ഗണിതം അവനെന്നും പിടികൊടുക്കാത്ത ചങ്ങാതി ആയിരുന്നു.
അവഗണിക്കപ്പെടുന്ന ശിഷ്ടവും താളം തെറ്റുന്ന ഗുണന പട്ടികകളും അവന് എന്നും പ്രശ്നമായിരുന്നു.
അതുകൊണ്ടായിരിക്കാം പത്തിനു ശേഷം പ്ല്സ് റ്റൂ ചേർക്കാൻ അവനു കഴിഞില്ല. അവൻ ഗണിതത്തെ
അൽപ്പമെങ്കിലും സ്നേഹിച്ചു തുടങ്ങിയത് ഒരു മൾടി ലെവൽ മാർക്കെറ്റിങ് കമ്പനിയിൽ ചേരാൻ
ചെന്നപ്പൊൾ അവർ വരച്ച പെരുക്കപ്പട്ടിക കണ്ടായിരുന്നു. അതവന്റെ കുടുംബ സ്വത്തിലും ന്യൂനക്രിയ
നടത്തിയത് മാത്രം മിച്ചം.
പ്രണയത്തിൽ ഗണിതത്തിന്റെ ശല്ല്യം ഇല്ലാത്തതിനാലാവണം
അവന്റെ ബാല്ല്യകാല സഖിയൊട് പ്രണയത്തിലായതും അത് ഒരു വിവാഹത്തിന്റെ വക്കോളം എത്തിയതും.
അവിടെ അവന്റെ സമ്പാദ്യ കണക്കുകളും അവന്റെ ബന്ധുക്കളുടെ സ്ത്രീധന കണക്കുകളും കണക്കുകൂട്ടലുകൾ
തെറ്റിച്ചത് ഗണിതത്തിലെ പോരായ്മ കൊണ്ടായിരിക്കാം. അതിനുശേഷം അവനൊഴിച്ച മദ്യകുപ്പികളുടെ
കണക്കുകളും സൂക്ഷിക്കപ്പെട്ടില്ല.
മദ്യത്തിന്റെ ലഹരിയിൽ ലോട്ടറികച്ചവടക്കാരനു
കൊടുത്ത പൈസയുടെ കണക്ക് തെറ്റിയെങ്കിലും ആ ലോട്ടറിയുടെ ഒന്നാം സമ്മാനം അയാൾക്കായിരുന്നു.
തനിക്ക് നഷ്ട്പ്പെട്ട ജീവിതം തിരിച്ചു പിടിക്കാനുള്ള ഓട്ടപാച്ചിലിനിടെ ലോട്ടറിപണം കുറയുന്നതിന്റെ
കണക്കും അയാൾ അറിഞ്ഞില്ല.
ജീവിതത്തിന്റെ അന്തിമഘട്ടത്തിൽ താൻ സംഭാവന
നൽകി നിർമ്മിച്ച് വൃദ്ധ സദനത്തിന്റെ മേൽക്കൂരയ്കു താഴെ സ്നേഹിച്ച് വളർത്തിയ മകളുടെ
വരവും കാത്ത് വേർപിരിഞ്ഞ ജീവിത സഖിയെയും ഓർത്ത് താൻ ചെയ്ത ഏക ദാനത്തിന്റെ തണലിൽ ദിനരാത്രങ്ങൾ
തള്ളിനീക്കുമ്പോൾ ജീവിതത്തിന്റെ കണക്ക് ന്ഷ്ടമോ ലാഭമോ എന്ന് നിർണ്ണയിക്കുന്നതിലും അയാൾ
പരാജയപ്പെട്ടു.
നിധീഷ് വർമ്മ രാജ യു.
കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ നഷ്ടങ്ങള്‍ മാത്രമായിരുന്നു ഒടുക്കം
ReplyDeleteകണക്കു പിന്നെ നോക്കാം ഇപ്പൊ ജീവിതം കണക്കില്ലാതെ
ReplyDeleteകാലത്തിന് കയ്യും കണക്കുമില്ല..
ReplyDeleteകണക്കറിയാത്തവര്‍ അത്ര മഠയന്മാര്‍ ആണന്ന അഭിപ്രായം എനിക്കില്ല. ലോട്ടറി അടിച്ചിട്ടും രക്ഷപെടാത്തവര്‍ മുകുന്ദന്റെ നോവലുകളിലെ കാണൂ.
ReplyDeleteമനുഷ്യജീവിതം തന്നെ വിജയ-പരാജയങ്ങളുടെ ഒരു കഥയാണ്
ReplyDeleteസൂപ്പര്‍ , ജീവിതത്തില്‍ എപ്പോഴും നഷ്ട്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ്.
ReplyDeleteബ്രൗസറിന്റെ തകരാറാണോ എന്നറിയില്ല, അവിടവിടെ അക്ഷരത്തെറ്റുകൾ കണ്ടു.
ReplyDeleteകണക്കിനെ കുറിച്ച്മ് സ്ഫടികത്തിൽ പണ്ട് ചാക്കോ മാഷ് പറഞ്ഞിട്ടുണ്ട്..
അരിത്തമാറ്റിക്ക് അന്റ് ലോജിക്ക്
ReplyDeleteകണക്ക് തെറ്റിയ ഗണിതം..!
ReplyDelete