എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Tuesday, 11 December 2012

ബഹു ദൈവ വിശ്വാസം-ഹൈന്ദവ കാഴ്ചപാട്

                 ബഹു ദൈവ വിശ്വാസം സെമിടിക്‌ മതങ്ങള്‍ പാപമായി കണക്കാക്കുന്നു. ഏകനായ ഈശ്വരനെയല്ലാതെ മറ്റൊരാളെ ആരാധിച്ചാല്‍ അത് (മോഷണത്തെയും വഞ്ചനയെയുംകാള്‍ )കൊടിയ പാപമായി കണക്കാക്കുന്നു!. ബഹു ദൈവ വിശ്വാസം അറിവില്ലായ്മയായും പ്രാകൃതമായും പാശ്ചാത്യരും പൊതുവേ കരുതുന്നു. ഇതിനു പിന്നിലെ കാരണം അന്വോഷിക്കാതെ നിത്യ നരകത്തിനു അവകാശികളായി കണ്ടു സഹതപിക്കുന്നു. യുക്തി വാദികളുടെ അഭിപ്രായത്തില്‍, പണ്ട് മനുഷ്യന്‍ പേടിയുള്ളതിനെഎല്ലാം ആരാധിച്ചിരുന്നു ഇപ്പോഴും അത് തുടരുന്നു അതുകൊണ്ടാണ് ഇത്തരം അനാചാരങ്ങള്‍ എന്ന്.
   
എന്തുകൊണ്ട് ബഹുദൈവ വിശ്വാസം?
                             ഇത് മനസ്സിലാക്കണമെങ്കില്‍ ഒരു പ്രധാന വേദാന്ത തത്വം മനസ്സിലാക്കണം
     "  ഈശാവാസ്യമിഥം സര്‍വം"
                പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും ഈശ്വരന്‍ കുടികൊള്ളുന്നു.  അത് ചലിക്കാനാവാത്ത് വിധം പ്രപഞ്ചം നിറഞ്ഞു വിളങ്ങുന്നു (ഒരു കുപ്പി നിറയെ വെള്ളമെടുത്ത്‌ അടച്ച് കുലുക്കി നോക്കുക,അത് ചലിക്കുന്നില്ലെന്നു കാണാം. ചലിക്കാന്‍ സ്ഥലം ആവശ്യമാണ് തൂണിലും തുരുമ്പിലും ഉള്ളതിന് ചലിക്കാന്‍ സ്ഥലമെവിടെ). ഈശ്വരന്‍ എല്ലാ വസ്തുക്കളിലും ഉണ്ട് എന്നതിനെക്കാള്‍ എല്ലാ വസ്തുക്ക്കളും ഈശ്വരനില്‍ ആണ് എന്ന് പറയുന്നതാണ് ഉത്തമം. സ്വര്‍ണ്ണത്തില്‍ നിന്ന് വേര്‍പെട്ടു ആഭരണത്തിനു നിലനില്‍പ്പ്‌ ഇല്ലാത്ത പോലെ. സാധാരണക്കാരന്‍ ആഭരണം കാണുമ്പോള്‍ സ്വര്‍ണ്ണ പണിക്കാരന്‍ സ്വര്‍ണ്ണം കാണുന്നു . അതുപോലെ അറിവുള്ളവന്‍ എല്ലാത്തിലും ഈശ്വരനെ കാണുന്നു.

                 "ആകാശാത്‌ പതിതം തോയം യഥാ ഗച്ഛതി സാഗരെ,  
                    സര്‍വ്വ ദേവ നമസ്കാരം കേശവ പ്രതി ജായതേ"
(ആകാശത്ത് നിന്ന് പതിക്കുന്ന ജലം എപ്രകാരം സമുദ്രത്തില്‍ എത്തി ചേരുന്നുവോ അപ്രകാരം ഏത്‌ ദേവനുള്ള നമസ്കാരവും ഒന്നില്‍ (കേശവന്‍ ) എത്തിചേരുന്നു.)
 "ഒരേ ഗോതമ്പ്‌ കൊണ്ട്ഉണ്ടാക്കുന്ന വ്യത്യസ്ത പലഹാരങ്ങള്‍ക്ക് വ്യത്യസ്ഥ രുചിയുള്ളതുപോലെ വ്യത്യസ്ഥ സങ്കല്പത്തിലുള്ള ആരാധനകള്‍ വ്യത്യസ്ഥ ഫലം തരുന്നു. എല്ലാ പലഹാരങ്ങളും വിശപ്പ്‌ മാറ്റുന്നത് പോലെ എല്ലാ ആരാധനകളും ഈശ്വരനില്‍ എത്തിക്കുന്നു."
  
