ഇരുപത്തിയഞ്ചാം പിറന്നാളില്‍കലേഷ് തന്‍റെ ജീവിതത്തിന്‍റെ മൂന്നിലൊരു ഭാഗത്തെ സമ്പാദ്യങ്ങള്‍ കണക്ക് കൂട്ടി നോക്കി. പതിനഞ്ചു സര്‍ട്ടിഫിക്കറ്റ്കള്‍. അതില്‍ നിറം മങ്ങിയ SSLC മുതല്‍ ബിരുദാനന്തര ദുരിതം വരെയുള്ള സര്‍ടിഫിക്കറ്റുകള്‍, കമ്പ്യൂട്ടര്‍ ഡിപ്ലോമ കണ്ടകടച്രാദി ഡിപ്ലോമ തുടങ്ങി കുറെ തിളങ്ങുന്ന പേപ്പറുകള്‍.... ഇനിയും കിട്ടാനുള്ള മറ്റുചില സര്‍ട്ടിഫിക്കറ്റുകള്‍, അതില്‍ പേര് പോലും ഓര്‍മ്മയില്ലാത്ത കുറെ വിഷയങ്ങളും അതിന് ലഭിച്ച ഫാന്‍സി മാര്‍ക്ക്‌കളും . പഠിച്ചതെല്ലാം പുല്ലു തിന്നാത്ത തിയറി പശുക്കള്‍...... ..,
ജോലി തേടിയുള്ള അലച്ചിലില്‍ കൈത്താങ്ങ് ആകുമെന്ന്കരുതിയ ഈ പേപ്പര്‍ കഷ്ണങ്ങള്‍ കേവലം ഭാരം മാത്രമാണെന്ന തിരിച്ചറിവ് ഭയാനകമായിരുന്നു. ജോലി വേണേല്‍ പണം പണമുണ്ടേല്‍ ജോലി, ഇതാണ് അവന്‍ എല്ലാടത്തും കേട്ടത്. അതുമല്ലെങ്കില്‍ എല്ലുമുറിയെ പണിയെടുത്താല്‍ പല്ലുമുറിയെ തിന്നാം, പക്ഷെ അതിന് പണിയെടുക്കാന്‍ അറിയണ്ടേ. പഠിച്ച വിദ്യകളിലോന്നും പണിയെടുക്കുന്ന വിദ്യയില്ലായിരുന്നല്ലോ? അവനൊപ്പം പഠിച്ച കുറച്ച് മാത്രം പഠിച്ചവര്‍ അന്തസ്സായി പണിയെടുത്ത് ജീവിക്കുന്നു. ഇനി സര്‍ക്കാര്‍ ജോലിയെന്ന് വിചാരിച്ചാല്‍ സംവരണത്തിന്റെ ശതമാന കണക്കുകള്‍ക്ക് പുറത്താണല്ലോ മുന്നോക്കകാരനായ അവന്‍റെ സ്ഥാനം. സര്‍ഫിക്കറ്റ്കളുടെ അര്‍ത്ഥ ശൂന്യത തിരിച്ച റിഞ്ഞ അവന്‍ അത് കത്തിച്ചു അതിന്‍റെ ചൂടറിഞ്ഞു. സര്ട്ടിഫിക്കട്ടുകള്‍ക്കായി ചിലവഴിച്ച വര്‍ഷങ്ങള്‍,പണം, എല്ലാം എരിഞ്ഞടങ്ങി.
ഇനി ജീവിക്കാന്‍ വേണ്ടി എന്തേലും പണി വേണം ദേഹാധ്വാനം ഉള്ളതായാലും മതി അതിനായവന്‍ തൂമ്പാ പണി പഠിപ്പിച്ചു സര്‍ഫിക്കറ്റ് നല്‍കുന്ന സ്ഥാപനം തേടിയിറങ്ങി..

തുമ്പക്കറിയില്ലല്ലോ മുന്നോക്കമേത് പിന്നോക്കാമേതെന്നു.. ആശംസകള്‍..
ReplyDeleteസര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ച ആള്‍ പിന്നെ സര്‍ട്ടിഫിക്കറ്റിനു വേണ്ടി ഇറങ്ങണ്ടായിരുന്നു :) . നല്ല ആശയം കേട്ടോ
ReplyDeleteനന്ദി ജെഫു,നന്ദി നിസ്സാര്‍...
ReplyDeleteകൊള്ളാം, നന്നായി. ആത്യന്തികമായി മനുഷ്യന്‍ ഭൂമിയില്‍ പനിയെടുക്കുന്നവനെ ആശ്രയിച്ചാണ് ജീവിക്കുന്നത് അല്ലെ!
ReplyDeleteആശംസകള്‍ !
നിധീഷ് കൊള്ളാം
ReplyDeleteമനുഷ്യനെ ദൈവം ഭൂമിയില്‍ ആക്കി വെച്ചതിന്റെ
ഉദ്ദേശവും അത് തന്നെ ആയിരുന്നല്ലോ അവന്റെ
വിര്‍പ്പിന്റെ വിലയില്‍ നിന്നുള്ള ഒരു ജീവിതം.
മിനി കഥ നന്നായിട്ടുണ്ട്, എന്റെ ബ്ലോഗില്‍
വന്നതിനും ചേര്‍ന്നതിനും കുറിപ്പിട്ടതിനും നന്ദി
വീണ്ടും കാണാം
സര്‍ഫിക്കറ്റ്കളുടെ അര്‍ത്ഥ ശൂന്യത തിരിച്ച റിഞ്ഞ അവന്‍ അത് കത്തിച്ചു അതിന്‍റെ ചൂടറിഞ്ഞു. സര്ട്ടിഫിക്കട്ടുകള്‍ക്കായി ചിലവഴിച്ച വര്‍ഷങ്ങള്‍,പണം, എല്ലാം എരിഞ്ഞടങ്ങി.
ReplyDeleteഇനി ജീവിക്കാന്‍ വേണ്ടി എന്തേലും പണി വേണം ദേഹാധ്വാനം ഉള്ളതായാലും മതി അതിനായവന്‍ തൂമ്പാ പണി പഠിപ്പിച്ചു സര്‍ഫിക്കറ്റ് നല്‍കുന്ന സ്ഥാപനം തേടിയിറങ്ങി..
ആ വകതിരിവുള്ള ചിന്ത മനസ്സിൽ വന്നപ്പോഴേക്കും കാലമെത്ര കഴിഞ്ഞു മാഷേ ?
ഹ ഹ ഹ ഇപ്പഴേലും വന്നല്ലോ ?
ആശംസകൾ.