എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Thursday, 12 September 2013

ഓണനേരം



ഓണമെത്തീ കൂട്ടരെ തിരുവോണമെത്തി കൂട്ടരെ
മോദമോടിങ്ങാർപ്പ് ചൊല്ലാൻ നേരമെത്തി കൂട്ടരെ

നാട്ടിലുള്ള കാട്ട് പൂവിലും ഓണമെത്തീ കൂട്ടരെ
കെട്ടിമേയാചെറുകുടിലിലും ഓണമെത്തി കൂട്ടരെ
കുഞ്ഞിനുംദാ വയസ്സനും ദാ ഓണമെത്തീ കൂട്ടരെ
വലുത്ചെറുതെന്നാളുനോക്കാതോണമെത്തി കൂട്ടരെ

ഓണമെത്തീ കൂട്ടരെ തിരുവോണമെത്തി കൂട്ടരെ
മോദമോടിങ്ങൊത്ത് ചേരാനോണമെത്തി കൂട്ടരെ

മാവേലിമന്നൻ വീട്ടിലെത്തും നേരമെത്തി കൂട്ടരെ
ചെടികളെല്ലാം പൂവിടുന്ന നേരമെത്തി കൂട്ടരെ
പൂക്കളാലെ കളമൊരുക്കും ഓണമെത്തീ കൂട്ടരെ
പുതിയ വേഷമൊടൂയലാടാൻ നേരമെത്തി കൂട്ടരെ

ഓണമെത്തീ കൂട്ടരെ തിരുവോണമെത്തി കൂട്ടരെ
മോദമോടിന്നൊത്തു ചേരാനോണമെത്തി കൂട്ടരെ

വ്യഥകളൊക്കെ മറന്നുപാടാൻ ഓണമെത്തീ കൂട്ടരെ
ഒത്തു കൂടി തുമ്പി തുള്ളാൻ നേരമെത്തി കൂട്ടരെ
വീഥിയാകെ പുലികളിയുടെ നേരമെത്തി കൂട്ടരെ
നാട്ടിലാകെ ആഹ്ലാദത്തിന്നോണമെത്തി കൂട്ടരെ

ഓണമെത്തീ കൂട്ടരെ തിരുവോണമെത്തി കൂട്ടരെ
മോദമോടിന്നൊത്തു ചേരാനോണമെത്തി കൂട്ടരെ
****************

15 comments:

  1. ഓണം വാക്കുകളിൽ വരികളിൽ ഈണത്തിൽ കവിതയിൽ നിറച്ചു സന്തോഷം സമത്വം ആഘോഷങ്ങൾ സൌന്ദര്യം എല്ലാം പകരുന്ന നല്ല ഓണകവിത
    ഓണാശംസകൾ

    ReplyDelete
  2. ഓണമെത്തീ കൂട്ടരെ തിരുവോണമെത്തി കൂട്ടരെ....
    ഓണാശംസകൾ

    ReplyDelete
  3. ഓണാശംസകള്‍ കൂട്ടരേ!

    ReplyDelete
  4. ഓണനിലാവിന്റെ ഓളങ്ങളിൽ....

    നല്ല വരികൾ.

    ഓണാശംസകൾ

    ReplyDelete
  5. അല്‍പ്പം ലേറ്റായ ഓണാശംസകള്‍ ..സംഭവം കലക്കീട്ടാ ചങ്ങായി :)

    ReplyDelete
  6. ദാ ഒരു ഓണപ്പാട്ടുമായി നിദീഷുമെത്തി കൂ‍ട്ടരെ.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. മണിയങ്കാല ...
    ഡോ. മലങ്കോട്...
    അജിത്ത് മാഷ്...
    സൗഗന്ധീകം ...
    അരുൺ സോമൻ..
    ബിലാത്തി പട്ടണം....

    നന്ദി വാക്കുകളിൽ ഒതുങ്ങുന്നില്ല കൂട്ടരെ

    ReplyDelete
  9. നിധീഷ്‌ ഞാന്‍ എത്തിയപ്പോഴേയ്ക്കും ഓണം തീര്‍ന്നല്ലോ .സാരല്യാട്ടോ വീണ്ടും ഓടി വരാം .

    ReplyDelete
  10. ഞാന്‍ വൈകിപ്പോയി നിധീഷ്.നാലാം ഓണത്തിന്റെ പുലികളിയും കൂടി കടന്നു പോയി.
    ഇനി ഒരു വര്ഷം കഴിയട്ടെ. അടുത്ത ഓണത്തിന് ഒരുമിച്ചു പാട് പാടാന്‍ വരാം

    ReplyDelete
  11. താമസിച്ചാലും വന്നല്ലോ

    നന്ദി മിനി
    നന്ദി നളിനേച്ചി

    ReplyDelete
  12. വൈകി എന്നറിയാം എന്നാലും എന്റെയും ആശംസകള്‍.

    ReplyDelete
  13. വലുത്ചെറുതെന്നാളുനോക്കാതോണമെത്തി കൂട്ടരെ..
    വൈകിയ ആശംസകള്‍.!

    ReplyDelete
  14. നല്ല ഈണത്തില്‍ പാടാന്‍ പറ്റിയ ഒരു ഓണപ്പാട്ട്.
    ഓണത്തിന് മുന്‍പ് ഇത് കണ്ടിരുന്നെങ്കില്‍ ഒരു കൈനോക്കാമായിരുന്നു.
    പ്രവാസികളുടെ ഓണം ഇനിയും കഴിഞിട്ടില്ല; So, എന്‍റെയും സ്നേഹം നിറഞ്ഞ ഓണാശംസകള്‍.

    ReplyDelete
  15. നല്ല കവിത,മലയാളി ഉള്ളിടത്തോളം കാലം ഓണവുമുണ്ടാകും. ഈ കവിതയിലെ ഓരോ വരികളും അർത്ഥവത്താണ്

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......