എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Sunday, 9 June 2013

ഹൈക്കു പോലെ എന്തക്കയൊ........

***************
ജീവിത സാഗരത്തില്‍
പ്രതീക്ഷകളുടെ കല്ലുകെട്ടി
താഴ്തപ്പെട്ടവര്‍
***********************

ടിക്കെറ്റില്ല, ക്യാമറയില്ല

മഴയുടെ കുളിരിൽ 
സുന്ദര സ്വപ്നം.....

*********************


തെരുവു മക്കളോട്

സാഹിത്ത്യമോതാത്ത
മഴ........


**************


 പുറത്ത് മഴയും തണുപ്പും
 ദേഹത്ത് ചൂടും കുളിരും
 പനി...

***************ചിരിക്കുന്ന പൊയ്മുഖങ്ങൾ

തേനിൽ സൂചിവച്ച വാക്കുകൾ
പോരടിക്കുന്ന മാനസം
സ്നേഹം...സ്നേഹം..

***************


ഓരോ മതത്തിന്റെ ചട്ടിയിലും

ഓരോ ബോണ്‍സായി ദൈവങ്ങള്‍
മതച്ചട്ടക്കൂട്ടില്‍ ശ്വാസം  കിട്ടാതെ ദൈവം

*************************

ഓർക്കെണ്ടതോർക്കാതെ 

മറക്കേണ്ടത് ഓർത്തും
ഓർമ്മയുടെ കുസൃതി

6 comments:

 1. ബോണ്‍സായ് ദൈവങ്ങള്‍
  കൊള്ളാം, ഇഷ്ടപ്പെട്ടു

  ReplyDelete
 2. ഈ ബോണസായി വരികൾ ഒരു തലമുറയ്ക്ക് തണല് പകരും പെരുമരം പോലെ തന്നെ

  പേരുകൾ കൂടി കൊടുത്തിരുന്നെങ്കിൽ കവിതകളെ തിരിച്ചറിയാമായിരുന്നു

  നന്നായി കാച്ചി കുരിക്കിയ വരികൾ

  3മ്മthe കവിതയും അവസാന രണ്ടു കവിതയും മഹത്തരം

  ReplyDelete
 3. മറക്കേണ്ടത് ഓർത്തും
  ഓർമ്മയുടെ കുസൃതി........ ഇഷ്ടപ്പെട്ടു

  ReplyDelete
 4. ഓരോ മതത്തിന്റെ ചട്ടിയിലും
  ഓരോ ബോണ്‍സായി ദൈവങ്ങള്‍
  മതച്ചട്ടക്കൂട്ടില്‍ ശ്വാസം കിട്ടാതെ ദൈവം

  ReplyDelete
 5. ഓരോ മതത്തിന്റെ ചട്ടിയിലും
  ഓരോ ബോണ്‍സായി ദൈവങ്ങള്‍
  മതച്ചട്ടക്കൂട്ടില്‍ ശ്വാസം കിട്ടാതെ ദൈവം

  ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......