ഒന്നിലും ശ്രദ്ധയില്ലാതെ കഠിനത
സഹിക്കാതെ ഒന്നിൽ നിന്നൊന്നിലേക്ക്
ചാടിപോകും മനത്തെ മെരുക്കി
വേഗത്തിൽ പായുംകുതിരയാക്കാൻ നീ തുണയ്കൂ
ആടിതീർക്കുന്നു വേഷമഖിലം
കഥയറിയാതിഹ തമ്പുരാട്ടി
ഉണ്ടാവേണം നിൻ തുണയെന്നുമെന്നിൽ
ഏറെ കാലം കഠിനതസഹിച്ച്
നേടും വിദ്യയെല്ലാം പാഴാക്കാതു
പകാരമാക്കുവാൻ ശക്തി നൽകൂ
മണിവീണയേന്തുന്ന ദേവീ
ചൊല്ലിപോകും വാക്കിൻ വിഷത്തെ
നീക്കി തേനിൻ മാധുര്യമാക്കാൻ,
വേണ്ടുംവാക്കുകൾ വേണ്ടപോലിടമുറിയാതെ
നാവിലെത്തണം വാക്കിന്റെ നാഥേ
വിദ്യകളാവശ്യം സ്വായത്തമാക്കാൻ
വേഗത്തിൽ തുണചെയ്യണം ദേവിയെന്നിൽ
മോദത്തൊട് വിളങ്ങുവാൻ ഞാൻ
കൈകൂപ്പി കാലമെന്നും തൊഴുന്നേൻ
സഹിക്കാതെ ഒന്നിൽ നിന്നൊന്നിലേക്ക്
ചാടിപോകും മനത്തെ മെരുക്കി
വേഗത്തിൽ പായുംകുതിരയാക്കാൻ നീ തുണയ്കൂ
ആടിതീർക്കുന്നു വേഷമഖിലം
കഥയറിയാതിഹ തമ്പുരാട്ടി
ഉണ്ടാവേണം നിൻ തുണയെന്നുമെന്നിൽ
വേണ്ടും രസം വേണ്ടപോലാചരിക്കാൻ
ഏറെ കാലം കഠിനതസഹിച്ച്
നേടും വിദ്യയെല്ലാം പാഴാക്കാതു
പകാരമാക്കുവാൻ ശക്തി നൽകൂ
മണിവീണയേന്തുന്ന ദേവീ
ചൊല്ലിപോകും വാക്കിൻ വിഷത്തെ
നീക്കി തേനിൻ മാധുര്യമാക്കാൻ,
വേണ്ടുംവാക്കുകൾ വേണ്ടപോലിടമുറിയാതെ
നാവിലെത്തണം വാക്കിന്റെ നാഥേ
വിദ്യകളാവശ്യം സ്വായത്തമാക്കാൻ
വേഗത്തിൽ തുണചെയ്യണം ദേവിയെന്നിൽ
മോദത്തൊട് വിളങ്ങുവാൻ ഞാൻ
കൈകൂപ്പി കാലമെന്നും തൊഴുന്നേൻ
സരസ്വതി നമോസ്തുഭ്യം
ReplyDeleteകവിത്വം ഉള്ള വരികൾ മനോഹരം
സാ വിദ്യ യാ വിമുക്തയേ...
ReplyDelete" സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീം
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേസദാ.
ചൊല്ലിപോകും വാക്കിൻ വിഷത്തെ
ReplyDeleteനീക്കി തേനിൻ മാധുര്യമാക്കാൻ....
Aashamsakal.
വാക്കിലും വരിയിലും സരസ്വതി വിളയാടട്ടെ
ReplyDeleteവാഗീശ്വരീ
ReplyDeleteതവകടാക്ഷം!
അമ്മേ, നിൻ പാദപത്മപരാഗമെൻ കർമ്മമാലിന്യമെല്ലാമൊഴിയ്ക്കണേ....
ReplyDeleteനല്ല കവിത.ദൈവമനുഗ്രഹിക്കട്ടെ.
ശുഭാശംസകൾ....
പ്രണാമം...വക് ദേവതേ...
ReplyDeleteആടിതീർക്കുന്നു വേഷമഖിലം
കഥയറിയാതിഹ തമ്പുരാട്ടി
ഉണ്ടാവേണം നിൻ തുണയെന്നുമെന്നിൽ
വേണ്ടും രസം വേണ്ടപോലാചരിക്കാൻ...
ഹൃദയം നിറഞ്ഞ നന്ദി..........
ReplyDeleteസരസ്വതിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എല്ലാർക്കും ...നല്ല കവിത..
ReplyDeleteസരസ്വതി നമോസ്തുതേ
ReplyDeleteഅര്‍ത്ഥവത്തായ പ്രാര്‍ത്ഥന - വാഗീശ്വരിയുടെ കടാക്ഷം എന്നും ഉണ്ടായിരിക്കട്ടെ!
ReplyDelete