എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Wednesday, 17 October 2012

ദാമോ

      ദാമോ ഒരു കോടീശ്വരന്‍ ആയിരുന്നു. ദാമോ എന്ന് സ്വയമിട്ട പേരാണ് യഥാര്‍ത്ഥ പേര് ദാമോദരന്‍.. ..ദോഷം പറയരുതല്ലോ ആളു മികച്ചൊരു പ്രവാസി വ്യവസായി ആണ്. സ്വന്തമായി ഒരു ചെറു വിമാനം ഉള്ളതാണ് അയാളുടെ അഹങ്കാരം. സ്വന്തമായി ഏറ്റവും വിലകൂടിയ BMW, റോള്‍സ് റോയ്സ്,ബെന്റ്ലീ കാറുകള്‍ ഉണ്ട്. നാട്ടില്‍ വരുമ്പോള്‍ കാണുന്ന ചക്കടാ കാറുകളും, പട്ടിണികോലം പോലുള്ള ബൈകുകളും നമ്മുടെ കഥാ നായകന് പുച്ഛം ആയിരുന്നു. ഇത്തരം വാഹനങ്ങള്‍ നിരോധിക്കണമെന്നും മികച്ച വാഹനങ്ങള്‍ മാത്രം നിരത്തിലോടിയാല്‍ മതിയെന്നും അയാള്‍ ആക്രോശിച്ചിരുന്നു.
                         
              അങ്ങനെയിരിക്കെ നാട്ടിലെ അവധിയ്ക്കിടയിലൊരു യാത്രയില്‍ അയാളുടെ വിലയേറിയ കാര്‍ അപകടത്തില്‍ പെട്ടു.വലിയ പരിക്കൊന്നും പറ്റിയതായി തോന്നാത്തതിനാല്‍ സഹായിക്കാനെത്തിയവരുടെ വണ്ടിയിലോന്നും കയറാന്‍ അയാള്‍ കൂട്ടാക്കിയില്ല. നാട്ടില്‍ അപകടത്തില്‍ പെടുന്നവര്‍ക്ക് സഹായം കിട്ടുന്നത് വലിയ കാര്യമാണെന്ന് അയാള്‍ ഇനിയും മനസ്സിലാക്കിയിരുന്നില്ല. അല്‍പ സമയത്തിനകം അയാളുടെ ബോധം മറയാന്‍ തുടങ്ങി.ആശുപത്രിയില്‍ വച്ച് ബോധം തെളിഞ്ഞപ്പോള്‍ ദാമു അറിഞ്ഞത് ബോധം മറഞ്ഞു കിടന്ന തന്നെ ആശുപത്രിയിലെത്തിക്കാന്‍ ഒരു വാഹനവും തയ്യാരാകാഞ്ഞതിനെ തുടര്‍ന്ന് ആരോ സൈക്കിളില്‍ വച്ച് കെട്ടി കൊണ്ടുവരികയായിരുന്നത്രേ.
                   
                    ജീവന്‍ രക്ഷപെട്ട ആശ്വാസത്തെക്കാള്‍ അയാള്‍ക്ക് തന്നെ കൊണ്ടുവന്ന ആക്രി സൈക്കിളിന്റെയും അതോടിച്ച മാക്രി മനുഷ്യന്റെയും രൂപമായിരുന്നു അയാളുടെ മനസ്സില്‍.. ഇതെങ്ങാനും തന്റെ സുഹൃത്തുക്കളറിഞ്ഞാല്‍........,......................




ഇതും ഇഷ്ടപെടും  "ശാസ്ത്രാന്വോഷണം

11 comments:

  1. കൊള്ളാം....പിന്നെ പാരഗ്രാഫ് തിരിച്ചു എഴുതിയിരുന്ണേല്‍ വായിക്കാന്‍ അല്പം കൂടി സുഖം കിട്ടുമായിരുന്നു...

    ReplyDelete
  2. കൊള്ളാം, നന്നായിട്ടുണ്ട്.

    ReplyDelete
  3. നല്ല ആശയമുള്ള കഥ , കൊള്ളാം .
    ആശംസകള്‍ ,,

    ReplyDelete
  4. നന്ദി ആചാര്യന്‍, ശ്രീജിത്ത്‌, സലിം ഓരോ വാക്കുകള്‍ക്കും ഒരായിരം നന്ദി

    ReplyDelete
  5. ആശയം നന്ന്.കുറച്ചു കൂടി ചെത്തി മിനുക്കി മനോഹരമാക്കാം

    ReplyDelete
  6. ആശയം നല്ലത്.കുറച്ചു കൂടെ പറയാമായിരുന്നു എന്ന് തോന്നുന്നു.

    ReplyDelete
  7. നന്ദി @ റോസേച്ചി ചെത്തി മിനുക്കി മനോഹരമാക്കി പറയാന്‍ ശ്രമിക്കാം.
    @വെള്ളികുലങ്ങരക്കാരന്‍ മടിയാണ് പ്രശ്നം

    ReplyDelete
  8. ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണമെന്നേ...!!


    കഥ കൊള്ളാം. ദാമോയെപ്പോലെ ചിലരൊക്കെ കാണുമായിരിക്കും അല്ലേ?

    ReplyDelete
  9. മാക്രി മനുഷ്യന്‍... ....
    ഹ ഹ ഹ. അത് കലക്കി .
    ആശംസകള്‍

    ReplyDelete


  10. സംഭവം കൊള്ളാം
    പണക്കൊഴുപ്പ് കൂടിയാലും
    ഇങ്ങനെ കൂടുമോ? കഷ്ടം!
    അജിത്‌ മാഷേ, ചിലരെങ്കിലും
    അല്ല, ഇത്തരക്കാരുടെ
    എണ്ണം കൂടിവരികയാണ് മാഷേ
    വിശേഷിച്ചും നാട്ടില്‍.
    പണക്കൊഴുപ്പില്‍ മാത്രം
    ആശ്രയിക്കുന്നവര്‍ക്കൊരു
    വിരല്‍ചൂണ്ടി
    മാക്രി മനുഷ്യന്‍ നല്ല ചേര്‍ന്ന പേര്‍
    പിന്നെ അയാളുടെ ഒടുവിലത്തെ
    ആ നെടുവീര്‍പ്പും അസ്സലാക്കി പിന്നെ
    ആസ്വാസത്തെക്കാള്‍ എന്നത് ആശ്വാസത്തെക്കാള്‍ എന്നാക്കുക
    കൊള്ളാം നിധീഷ്
    എഴുതുക അറിയിക്കുക

    ReplyDelete
  11. ജീവന്‍ രക്ഷപെട്ട ആശ്വാസത്തെക്കാള്‍ അയാള്‍ക്ക് തന്നെ കൊണ്ടുവന്ന ആക്രി സൈക്കിളിന്റെയും അതോടിച്ച മാക്രി മനുഷ്യന്റെയും രൂപമായിരുന്നു അയാളുടെ മനസ്സില്‍.. ഇതെങ്ങാനും തന്റെ സുഹൃത്തുക്കളറിഞ്ഞാല്‍........,......................

    ആ ദയനീയ അവസ്ഥയിലും അയാളുടെ ചിന്ത പോയൊരു പോക്കേയ്....!
    ഇങ്ങനെയുള്ള 'പണക്കാരെ' ഒരുപാട് നാട്ടിൽ കാണാം, നാട്ടിൻപുറങ്ങളീലേ കാണൂ.!
    യഥാർത്ഥ സ്വഭാവം ഏതവസ്ഥയിലും പുറത്തു വരും.!
    ആശംസകൾ.

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......