തകര്‍ന്ന വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അയാള്‍ക്ക് ദാഹിക്കുന്നുണ്ടായിരുന്നു. നോക്കെത്താതെ പരന്നു കിടക്കുന്ന മരുഭൂമിയിലൂടെ നടക്കുമ്പോഴും സമ്പൂര്‍ണ്ണ ശാസ്ത്രവാദിയായ അയാള്‍ വിഡ്ഢികളെ പോലെ ദൈവത്തെ വിളിക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അയാള്‍ക്ക് ഭൂമി ഒരു ശാസ്ത്രസത്യം മാത്രമായിരുന്നു .മനുഷ്യന്‍ അനേകം ജീവികളില്‍ ഒന്നും. തലച്ചോറിലുണ്ടാകുന്ന രാസപരിണാമാത്തിന്‍റെ ഫലമായിരുന്നു അയാള്‍ക് വികാരങ്ങള്‍.. .
.അതിസുന്ദരമായ പനിനീര്‍ പുഷ്പങ്ങള്‍ പോലും അയാള്‍ക് അനേകം ആറ്റങ്ങളുടെ സങ്കീര്‍ണ്ണ ഘടന മാത്രമായിരുന്നു. മാതാപിതാക്കള്‍ അയാള്‍ക്ക് ഭൂമിയിലേക്കുള്ള കേവലം വഴി മാത്രമായിരുന്നു. ഭാര്യ അയാള്‍ക്ക്ജൈവീകാവശ്യങ്ങളുടെ നിര്‍വഹാണോപാധി മാത്രവും. മക്കള്‍ ഭൂമിയില്‍ പിറക്കെണ്ടവര്‍ മാത്രം. സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ മാറ്റി പകരം ചെറിയ വിറ്റാമിന്‍ ഗുളികകള്‍ കൊണ്ട് ജീവന്‍ നിലനിര്‍ത്തണമെന്നയാള്‍ വിശ്വസിച്ചിരുന്നു. സൂര്യനില്‍ നിന്നുണ്ടാവുന്ന nuclear fussion- ന്‍റെ വികിരണങ്ങള്‍..... ..........., ഭൂമിയുടെ ഭ്രമണ ഫലമായുണ്ടാകുന്ന വായുവിന്റെ സ്ഥാനചലനം (പൊടിക്കാറ്റ്), H2O അന്വോഷിച്ച് ഉള്ള യാത്ര (ദാഹജലം എന്ന് അല്പജ്ഞാനികള്‍))))) )!/>. ഭൂമിയുടെ ഒരു ഭ്രമണം പൂര്‍ത്തിയാകുംപോഴും H2O കിട്ടാതെ അയാള്‍ ശാസ്ത്രലോകത്തിനപ്പുറമുള്ള സത്യമായി മാറുമ്പോഴും അയാള്‍ക്ക്വേണ്ടി കരയാനും ചിലര്‍ ഉണ്ടായിരുന്നു.രണ്ടു സസ്തനികള്‍ ഒന്നയാളുടെ പെറ്റ മാതാവും മറ്റൊന്ന് അയാളുടെ ജൈവീകാവശ്യ സന്ധാരണ ഉപകരണവും പിന്നെ രണ്ടു ഭാവി ശാസ്ത്ര ജീവികളും....................................
നിധീഷ് വര്‍മ്മ രാജാ യു .

കൊള്ളാം...
ReplyDeleteകവിതയെപറ്റി ഒന്നും പറയാന്‍ അറിയാത്തതുകൊണ്ടാണ് കഥയില്‍ വന്നത്...
നന്ദി ഷബീര്‍.... താങ്കളുടെ കമന്റിനു............. ഇതെന്‍റെ ബ്ലോഗിലെ ആദ്യ കമന്റ്, വളരെ വിലയുണ്ടിതിനു...
ReplyDeleteരണ്ടും ആണ്‍ കുട്ടികളായിരുന്നോ? :)
ReplyDeleteനിതീഷ്, ശ്രമിച്ചാല്‍ നല്ല കഥകള്‍ എഴുതാന്‍ കഴിയും... ഇനിയും വരാം..