                               എല്ലാവരും ഒരുപോലെ ഒരേ അരൂപനായ ഈശ്വരനെ വണങ്ങണം എന്ന് പറഞ്ഞാല്‍ അത് ഉള്‍കൊള്ളാനുള്ള മാനാസീക പക്വത വളര്‍ന്നു വരേണ്ടതുണ്ടല്ലോ. അതിലേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സെമെറ്റിക് മത അനുയായികള്‍ സാത്താനെയും, ഉറൂസ്കളെയും ,ഖബരിടങ്ങളെയും ഈശ്വരനായി കാണാന്‍ തുടങ്ങും. അടുത്ത്‌ വിവാദമായ കേശാരാധനയും  ഇത്തരം ഒരു പ്രശ്നത്തില്‍ നിന്നുണ്ടായതത്രേ. സ്വന്തം ചിത്രം പോലും ആരാധനയ്ക് വിലക്കിയ ഒരു പ്രവാചകന്‍റെ കേശം പോലും ആരാധനാപാത്രം ആവുക! .  ഇതൊന്നും കിട്ടിയില്ലന്കില്‍ വിശുദ്ദ ഗ്രന്ഥങ്ങള്‍ എടുത്തുവച്ച് ആരാധിക്കും (വായിക്കാന്‍ മെനക്കെടില്ല) .
               ഇത് ആരുടേയും കുറ്റമായി കാണാന്‍ കഴിയില്ല. മനുഷ്യന്‍റെ ചിന്താ ശേഷിയുടെ പരിമിതിയായെ കണക്കാക്കാന്‍ കഴിയൂ. നമുക്ക് അരൂപമായ ഒന്നിനെ കുറിച്ച് ചിന്തിക്കാന്‍ പ്രയാസമായിരിക്കും. ചെവിയുടെ ഘടനയെക്കുരിച്ചു ആയിരം വാക്കുകള്‍ക്ക് പറയാന്‍ കഴിയാത്തത് ഒരു രേഖാ ചിത്രത്തിലൂടെ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയാറില്ലേ. മനുഷ്യരെല്ലാം പല തലങ്ങളില്‍ ഉള്ളവരാണ് അവര്‍ക്ക്‌ വിശ്വാസങ്ങളും പലതരത്തില്‍ ആവശ്യമാണ്‌..കണ്ണൂര്‍ ജില്ലയിലെ പറശ്ശിനികടവും(നായകളും, കള്ളും മാംസവും ആരാധനയുടെ ഭാഗമാണ്)  തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ക്ഷേത്രവും (സാത്വിക ആരാധന ഏറ്റവും ഉന്നത തലം എന്ന് കരുതപ്പെടുന്നു )വ്യത്യസ്ത ആരാധനാ ക്രമങ്ങള്‍ ഉള്ളതാണ്. അവയില്‍ ഒന്ന് തെറ്റ് ഒന്ന് ശരി എന്ന് പറയാനാവില്ല.
               
             കൊല്ലം-  ആലപ്പുഴ ജില്ലാ അതിര്‍ത്തിയിലെ ഓച്ചിറ പരബ്രഹ്മ മൂര്‍ത്തി ക്ഷേത്രത്തെ കുറിച്ച് ഒരു കഥയുണ്ട്,അതിന്‍റെ സാംഗത്ത്യത്തിനപ്പുറം ചിന്തിക്കെണ്ടുന്ന ഒന്ന് . പണ്ട് ഒരു ബ്രാഹ്മണന്‍ പരബ്രഹ്മത്തെ ഉപാസിക്കുന്നത് കണ്ട് അദ്ദേഹത്തിന്റെ ആശ്രിതന്‍ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു. അപ്പോള്‍ പരബ്രഹ്മത്തെ ഉപാസിക്കുകയാണെന്ന് പറഞ്ഞു. എന്താണ് പരബ്രഹ്മം എന്ന ചോദ്യത്തിന് കാളയാണ് എന്ന് ഉത്തരം കൊടുത്തു.കൂടുതല്‍ ചോദ്യം ഒഴിവാക്കാനും പറഞ്ഞു കൊടുത്താലും മനസ്സിലാവില്ല എന്ന മുന്‍വിധി കൊണ്ടും ആയിരുന്നു അങ്ങിനെ ഉത്തരം കൊടുത്തത്.  അത് വിശ്വസിച്ച് ആ പാവം തന്‍റെ കാളയെ പൂര്‍ണ്ണ ഭക്തിയോടെ ആചരിക്കുവാന്‍ തുടങ്ങി. കുറച്ച് കാലത്തിനു ശേഷം ബ്രാഹ്മണന്‍ തന്റെ പരിചാരകനില്‍ ഉണ്ടായ മാറ്റം ശ്രദ്ധിക്കുകയും അതിന്റെ കാരണം ബ്രഹ്മ ജ്ഞാനം ലഭിച്ചതാണെന്ന് മനസ്സിലാക്കുകയും പരിചാരകനെ നമസ്കരിക്കുകയും ചെയ്തെന്നു ഐതീഹ്യം.(അവിടെ ഇപ്പോഴും കാളയെ ആരാധിക്കുന്നുണ്ട്, മാത്രമല്ല സാധാരണ ക്ഷേത്രങ്ങളില്‍ ഉള്ള പോലെ ശ്രീകോവിലും പ്രതിഷ്ഠയും പൂജയും ഒന്നും അവിടെയില്ല വയലിലെ മണ്ണാണ് അവിടുത്തെ പ്രസാദം )

