എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Friday, 1 June 2012

ഹിന്ദു മതത്തിന്റെ ഏറ്റവും വലിയ  പ്രശ്നമാണ് അതില്‍ പുരോഗതി പ്രാപിക്കുന്നവര്‍ എല്ലാത്തിലും തൃപ്തരായി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. മുന്‍കാലങ്ങളില്‍ അധികമൊന്നും ചെയ്യനില്ലതിരുന്നതിനാല്‍ അത് വലിയ പ്രശ്നം ആയിരുന്നില്ല. എന്നാല്‍ ആധുനിക കാലത്ത്‌ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട് നിര്‍ഗുണനായിരുന്നാല്‍ അതി ഭൌതീക വാദികളായ തത്വ ദീക്ഷയില്ലാത്ത മനുഷ്യരേക്കാള്‍ താഴ്ന്ന്‍ അവരുടെ അജ്നാനുവര്തികളായി നശിക്കും, തത്വങ്ങള്‍ അറിഞ്ഞു ധര്‍മ്മങ്ങളെ മുറുകെ പിടിച്ചു ഭൌതീക കര്‍മ്മങ്ങളിലും ആഗ്രഹങ്ങളിലും ഏര്‍പ്പെടണം. പണ്ട് നിവിര്‍ത്തി മാര്‍ഗത്തിലേക്ക് പോയിരുന്നവര്‍ യജ്ഞം ധ്യാനം തപസ്സ് എന്നിവയില്‍ ഏര്‍പ്പെട്ടയിരുന്നു കാലം കഴിച്ചത്. ഇന്ന് അവയുടെ വേദിയില്‍ പോലും ഭൌതീകതയുടെ അതി പ്രസരമാണ്. പ്രവര്‍ത്തിയില്‍ നിന്ന് മാത്രം നിവര്തിക്കുകയും മനസ്സില്‍ ദുര്‍വിചാരങ്ങള്‍ അടക്കാനാവാതെ വരുകയും ചെയ്യും.മനസ്സില്‍ ഭക്തിയോടെ ധര്‍മ്മങ്ങള്‍ വെടിയാതെ സധൈര്യം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം . തനിക്കും കുടുംബത്തിനും ലോകത്തിനും ഉപകരപ്പെടുന്നവനായി അധ്യത്മിക തത്ത്വങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തികള്‍ ചെയ്യണം. ഒരു ക്രിക്കെറ്റ് മത്സരത്തില്‍ ജയിച്ചാലും തോറ്റാലും ഒന്നുമില്ലന്നു കരുതി ഒരു ക്രിക്കെറ്റ് കളിക്കാരന്‍ കളിക്കതിരുന്നാല്‍ എങ്ങനെയിരിക്കും. നേരെ മറിച്ച് അയാള്‍ ആത്മാര്‍ത്ഥതയോടെ കളിച്ച് ടീമിനെ വിജയിപ്പിച് അതിനു ശേഷം എതിര്‍ കളിക്കാരനോട് സൌഹൃദം കാണിച്ചാല്‍ എത്ര നന്നായിരിക്കും . ഭൌതീക പ്രവര്‍ത്തനങ്ങളെ യഗ്ജമായ്‌ കണ്ട് ആത്മാര്‍ഥമായി പൂര്‍ണ്ണ വിജയത്തിനു ശ്രമിക്കണം. കൂടുതല്‍ വിജയങ്ങള്‍ക്കായി  ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും വേണം.

No comments:

Post a Comment

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......