മതമില്ലാത്ത ശാസ്ത്രം മുടന്തനെന്നു എവിടെയോ കേട്ടിട്ടുള്ളത് ഓര്‍മ്മ വന്നു .ഹ്രസ്വമായി നല്ലൊരു ആശയം അവതരിപ്പിച്ചു .ആശംസകള്‍
ReplyDeleteSimple but strong !!
ReplyDelete<< അയാള്‍ ശാസ്ത്രലോകത്തിനപ്പുറമുള്ള സത്യമായി മാറുമ്പോഴും >>
ReplyDeleteഈ വരികള്‍ വെറുമൊരു വരിയായി തള്ളിക്കളയാന്‍ ചിലര്‍ക്കെങ്കിലും കഴിയില്ല..
പിന്നെ നിധീഷ് വര്‍മ്മ രാജാ എന്നൊക്കെ പേരില്‍ ഉള്ളത് തന്നെയാണോ?
രാസ പരിണാമത്തിന്റെ എന്നത് രാസപരിണാമാത്തിന്റെ എന്നായിപ്പോയിട്ടുണ്ട് , പിന്നെ പിറക്കെണ്ടവര്‍ അല്ല പിറക്കേണ്ടവര്‍ അല്ലേ ?
നല്ലൊരു മിനിക്കഥ...ഭാവുകങ്ങള്‍...
ReplyDeleteഎവിടെ ശാസ്ത്രം അവസാനിക്കുന്നോ അവിടെ തുടങ്ങുന്നു ദൈവം
ReplyDeleteനല്ല രചന. ചെറിയ എഴുത്തും ചിന്തിക്കുവാന്‍ വളരെ വലിയ കാര്യവും...
ReplyDeleteനല്ല വ്യത്യസ്ഥമായ കഥ ,,
ReplyDeleteഇത് മിനിക്കഥയായി ഒതുക്കാതെ കുറച്ചു കൂടി എഴുതി നല്ലൊരു കഥയാക്കാമായിരുന്നു.
ReplyDeleteഎഴുതിയതത്രയും നന്നായി.
ഭാവുകങ്ങള്‍.
നന്നായി
ReplyDeleteഇത്തരം സാധങ്ങൾക്കാണ് പൊതുവേ അണുബോംബ് എന്നും ശാസ്ത്രീയമായി ചീരാമുളക് എന്നും പറയുന്നത്. ഇത്തിരിപ്പോന്ന രചനയിലെ ഒത്തിരി വല്ല്യ കാര്യം!! നന്നായിട്ടുണ്ട്!
ReplyDeleteസയന്‍സ് ഫ്രിക് ഷന്‍
ReplyDeleteമിനി കഥ നന്നായിരിക്കുന്നു. അവനവന്റെ കാര്യം ശരിക്കും അവതാളത്തില്‍ ആവുമ്പോള്‍ യുക്തിവാദം ഓടി ഒളിക്കും. താന്‍ മനസ്സിലാക്കിയതില്‍ അപ്പുറം മനസ്സിലാക്കേണ്ട പ്രപഞ്ച രഹസ്യങ്ങള്‍ കാക്കത്തൊള്ളായിരം എന്ന് തോന്നുകയും ചെയ്യും.
ReplyDeleteThis comment has been removed by the author.
ReplyDelete(ദാഹജലം എന്ന് അല്പജ്ഞാനികള്‍)))
ReplyDelete<< " രണ്ട് സസ്തനികള്‍ ", >>
<< മറ്റൊന്ന് അയാളുടെ ജൈവീകാവശ്യ സന്ധാരണ ഉപകരണവും >>
എന്നതൊക്കെ നര്‍മ്മമല്ല. അവര്‍ക്ക് അങ്ങനെതന്നെയാണ് എന്ന് ആ വാദികള്‍ പറയാതെ പറയുന്നു എന്നതാണ് നേര്.