                                          ചില യുക്തിവാദികള്‍ പറയാറുണ്ട് ഒരു വശത്ത് തന്നെയല്ലാതെ മറ്റാരെയെങ്കിലും ആരാധിച്ചാല്‍ അവരെ നിത്യ നരകത്തില്‍ തള്ളുന്ന ദൈവം  മറുവശത്ത് കാണുന്നതെല്ലാം ദൈവമാകുന്ന ഒരു കൂട്ടര്‍ എന്ന്. ഇത് രണ്ടും മനസ്സിലാവാത്തത് അവരുടെ കുറ്റമല്ലേ?. 

(1 ഈ പോസ്ടുകൊണ്ട് ഏതെന്കിലും വ്യക്തികളുടെ വിശ്വാസത്തെ മാറ്റി മറിക്കാമെന്നുള്ള ദുരുദ്ദേശം ഒന്നുമില്ല മറിച്ചു വിശ്വാസങ്ങളെ കുറിച്ച് ഉള്ള തെറ്റി ധാരണ മാറ്റണം എന്നേ ഉള്ളൂ
2.അനാചാരങ്ങള്‍ വെള്ള പൂശാന്‍ ആഗ്രഹിക്കുന്നില്ല അനാചാരങ്ങള്‍ ഒഴിവാക്കിയാല്‍ മതം കൂടുതല്‍ ശുദ്ധമാകും 
3 ഈ ലേഖനം പൂര്‍ണ്ണമാണെന്നും അവകാശപ്പെടുന്നില്ല. ഇതില്‍ എന്റെ അറിവിന്‍റെ പരിമിതികള്‍ ഉണ്ടാവാം .
4. ഇതിനെക്കുരിച്ച്ചുള്ള യുക്തിപരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം എന്ന്‍ അപേക്ഷിക്കുന്നു. 
)
കടപ്പാട്: ചിത്രങ്ങള്‍ ഒന്നൊഴികെ എല്ലാം ഗൂഗിളില്‍ നിന്ന്
റഫറന്‍സ്:  http://udaypai.in/?p=54

11 comments:

 1. പല വഴികള്‍ ഒരേ ലക്‌ഷ്യം .

  ReplyDelete
 2. സെമറ്റിക് മതങ്ങള്‍ ബഹു ദൈവ വിശ്വാസത്തെ പാപമായി കാണുന്നു.
  ഇന്ത്യന്‍ മതങ്ങളും സെമറ്റിക് മതങ്ങളും എന്ന വിഭജനം തന്നെ ശരിയല്ല.ഇന്ത്യന്‍ മതങ്ങള്‍ ഏക ദൈവത്വത്തെ ഊന്നി പ്പരയുന്നുണ്ട്.സെമിറ്റിക് മതങ്ങള്‍ തന്നെ പലതും ഉണ്ടാവാന്‍ കാരണം അവര്‍ സ്വയം തന്നെ വിശ്വാസ പരമായി ബഹുദൈവത്വതിലേക്ക് കൂപ്പുകുത്തിയപ്പോഴാണ്.
  അവിടെയൊന്നും ഹൈന്ദവ ദര്‍ശനം എന്ന നിലയില്‍ ഒരു പ്രത്യേക മതം നില നിന്നിരുന്നില്ല .....സെമിറ്റിക് മതങ്ങള്‍ തന്നെ ബഹുദൈവത്വതിലേക്ക് മാറി എന്ന് ചുരുക്കം
  കാരണം ഏകനായ സര്‍വ്വെശ്വരനെ വെറുതെ ആരാധിക്കുക എന്നതല്ല സെമറ്റിക് മതങ്ങളുടെ കാതല്‍. നമ്മുടെ എല്ലാ ജീവിത മേഖലയിലും ദൈവത്തിന്റെ നിര്‍ദ്ദേശം പാലിക്കുന്നുണ്ടോ എന്നതാണ് കാര്യം.

  ബഹുദൈവത്വം വെറും വിശ്വാസപരമായ കാര്യം മാത്രമല്ല.അത് സമൂഹത്തില്‍ പല തരത്തിലുള്ള ദൂശ്യങ്ങളും വരുത്തിവെക്കുന്നു.

