മലയാളകവിതയന്നൊരുകാലമാരും
കൊതിക്കുന്ന തരുണിയായി
ആടയാഭരണങ്ങളണിഞ്ഞന്ന്
മലയാള ഹൃദയത്തിൽ നൃത്തമാടി
ആ മനൊഹര നൂപുര താളത്തിൽ
ആയിരം കദനങ്ങൾ അലിഞ്ഞു പോയി
പ്രണയത്തെ ഊടാക്കി വിരഹത്തെ പാവാക്കി
കഠിനമാം അനുഭവ പട്ടുനൂലാൽ
ഗഹനമാം ചിന്തകൾ കിന്നരി വയ്ച്ചുള്ള
പ്രകൃതി സൗന്ദര്യം കസവിട്ട
കിന്നരി പൂഞ്ചേലയണിഞ്ഞന്ന്
മലയാള ഹൃദയത്തിൽ നടനമാടി
സ്വാതന്ത്ര്യ സമരവും ശൃംഗാരരസങ്ങളും
ഭക്തിയും എന്തിനു വിപ്ലവവും
ഒക്കെയും ഇമ്പമാർന്നീണമായ്
മലയാളനാട്ടിൽ ഒഴുകിയെത്തി
കാലങ്ങൾ പോകവേ
മലയാള കവിതയോ
മണിമേടകൾക്കുള്ളിൽ ബന്ധിതയായ്
അരങ്ങു കുറഞ്ഞിട്ടും
ആസ്വാദനം കുറഞ്ഞിട്ടും
കുറച്ചുപേർ അവൾക്കങ്ങ് ശ്വാസമേകി
വികൃതമെന്നാകിലും കവിതപോൽ ചിലതെല്ലാം
കമ്പ്യൂട്ടർ വലയിൽ കുറിച്ചു ഞാനും
ജീവിത വീഥിയിൽ കണ്ടതും കേട്ടതും
ഒക്കുന്ന പോലെ വരച്ചു വച്ചു
പട്ട് പൂഞ്ചേലകൾക്കൊപ്പമില്ലെങ്കിലും
അത് എന്റെഎളിയ സമർപ്പണങ്ങൾ.
കൊതിക്കുന്ന തരുണിയായി
ആടയാഭരണങ്ങളണിഞ്ഞന്ന്
മലയാള ഹൃദയത്തിൽ നൃത്തമാടി
ആ മനൊഹര നൂപുര താളത്തിൽ
ആയിരം കദനങ്ങൾ അലിഞ്ഞു പോയി
പ്രണയത്തെ ഊടാക്കി വിരഹത്തെ പാവാക്കി
കഠിനമാം അനുഭവ പട്ടുനൂലാൽ
ഗഹനമാം ചിന്തകൾ കിന്നരി വയ്ച്ചുള്ള
പ്രകൃതി സൗന്ദര്യം കസവിട്ട
കിന്നരി പൂഞ്ചേലയണിഞ്ഞന്ന്
മലയാള ഹൃദയത്തിൽ നടനമാടി
സ്വാതന്ത്ര്യ സമരവും ശൃംഗാരരസങ്ങളും
ഭക്തിയും എന്തിനു വിപ്ലവവും
ഒക്കെയും ഇമ്പമാർന്നീണമായ്
മലയാളനാട്ടിൽ ഒഴുകിയെത്തി
കാലങ്ങൾ പോകവേ
മലയാള കവിതയോ
മണിമേടകൾക്കുള്ളിൽ ബന്ധിതയായ്
അരങ്ങു കുറഞ്ഞിട്ടും
ആസ്വാദനം കുറഞ്ഞിട്ടും
കുറച്ചുപേർ അവൾക്കങ്ങ് ശ്വാസമേകി
വികൃതമെന്നാകിലും കവിതപോൽ ചിലതെല്ലാം
കമ്പ്യൂട്ടർ വലയിൽ കുറിച്ചു ഞാനും
ജീവിത വീഥിയിൽ കണ്ടതും കേട്ടതും
ഒക്കുന്ന പോലെ വരച്ചു വച്ചു
പട്ട് പൂഞ്ചേലകൾക്കൊപ്പമില്ലെങ്കിലും
അത് എന്റെഎളിയ സമർപ്പണങ്ങൾ.
ReplyDeleteകാവ്യസമർപ്പണം നന്നായി.
ശുഭാശംസകൾ....
മലയാള ഭാഷതൻ മാദക ഭംഗി കവിതയിലൂടെ
ReplyDeleteകാലങ്ങൾ പോകവേ
ReplyDeleteമലയാള കവിതയോ
മണിമേടകൾക്കുള്ളിൽ ബന്ധിതയായ്
അരങ്ങു കുറഞ്ഞിട്ടും
ആസ്വാദനം കുറഞ്ഞിട്ടും
കുറച്ചുപേർ അവൾക്കങ്ങ് ശ്വാസമേകി
അതുകൊണ്ടവൾ ഇന്നും ജീവിച്ചു പോകുന്നൂൂ...അല്ല്ലേ ഭായ്
മമമുന്നില്‍ നിന്നൂ നീ മലയാലകവിതേ....!!
ReplyDeleteസമർപ്പണം തുടരട്ടെ..
ReplyDeleteവരികൾ മനോഹരം.
ആശംസകൾ !
കവിതപോൽ ചിലതെല്ലാം
ReplyDeleteകമ്പ്യൂട്ടർ വലയിൽ കുറിച്ചു ഞാനും
ജീവിത വീഥിയിൽ കണ്ടതും കേട്ടതും... Good. Aashamsakal.
അവസാന പാരഗ്രാഫ് നന്നായി പ്രാസം ചേര്‍ന്നിരിക്കുന്നു.
ReplyDeleteകൊള്ളാം.
കാലങ്ങൾ പോകവേ
ReplyDeleteമലയാള കവിതയോ
മണിമേടകൾക്കുള്ളിൽ ബന്ധിതയായ്
അരങ്ങു കുറഞ്ഞിട്ടും
ആസ്വാദനം കുറഞ്ഞിട്ടും
കുറച്ചുപേർ അവൾക്കങ്ങ് ശ്വാസമേകി..
ശുഭാശംസകൾ....
കവിതയുടെ ആശയമണ് ഇഷ്ടമായത്. വരികൾക്ക് ചിട്ട പോരെന്നു തോന്നുന്നു. അവസാന വരികളിലെ ജാമ്യം എന്തുകൊണ്ടും നന്നായി. എഴുതിത്തെളിയാനും എഴുതിത്തെളിഞ്ഞവർക്കും ബ്ലോഗ് ഏറ്റവും നല്ല മാധ്യമമാണ്. താങ്കളുടെ തന്നെ പഴയ രചനകൾ വായിച്ചു നോക്കണം. സൃഷ്ടി നന്നാവാൻ ഏറ്റവും നല്ല വഴി അതാണ്. എഴുതിക്കൊണ്ടേയിരിക്കുക... നാളെ നമ്മുടേതാണ്.
ReplyDeleteകൊള്ളാം നല്ല ആശയം! ധാരാളം എഴുതുക വായിക്കുക - മലയാളം വാനോളം വളരട്ടെ!
ReplyDelete