. കാട്ടുവിഷന്‍ ചാനലിലെ മൃഗ സിങ്ങര്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് മഞ്ഞണികാട്ടിലെ കുഞ്ഞന്‍ മുയല്‍.അവനൊപ്പം തന്നെ തേന്‍മഴ ക്കാട്ടിലെ മോട്ടു മയില്‍,പൂമരച്ചോട്ടിലെ കിങ്ങിണി മുയല്‍ പിന്നെയും കുറെ മുയലുകളും തത്തകളും മയിലും കുയിലും,കിര്‍മന്‍ സിംഹക്കുട്ടിയും പുലിക്കുട്ടിക്കള്‍ ആയ രുംബനും മോമ്പന്നും എല്ലാം ഉണ്ട്. എല്ലാരും നല്ല പാട്ടുകാരാ.കുഞ്ഞന്‍ മുയല്‍ സന്തോഷത്തോടെ തുള്ളിച്ചാടി മത്സരിക്കാന്‍ തയ്യാറായി വന്നു. ജയിച്ചാല്‍ കാട്ടിന് നടുക്ക് വല്ല്യ സൌകര്യമുള്ള ആധുനീക ഗുഹയാണ് സമ്മാനം.പിന്നെ ജീവിത കാലം മുഴുവന്‍ ഇഷടമുള്ള പഴങ്ങളോ ഭക്ഷണങ്ങളോ ഒക്കെ ടി വി ക്കാരുടെ വകയായിട്ടുണ്ട്. ഒരു ക്യാരറ്റ് കൊട്ടാരം ചോദിക്കണം കുഞ്ഞന്‍ മനസ്സില്‍ കരുതി.
പരിപാടി അവതരിപ്പിക്കുന്നത് മിസ്സ് കടുവാ കുമാരി ആയിരുന്നു. .ഈ പരുപാടിയുടെ ജഡ്ജ്സ് ആയി വരുന്നത് കാട്ടോളിപാറ വേലു കുറുക്കനും ചെമ്പോളി ക്കാട്ടിലെ വരയന്‍ കടുവയും കാട്ടരുവിക്കരയിലെ നീളന്‍ പെരുംപാമ്പുമാണ് എല്ലാരും പാട്ടുകാരാണ്.അതിനിടയില്‍ തന്റെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെടാന്‍ അവന്‍ പരമാവധി ശ്രമിച്ചു. ജഡ്ജസ് ഓരോ പാട്ടുകള്‍ക്കും കുറ്റങ്ങളും കുറവുകളും കണ്ടെത്തി പറയും.ശ്രുതി ശരിയായില്ല,ശബ്ദം ശരിയായില്ല, സംഗതി ഇല്ല, പാട്ടിന്റെ വരി തെറ്റിച്ചു ഹോ...ഇനി എല്ലാം ശരിയായാലും പറയും കുറച്ചുകൂടി നന്നാക്കാന്‍ ഉണ്ടെന്നു
എല്ലാ ആഴ്ചയും കുറച്ചു പേരെ എലിമിനേറ്റ് ചെയ്യും . കുറച്ച് കാലം കഴിഞ്ഞപ്പോള്‍ കുഞ്ഞന്‍ മുയല്‍ ഒരു കാര്യം ശ്രദ്ധിച്ചു. പങ്കെടുക്കുന്നവരില്‍ എലിമിനേറ്റ് ആവുന്നത് എല്ലാം മുയലുകളും കോഴികളും കൊച്ചുകൊച്ചു ജീവികളും ആണ്. സിംഹ കുട്ടികളും പുലികുട്ടികളും ഒന്നും എലിമിനേറ്റ് ആവുന്നില്ല.ഒഴിവക്കപ്പെടുന്നവരെ ഒന്നും പിന്നെ കാണുന്നില്ല.ഒരുദിവസം കുഞ്ഞന്‍ മുയല്‍ ജഡ്ജസ് തമ്മില്‍ പറയുന്നത് ഒളിഞ്ഞു നിന്ന് കേള്‍ക്കാന്‍ ഇടയായി.
വേലു കുറുക്കന്‍: >:കഴിഞ്ഞാഴ്ച എലിമിനേറ്റ് ചെയ്ത മൊട്ടു മുയലിനു എന്തൊരു സ്വാദായിരുന്നു. നമുക്കെല്ലാവര്‍ക്കും വയര് നിറച്ച് തിന്നാന്‍ അവന്‍റെ കുറെ ബന്ധുക്കളുംകൂട്ടുകാരും ഉണ്ടായിരുന്നു .