  1 . തിന്മകളെ വിലക്കുന്നില്ല - മദ്യം,ചൂതാട്ടം,പരസ്തീഭോഗം,സവര്‍ഗ്ഗരതി,പലിശ തുടങ്ങിയവയ്ക്കെതിരെ ഒന്നും പറയുന്നില്ല.
  2 . സാമ്പത്തിക ചൂഷണം - പുരോഹിതന്മാര്‍ ഇടനിലക്കാര്‍ (മധ്യസ്ഥര്‍) തുടങ്ങിയവര്‍ പൂജ ,ദര്‍ശനം, നേര്‍ച്ച,കാണിക്ക മുതലായവയുടെ പേരില്‍ ജനങ്ങളുടെ സമ്പത്ത് അടിച്ചു മാറ്റുന്നു .
  3 . മാന നഷ്ടം,സമയ നഷ്ടം - അന്ധവിശ്വാസം,ജോത്സ്യന്‍ ,കണിയാന്‍,ഭാവി പ്രവചകര്‍,ലക്ഷണം നോക്കല്‍,ശകുനം നോക്കല്‍ തുടങ്ങിയവ കൊണ്ട് നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നു.
  4 . നിയമ വ്യവസ്ഥ ഉണ്ടാവില്ല - സമൂഹത്തിനു ആവശ്യമായ നിയമം നിര്‍മ്മിച്ച്‌ തരില്ല.
  5 . യഥാര്‍ത്ഥ നാഗരിക വികാസം ഉണ്ടാകില്ല.
  6 . അനാവശ്യ ഭയം ഉണ്ടാക്കുന്നു - ഭൂത-പ്രേത-യക്ഷി വിശ്വാസങ്ങള്‍ മൂലം എന്നും അസ്വസ്ഥത
  7 . സാമൂഹിക അസമത്വം - ജനങ്ങളെ തട്ടുകളായി തരം തിരിക്കുന്നു.

  പിന്നെ ,
  ദ്വൈതവും അദ്വൈതവും തമ്മിലുള്ള വ്യത്യാസം വളരെ നേര്‍ത്തതാണ്...
  സൃഷ്ടികളിലെ ഏക ഭാവം കണ്ടു സൃഷ്ടാവ് ഏകനാണ് എന്ന് പറയുന്നതും സൃഷ്ടികളിലെ ഏക ഭാവം കണ്ടു സൃഷ്ടാവ് അനേകമാണ് എന്ന് പറയുന്നതും എങ്ങിനെ ശരിയാകും??
  ഈശ്വരന്‍ സര്‍വ്വതും സൃഷ്ടിച്ചു എന്നത് ശരിയാണെങ്കില്‍ ആ സൃഷ്ടിപ്പില്‍ അവന്റെ സൃഷ്ടി മാഹാല്മ്യം നിറഞ്ഞു നില്‍ക്കുന്നു എന്നതും ശരിയാണ്.
  അപ്പോള്‍ സൃഷ്ടാവിന്നു നല്‍കേണ്ട ബാധ്യതകള്‍ സൃഷ്ടികള്‍ക്ക് നല്‍കിയാലോ ?
  ഞാന്‍ മനസ്സിലാക്കുന്നത് സൃഷ്ടാവും സൃഷ്ടിയും രണ്ടും രണ്ടാണ് .രണ്ടും തുല്യമാകാവതല്ല. അവ രണ്ടോടും നമുക്ക് ബാധ്യത ഉണ്ട്.അത് പരസ്പരം മാറി നല്‍കരുത്.

