എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Wednesday, 12 June 2013

എന്റെ നെടുവീർപ്പുകൾ (രണ്ട്) ഹൈക്കു പോലെ വീണ്ടും



അവധി

************************************

നന്മകൾക്കവധി നൽകി

കാര്യനേട്ടത്തിനു,

മാനവർ


മലയാളി

*************************************

വലിയ നഷ്ടങ്ങളുടെ മുതലാളി

ചെറിയ നേട്ടങ്ങളുടെ തൊഴിലാളി

മലയാളി......



പണം

********************************

ചാടിപോകാൻ വഴിനോക്കുന്ന

ആയിരം കാമുകന്മാരുള്ള

പതിവ്രതയല്ലാത്ത പണം

6 comments:

  1. അല്പം കൂടെ വലുതായാലും വിരോധല്യ

    ReplyDelete
  2. എല്ലാം കൊള്ളാം......
    വലുപ്പം ?

    ReplyDelete
  3. ഇഷ്ടമായി. വിശിഷ്യ 'മാനവർ'

    ശുഭാശംസകൾ...

    ReplyDelete
  4. കൊള്ളാം നിധീഷ് വളരെ നന്നായിരിക്കുന്നു ഹൈക്കു ശക്തം തന്നെ

    ReplyDelete
  5. വലിയ നഷ്ടങ്ങളുടെ മുതലാളി

    ചെറിയ നേട്ടങ്ങളുടെ തൊഴിലാളി

    മലയാളി...

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......