വരയന്‍ കടുവ: ഇത്തവണയും മുയലിറച്ചി മതി.കുഞ്ഞന്‍ മുയലിനെ കാണുമ്പോള്‍ കൊതിയാവുന്നു. അവനെ എലിമിനേറ്റ് ചെയ്യാം. അവന്‍റെ അടുത്ത ബന്ധുക്കളെം കൂട്ടുകാരേം ഒക്കെ കൂട്ടാന്‍ പറയണം ഒരാഴ്ച കുശാല്‍.
നീളന്‍ പെരും പാമ്പ്:> ഹായ് ഹായ് ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം വരുന്നു. അടുത്ത വര്ഷം കൂടുതല്‍ മുയലുകളെ ഈ പരിപാടിയില്‍ എടുക്കണം.
. കുഞ്ഞന്‍ മുയല്‍ വിറച്ചു പോയി, ഈ പരുപാടി തന്നെ ഇവര്‍ക്ക് തിന്നാനുള്ള കൊച്ചു ജീവികളെ കൊണ്ടുവരാന്‍ ആണ്. ഇതിനൊരറുതി വരുത്തണം. കുഞ്ഞന്റെ എലിമിനേഷന്‍ ഡേ വന്നെത്തി. പതിവ് പോലെ എലിമിനഷന്‍ കഴിഞ്ഞു തന്നെയും തിന്നുമെന്നു കുഞ്ഞന്‍ മുയലിനു മനസ്സിലായി. കുഞ്ഞന്‍ മുയല്‍ ക്യാമറാ മാന്‍ വേണു പുള്ളിമാനെ കാര്യം എല്ലാം പറഞ്ഞു മനസ്സിലാക്കി ജഡ്ജസിന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കിയ പുള്ളിമാന്‍ കുഞ്ഞന്‍ മുയലിനെ സഹായിക്കാം എന്നേറ്റു.
അവന്‍ ക്യാമറയില്‍ സ്വിച്ച് ഓഫ് ചെയ്താലും പ്രവര്ത്തിക്കത്തക്ക വിധത്തില്‍ ചില സൂത്രപ്പണികള്‍ ഒപ്പിച്ചു..എലിമിനേഷന്‍ കഴിഞ്ഞവര്‍ വിശ്രമിക്കുന്ന മുറിയില്‍ വെറുതെ വച്ചിരിക്കുന്ന ക്യാമറയും ഓണ്‍ ചെയ്ത് പ്രധാന ക്യാമറാ ദ്രിശ്യങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ പാകത്തിലാക്കി, . എലിമിനഷന്‍ കഴിഞ്ഞു കുഞ്ഞനെ തിന്നാന്‍ വന്നത് ക്യാമറ ഒപ്പി എടുത്ത് ലൈവ് ആയി കാടു മുഴുവന്‍ കാണിച്ചു.കാണികള്‍ ആയി പരിസരത്ത് ഉണ്ടായിരുന്ന മൃഗങ്ങള്‍ ഓടിച്ചെന്നു കുഞ്ഞന്‍ മുയലിനെ രക്ഷിച്ചു. അതോടെ ജഡ്ജസിന്റെ യഥാര്‍ത്ഥ മുഖം എല്ലാവര്ക്കും മനസ്സിലായി, അവരെ കാട്ടുമൃഗങ്ങള്‍ എല്ലാം കൂടി കൈകാര്യം ചെയ്തു. ജീവന്‍ രക്ഷപെട്ട ആശ്വാസത്തില്‍ കുഞ്ഞന്‍ സന്ദേശമായി പറഞ്ഞു, ഇത്തരം കള്ളപ്പരിപാടികളെ സൂക്ഷിക്കുക.
നിധീഷ് വര്‍മ്മ
കുട്ടികളും മുതിര്ന്നവരും ഇഷ്ടപ്പെടുന്ന കഥ.
ReplyDeleteഭാവുകങ്ങൾ
എസ്സെമ്മെസ് അയയ്ക്കേണ്ട ഫോര്‍മാറ്റ്...???
ReplyDeleteകഥ ഇഷ്ടമായി.
ReplyDeleteനല്ലൊരു കുട്ടിക്കഥ...
ReplyDeleteസാരോപദേശ കഥ
ReplyDelete