  ReplyDelete
 3. ആദ്യമായി പ്രതികരണത്തിനു നന്ദി.
  1ഏക ദൈവത്വം തന്നെയാണ് സനാതന ധര്‍മ്മത്തിന്റെയും അടിസ്ഥാനം,അതായത്‌ രൂപം ഏത്‌ ആയാലും ആള്‍ ഒന്നുതന്നെ.
  2.സൃഷ്ടി സൃഷ്ടാവ് എന്നിവ ഒന്ന് തന്നെ അഥവാ സൃഷ്ടാവ്‌ സൃഷ്ടിയില്‍ കുടികൊള്ളുന്നു അല്ലെങ്കില്‍ സൃഷ്ടി സൃഷ്ടാവില്‍ കുടികൊള്ളുന്നു .സൃഷ്ടിയില്‍ നിന്ന് വേര്‍പെട്ടു ഒരു സൃഷ്ടാവ്‌ ഉണ്ടോ എനിക്കറിയില്ല.(ഏക രൂപമായ അതിന്റെ സങ്കല്‍പ്പത്തില്‍ നിന്നും അത് പലതായി എന്ന് പുരാണം പറയുന്നു) ഡാവിഞ്ചി എന്ന ചിത്രകാരന്‍ അറിയപ്പെടുന്നത് മോണാലിസ എന്ന ചിത്രത്തിലൂടെയല്ലേ? അതിനോടുള്ള ആരാധന ചിത്രകാരനോടുള്ളത് തന്നെയല്ലേ? . അതില്‍ നിന്ന് വേര്പെട്ടൊരു ചിത്രകാരനെ ചിന്തിക്കാന്‍ കഴിയുമോ?
  [[സൃഷ്ടികളിലെ ഏക ഭാവം കണ്ടു സൃഷ്ടാവ് ഏകനാണ് എന്ന് പറയുന്നതും സൃഷ്ടികളിലെ ഏക ഭാവം കണ്ടു സൃഷ്ടാവ് അനേകമാണ് എന്ന് പറയുന്നതും എങ്ങിനെ ശരിയാകും??]] സൃഷ്ടാവ്‌ അനേകം എന്ന് ഈ ലേഖനത്തില്‍ എവിടെയും പറഞ്ഞിട്ടില്ല. ദയവ് ചെയ്ത് മുന്‍വിധികള്‍ ഇല്ലാതെ വായിക്കുക. ഏതു രൂപത്തില്‍ ആരാധിച്ച്ചാലും ഒന്നില്‍ തന്നെ എത്തി ചേരുന്നു എന്നേ പറഞ്ഞിട്ടുള്ളൂ.
  [[3 തിന്മകളെ വിലക്കുന്നില്ല - മദ്യം,ചൂതാട്ടം,പരസ്തീഭോഗം,സവര്‍ഗ്ഗരതി,പലിശ തുടങ്ങിയവയ്ക്കെതിരെ ഒന്നും പറയുന്നില്ല.]]
  തിന്മകളെ വിലക്കുന്നുണ്ട്, അവ ഒരു അടിച്ചേല്‍പ്പിക്കല്‍ ആയല്ല മറിച്ച് സ്വയം അറിഞ്ഞനുഷ്ടിക്കലായി. ഇവയ്കെതിരായി സന്ദേശങ്ങള്‍ ധാരാളം കാണാം.
  4 [[ സാമ്പത്തിക ചൂഷണം - പുരോഹിതന്മാര്‍ ഇടനിലക്കാര്‍ (മധ്യസ്ഥര്‍) തുടങ്ങിയവര്‍ പൂജ ,ദര്‍ശനം, നേര്‍ച്ച,കാണിക്ക മുതലായവയുടെ പേരില്‍ ജനങ്ങളുടെ സമ്പത്ത് അടിച്ചു മാറ്റുന്നു ]] .
  ഇതില്ലാത്ത ഏതു മതമാണ്‌ ഉള്ളത്. എല്ലാ മതങ്ങളിലും എല്ലാക്കാലവും ഇത് നിലനില്‍ക്കുന്നില്ല്ലേ. ഇവിടെ വിശ്വാസികള്‍ക്ക്‌ സ്വയം മോചനത്തിന് അവസരം ഉണ്ട്. ഒരു പുരോഹിതനും വിസ്വാസികള്‍ക്ക് മേല്‍ യാതോരുവിത അധികാരവും ഇവിടെയില്ല. അവരുടെ ആജ്ഞകള്‍ അനുസരിക്കേണ്ട ബാധ്യതയും ഇല്ല.
  [[ 4 . നിയമ വ്യവസ്ഥ ഉണ്ടാവില്ല - സമൂഹത്തിനു ആവശ്യമായ നിയമം നിര്‍മ്മിച്ച്‌ തരില്ല.
  5 . യഥാര്‍ത്ഥ നാഗരിക വികാസം ഉണ്ടാകില്ല. ]]
  ചരിത്രം പരിശോധിച്ചാല്‍ മികച്ച് നാഗരികതള്‍, നിയമ വ്യവസ്ഥകള്‍ ഹിന്ദ്‌ ദേശത്ത് ഉണ്ടായിരുന്നതായി കാണാം.സ്മൃതികള്‍ എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങള്‍ നിയമങ്ങളാണ്. പക്ഷെ അവ കണ്ണിനു കണ്ണ് എന്ന പ്രാചീന രീതിയാണ് അവലംബിച്ചിരിക്കുന്നത്. മനുസ്മ്രിതി ലോകത്ത്‌ തന്നെയുണ്ടായ് ആദ്യ നിയമം അല്ലേ(ഹമുരാബിക്കും മുന്‍പ്‌) ) `. )നിയമം കാലാനുസ്രിതമായിരിക്കനം എന്നാല്‍ ദര്‍ശനം കാലാതീതവും. ശ്രുതികള്‍ (വേദങ്ങള്‍)/.., )കാലതീതമായി മാറ്റമില്ലാതെ തുടരും. സ്മൃതികള്‍() (){നിയമങ്ങള്‍} കാലാനുസ്രിതമായി മാറണം.

