എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Monday, 27 May 2013

പ്രപഞ്ച വിസ്മയം

ആദികാലമതില്‍ ആകെയൊന്നായി
അനന്തം ആനന്ദമേകരൂപം
മഹാ പ്രപഞ്ചത്തെയുള്ളിലാക്കി
ഒരു വന്മരത്തിന്‍  വിത്തെന്ന പോലെ
പരമാത്മരൂപം അരുളുന്ന കാലം
അതിന്‍റെ ഊര്‍ജ്ജം സ്വതന്ത്രമായി
അതില്‍നിന്ന് വിരിയുന്നു മഹാപ്രപഞ്ചം
ഒരു കുഞ്ഞു പൂവ് വിടരുന്ന പോലെ
വിടരുന്നു വിലസുന്നു അതിന്‍ പ്രഭാവം
തുടരുന്നതീക്രിയ അനന്തകാലം

അതിനുള്ളിലായൊരു കുഞ്ഞു ഗോളം
ഭൂലോകമാകുന്ന ജീവ ലോകം
അതിനെ ആകെ അടക്കി വാഴാന്‍
അത്ത്യാര്ത്തി പൂണ്ടു നരജീവികള്‍ വാണിടുന്നു
കൈയ്യാല്‍ തൊടുന്നത് സ്വന്തമാക്കാന്‍
കണ്ണാല് കാണ്മത് പേരിലാക്കാന്‍
ഭൂമിക്കിതാകെ വിനയെന്നത് ഓര്ത്തിടാതെ
സഹ ജീവി നാശമത് കൂസിടാതെ
തന്‍ കാര്യ നേട്ടമത് ലക്ഷ്യമോടെ
ആവേശമോട് പണിപെടും ബുദ്ധിശാലി
ഈ ഭൂമിമൊത്തം കാല്‍കീഴിലെന്നാല്‍
ഓര്‍ക്കുന്നതില്ല അവന്‍റെ കാലം
ദീര്‍ഘായുഷ്മന്റെ നൂറുകൊല്ലം
അതീ പ്രപഞ്ചത്തില്‍ നിമിഷ നേരം

ഇന്നീ പ്രപഞ്ചത്തിന്‍ വലിപ്പമോര്ത്താല്‍
അതില്‍ അടങ്ങുന്ന മഹത്ത്വമോര്ത്താല്‍
അലയാഴി കണ്ട കുഞ്ഞു കണക്കെ നമ്മള്‍
അത്യാഹ്ലാദ വിസ്മയമോട് നോക്കിനില്‍ക്കും





8 comments:

  1. നല്ല പ്രമേയം. നല്ല ഭാവന. തീര്ച്ചയായും അത്ഭുതപ്പെടുത്തുന്ന ഒരു മായാലോകം. അവതരണം - കുറച്ചുകൂടി നന്നാക്കാമെന്നു തോന്നുന്നു. ആശംസകൾ.

    ReplyDelete
  2. അനാദിയാം മൗനമേ വന്ദനം..

    നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
  3. അനന്തവും അജ്ഞാതവും അവര്‍ണ്ണനീയവുമായ പ്രപഞ്ചമേ
    നിന്റെ നേരെ നോക്കി അത്ഭുതസ്തബ്ധനായ് നില്‍ക്കുന്നു ഞാന്‍

    ReplyDelete
  4. ചെറുത്‌ വലുതറിയുന്ന സുഖം അത് പകരുന്ന അതി സുഖം അത് അതിശയം പക്ഷെ അറിവായ്‌ അറിഞ്ഞാൽ പരമ സുഖം

    ReplyDelete
  5. നമ്മളറിയാത്ത എന്തൊക്കെ അജ്ഞാത രഹസ്യങ്ങള്‍ !നന്നായിട്ടുണ്ട്ട്ടോ .

    ReplyDelete
  6. ഇന്നീ പ്രപഞ്ചത്തിന്‍ വലിപ്പമോര്ത്ത്
    ഞാനും വിസ്മയത്തോടെ നില്ക്കുന്നു
    അഭിനന്ദനങ്ങൾ

    ReplyDelete
  7. ഓര്‍ക്കുന്നതില്ല അവന്‍റെ കാലം
    ദീര്‍ഘായുഷ്മന്റെ നൂറുകൊല്ലം
    അതീ പ്രപഞ്ചത്തില്‍ നിമിഷ നേരം

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......