എടുത്തെന്നറിഞ്ഞ അനുയായികൾ പൊട്ടിതെറിച്ചു. പാർട്ടിയ്ക് വേൻടി ജീവിതം ഉഴിഞ്ഞ് വച്ചതും പോരാഞ്ഞ് പാവത്തിനെ ഇരിക്കാൻ പോലും അനുവാദമില്ലാത്ത നിൽക്കുന്നവരുടെ കമ്മിറ്റിയിൽ ഇട്ടെന്നോ?
Interesting! Aashamsakal.
ReplyDeleteതമാശ തന്നേ!!
ReplyDeleteആഴ്ച്ചയിൽ ആഴ്ച്ചയിൽ കുറേശെ ഇങ്ങനെ അങ്ങട് പോരട്ടെ...
ReplyDelete:-) ഇത്തിരി കടന്നു പോയി
ReplyDeleteചിന്തയിലെ ചിരി ഭാഷയിൽ കൂടി
ReplyDeleteകൊള്ളാലൊ ഭായ്
ReplyDelete