  ReplyDelete
  Replies
  1. [[ 6 . അനാവശ്യ ഭയം ഉണ്ടാക്കുന്നു - ഭൂത-പ്രേത-യക്ഷി വിശ്വാസങ്ങള്‍ മൂലം എന്നും അസ്വസ്ഥത ]]
   ഇത് കൂടുതല്‍ മന്സ്സില്ലാക്കുന്നതോടെ ഇല്ലാതാവും. ഇത്തരം വിശ്വാസങ്ങള്‍ എല്ലാ വിഭാഗത്തിലും ഇല്ലേ .ജിന്ന്, സാത്താന്‍തുടങ്ങി പല പേരില്‍ പല രൂപത്തില്‍. അത് അറിവില്ലായ്മയുടെ ഫലമാണ്.
   [[ സാമൂഹിക അസമത്വം - ജനങ്ങളെ തട്ടുകളായി തരം തിരിക്കുന്നു. ]]
   അത് സാമൂഹ്യ വ്യവസ്തയല്ലേ, അത് സംരക്ഷിക്കേണ്ട ആവശ്യം വിസ്വാസികള്‍ക്കുണ്ടോ?. തൊഴില്‍ പരമായ വിഭജനം മാത്രമാണ് പറഞ്ഞിരിക്കുന്നത്. അത് ജന്മ പരവും മറ്റ് സാമൂഹ്യ ദൂഷ്യങ്ങളും ആക്കിയത് സാമൂഹ്യ വ്യവസ്ഥയാണ്. അതും വിശ്വാസവും തമ്മില്‍ യാതൊരു ബന്ധവുമില്ല. അത് തകര്‍ന്നാലും (തകരട്ടെ )വിശ്വാസം നിലനില്‍ക്കും.
   [[അപ്പോള്‍ സൃഷ്ടാവിന്നു നല്‍കേണ്ട ബാധ്യതകള്‍ സൃഷ്ടികള്‍ക്ക് നല്‍കിയാലോ ? ]]
   എന്‍റെ വിശ്വാസപ്രകാരം സൃഷ്ടാവ്‌ നമ്മില്‍ നിന്നും ഒന്നും ആഗ്രഹിക്കുന്നില്ല, അതിന്റെ ആവശ്യവും ഇല്ല. അങ്ങനെ എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ സൃഷ്ടാവ്‌ അപൂര്ന്നന്‍ ആവില്ലേ. അതിനെ തിരിച്ച്ചരിയെണ്ടത് നമ്മുടെ ആവശ്യമല്ലേ.അവനിലേക്ക് എത്തിച്ചേരുക എന്നതാണ് ആധ്യാത്മികതയുടെ പരമമായ ലക്ഷ്യം.ആതിനായി ഏത് രൂപത്തില്‍ ആരധിച്ച്ചാലും വിശ്വാസത്തെ അവന്‍ ബലപ്പെടുത്തി ഫലത്തെ തരും അതിനെ ഉധ്ധേഷിച്ച്ച് ചെയ്യുന്നതല്ലാം അവിടെ തന്നെ ചെല്ലും.

   [[ .സെമിറ്റിക് മതങ്ങള്‍ തന്നെ പലതും ഉണ്ടാവാന്‍ കാരണം അവര്‍ സ്വയം തന്നെ വിശ്വാസ പരമായി ബഹുദൈവത്വതിലേക്ക് കൂപ്പുകുത്തിയപ്പോഴാണ്.
   അവിടെയൊന്നും ഹൈന്ദവ ദര്‍ശനം എന്ന നിലയില്‍ ഒരു പ്രത്യേക മതം നില നിന്നിരുന്നില്ല .....സെമിറ്റിക് മതങ്ങള്‍ തന്നെ ബഹുദൈവത്വതിലേക്ക് മാറി എന്ന് ചുരുക്കം ]] അപ്പോള്‍ പാപമായി പറയുന്ന ബഹുദൈവ വിശ്വാസം അത്തരത്തിലുള്ള വ്യതിയാനങ്ങള്‍ ആണ്.അതൊരിക്കലും ഹൈന്ദവ ദര്‍ശനമല്ല അത് തന്നെയാണ് ഞാനും പറയാന്‍ ശ്രമിച്ചത്‌..
   വര്ഷം പരിശോധിക്കൂ. ഹൈന്ദവ ദര്‍ശനങ്ങളുടെ പഴക്കവും സെമിടിക്ക് മതങ്ങളുടെ കാലഘട്ടവും. വേദകാലഘട്ടം യുക്തിവാദികളുടെ ചുരുങ്ങിയ കണക്ക് കൂട്ടലില്‍ പോലും അവയെക്കാള്‍ പഴയതാണ്.മാത്രമാല്ല നിരീശ്വര വാദവും ഹൈന്ദവ വിശ്വാസത്തിന്റെ ഒരു വിഭാഗമായി കാണാം!!!. ഹൈന്ദവ മതം ഇല്ല എന്നത് സത്യം തന്നെ അതൊരു ദര്‍ശനം ആണ്.
   വിശ്വാസത്തെ തെറ്റായി കാണുന്നതോഴിവയ്ക്കുക. അത്രേ ഉള്ളൂ..
   .മതത്തെ മാര്‍ഗ്ഗം മാത്രമായി കാണുക. ലക്‌ഷ്യം അതിലും വലുത് ആവട്ടെ സുഹൃത്തേ.എനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല.
   (1 ഈ പോസ്ടുകൊണ്ട് ഏതെന്കിലും വ്യക്തികളുടെ വിശ്വാസത്തെ മാറ്റി മറിക്കാമെന്നുള്ള ദുരുദ്ദേശം ഒന്നുമില്ല മറിച്ചു വിശ്വാസങ്ങളെ കുറിച്ച് ഉള്ള തെറ്റി ധാരണ മാറ്റണം എന്നേ ഉള്ളൂ
   2.അനാചാരങ്ങള്‍ വെള്ള പൂശാന്‍ ആഗ്രഹിക്കുന്നില്ല അനാചാരങ്ങള്‍ ഒഴിവാക്കിയാല്‍ മതം കൂടുതല്‍ ശുദ്ധമാകും
   3 ഈ ലേഖനം പൂര്‍ണ്ണമാണെന്നും അവകാശപ്പെടുന്നില്ല. ഇതില്‍ എന്റെ അറിവിന്‍റെ പരിമിതികള്‍ ഉണ്ടാവാം ).

