എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Saturday, 16 June 2012

ജീവിതത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും നേട്ടവും ലാഭവും മാത്രം  പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ് .പ്രവര്‍ത്തനങ്ങളാണ് പ്രധാനം .ലാഭവും നേട്ടവും അപ്രതീക്ഷിതവും അവിചാരിതവുമാണ്. ലാഭവും നേട്ടവും മാത്രം പ്രതീക്ഷിച്ചാല്‍ മനസികവിഷമവും സ്വനിന്ദയുമാകും ഫലം. സച്ചിനും,പെലെയും,റഹ്മാനും,യേശുദാസും ഒന്നും അവര്‍ക്കുലഭിച്ച പ്രസസ്ഥിയെയും പണത്തെയും അല്ല  ഉപാസിച്ചത്‌ .മറിച്ച് അവരുടെ പ്രവര്‍ത്തന മേഖലയെയാണ്. പ്രശസ്ഥിയും പണവും അതിന്‍റെ ഉപഫലങ്ങള്‍ മാത്രമായിരുന്നു.ഫലമിച്ഛിക്കാതെ കര്‍മ്മം ചെയ്യുകയെന്ന ഗീതാ വാക്ക്യത്തിന്റെ അര്‍ത്ഥം ഇതാണെന്നു തോന്നുന്നു.............................

No comments:

Post a Comment

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......