   Delete
 4. നല്ല ഒരു ബ്ലോഗ്‌. താങ്കള്‍ എഴുതിയപോലെ വളരെ ഏറെ ചര്‍ച്ച ചെയ്യേണ്ട വിഷയം ആണിത്. എങ്കിലും ചുരുക്കി പറയട്ടെ: അറിവിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തി പറയുന്നു എങ്കിലും, നന്നേ ചെറുപ്പംതൊട്ടേ മനസ്സില്‍ വേരൂന്നിയ കാര്യങ്ങള്‍ (വീട്ടില്‍ നിന്നും, ബന്ധുക്കളില്‍ നിന്നും, സമൂഹത്തില്‍ നിന്നും) ഒഴിച്ച് നിര്‍ത്താതെ, തള്ളി പറയാതെ പോകുന്നതായി നമുക്ക് കാണാന്‍ കഴിയും. ഏക ദൈവമോ, അല്ലാതെയോ എന്നല്ല, ഏതു മതം എന്നൊന്നുമല്ല കാര്യം. നന്മയെ കുറിച്ചാണോ പറയുന്നത്, അത് സ്വീകരിക്കുക. അവിടെ ദൈവം ഉണ്ട്, പ്രകൃതി ഉണ്ട്. ആചാരങ്ങള്‍, അനുഷ്ടാനങ്ങള്‍ എന്തോ ആകട്ടെ. എന്നാല്‍ അതെല്ലാം ഉള്‍ക്കൊണ്ടു കൊണ്ട് ഒരു വ്യക്തി വേറൊരു വ്യക്തിക്ക് നേരെ വിരല്‍ ചൂണ്ടുമ്പോള്‍, വിമര്ശിക്കുമ്പോള് തന്നിലും അയാളിലും കുടികൊള്ളുന്ന നന്മക്കു (ദൈവത്തിനു) നേരെ ആണ് വിരല്‍ ചൂണ്ടുന്നത്, പരിഹസിക്കുന്നത് എന്നാണെന്റെ വിശ്വാസം. വിവേക ബുദ്ധി ഉണ്ട് എന്ന് അഭിമാനിക്കുന്ന മനുഷ്യന് പറ്റുന്ന വിഡ്ഢിത്തം ആണിത്. നമുക്ക് ചുറ്റുമുള്ള പ്രകൃതി/പ്രപഞ്ചം, നമുക്ക് അതീതമായ കാര്യങ്ങള്‍ - ഇവയെ കുറിച്ച് വേറൊരാള്‍ എന്തോ പറഞ്ഞോട്ടെ, ചെയ്തോട്ടെ അത് നന്മയുടെ കാര്യമാണോ, എന്തിനു എതിര്‍ക്കണം? നാം അതുപോലെ നന്മ ചെയ്തു കാണിക്കുക - ഇതിലാണ് മനുഷ്യന്‍ ശ്രദ്ധിക്കേണ്ടത്. മനുഷ്യനിലും, സര്‍വ്വ ചരാചരങ്ങളിലും കുടികൊള്ളുന്ന ആ സത്യത്തെ തിരിച്ചറിയേണ്ടത്. അല്ലെങ്കില്‍, മനുഷ്യനെ ഇങ്ങോട്ടയച്ച മനുഷ്യനല്ലാത്ത ആ ശക്തി വിധിക്കും - അത് അനുഭവിക്കാന്‍ തയ്യാറാകുക.

  ReplyDelete
 5. നല്ല ഒരു പോസ്റ്റ്‌.. കമന്റിയ ആള്‍ക്ക് കൊടുത്തത് അതിലും നല്ല മറുപടികളും ( താങ്കള്‍ കൊടുത്തില്ലെങ്കില്‍ ഞാന്‍ കൊടുത്തേനെ അവ ! )

  താന്‍ വിശ്വസിക്കുന്ന മതം മാത്രമാണ് സത്യം എന്ന് വിചാരിക്കാതെ മറ്റുള്ള മതങ്ങളെയും, അതിന്റെ വീക്ഷണങ്ങളെയും അംഗീകരിക്കയാണ് ഒരു മനുഷ്യന്‍ ചെയ്യേണ്ടത് എന്ന് പലരും മറക്കുന്നു.

  ഒരാള്‍ തന്റെ മാതാപിതാക്കള്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരായതുകൊണ്ട് മാത്രം ആ മതത്തില്‍ പിറന്നു വീഴുന്നു . അവര്‍ പിന്‍ തുടര്‍ന്നിരുന്ന ആചാരനുഷ്ട്ടനങ്ങള്‍ തുടര്‍ന്ന് വരുന്നു, എന്നതില്‍ കവിഞ്ഞു എന്താണുള്ളത് ? താന്‍ പിറന്ന മതം "മാത്രം "മഹത്തരം എന്നും മറ്റുള്ളവരുടെത് മുഴുവന്‍ അസത്യങ്ങളും എന്നുള്ള ചിന്താഗതിയാണ് മാറ്റേണ്ടത് ! അസഹിഷ്ണുത ഒന്നേ ഉള്ളു ഇതിനൊക്കെ പിന്നില്‍.

  എന്നാല്‍ ഹിന്ദുമതം വിശാലമായ ഒരു കാഴ്ചപ്പാടാണ് മതങ്ങള്‍ക്ക് നല്‍കുന്നത് . തൂണിലും തുരുമ്പിലും ദൈവാംശം കാണുന്നു എന്നത് തന്നെ ഈ പ്രപഞ്ചം മുഴുവന്‍ ദൈവത്തിന്റെത് എന്ന സന്ദേശമാണ് നല്‍കുന്നത്.

  അദ്ദ്യമാണ് ഇവിടെ..വീണ്ടും വരാം

  അഭിനന്ദനങ്ങള്‍.

  ReplyDelete
 6. this type of dialogues are good.

  ReplyDelete
 7. Nan oru karyam chodikate yee ambalathile santhikaran ula pani motham eduthit ayalk kituna sambalam₹7000 inu ulile kitunulu inathe kalath itra sambalam kond engane jeevikum pine alkaru vaykuna dakshinayanu ayalude asrayam!enthu parayunu ?

  ReplyDelete
  Replies
  1. ശ്രീഹരി, ഞാനും ഒരു പൂജാരിയുടെ മകൻ ആണ്. ഞാനും 3 വർഷം ഒരു ക്ഷെത്രത്തിൽ പൂജയും ചെയ്തിട്ടുണ്ട്. ക്ഷേത്ര ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ (പകരക്കാരനെ കിട്ടാനും ഭരണക്കാരെ ത്രിപ്തിപ്പെടുത്താനും മട്ടും)മറ്റാരെക്കാളും എനിക്കു മനസ്സിലാവും . പൂജാരിമാർ മറ്റ് ജോലിക്കാരിൽ നിന്ന് വ്യത്യസ്തമായി ജീവിത രീതിയിലും ചിട്ടകൾ പാലിക്കേണ്ടിയിരിക്കുന്നു അതു കൊണ്ട് തന്നെ പൂജ സമയത്തിനപ്പുറവും അവർ ജോലിയിൽ ആണ് അതനുസരിച്ച് ശരിയായ വേതനം ഭൂരിഭാഗത്തിനും ലഭിക്കുന്നില്ല, ദക്ഷിണ മാത്രമാണ` ഒരാശ്വ്സം.. തീർച്ചയായും ദക്ഷിണ ആവശ്യമാണ് .ഒരു തൊഴിൽ എന്നതിനപ്പുറം ജീവിത രീതിയും സംസ്കാരവും കൂടിയാണ് പൂജാരിയുടെ ജീവിതം. പൂജാരിമാരുടെ ആത്മാർഥമായ സമർപ്പണവും അതറിഞ്ഞ` ഭക്ത ജനങ്ങളൂടെ സഹകരണവും ഈ സംസ്കാരത്തിന്റെ നിലനിൽപ്പിനു ആധാരമായിരിക്കും.

   Delete
 8. ella mathangalum avaravarude viswasangal peruppichukanikkunnu ennal daivam eekananu daivam oru madavum undakkiyittilla . matham veere daivavachanavum veere .daivathende vachanam nithyajeevan nalkum mathangalkku nityareksha tharan orikkalum sadyamalla. daivam JEHOVAH mathram

  ReplyDelete
 9. ഈ ചർച്ച വളരെ നല്ലത്
  സന്തോഷിക്കുന്നു .
  പ്രിയ സഹോദരന്മാരെ,
  ഹൈന്ദവ വേദങ്ങൾ ദൈവത്തിൽ നിന്നാണന്ന് സ്വയം പ്രഖ്യാപിക്കുന്നുണ്ടോ?

  ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......