കുമ്പിളില്‍ കോരിയതെന്‍റെ ജ്ഞാനം
അതിനുള്ളില്‍ പെട്ട് പോം തെറ്റിന്‍റെ കല്ലുകള്‍
കരളില്‍ കനിവാല്‍ ക്ഷമിച്ചിടണെ
കാണുന്ന ലോകത്തിനപ്പുറം ഇല്ലന്ന്
കൂപ മണ്ഡൂകം നിനച്ചിടുമ്പോള്‍
എന്‍ചിന്താലോകത്തിനപ്പുറം
കാണുവാന്‍ ക്ലേശിക്കയാണ് ഞാന്‍ ഇന്നുമെന്നും
ഉറുമ്പിനു ഭാരം അരിയെന്ന പോലയും
കല്ല് ചുമക്കുന്ന തുമ്പിയെ പോലെയും
എന്നാല്‍ കഴിവത് ചില്ലറയെങ്കിലും
ചെയ്യാന്‍ ശ്രമിക്കയാണിന്നു ഞാനും
ചിന്താലോകത്തിനപ്പുറം എന്തെല്ലാം കൌതുകക്കാഴ്ച്ചകളായിരിക്കും അല്ലേ?
ReplyDeleteകവിത നന്ന്
(മണ്ഡൂപമല്ല മണ്ഡൂകമാണ് കേട്ടോ ശരി)
നന്ദി അജിത് മാഷേ ഈ വാക്കുകള്‍ ഞാനേറെ വിലമതിക്കുന്നു, തെറ്റ് തിരുത്തിയിട്ടുണ്ട് കേട്ടോ.
Deleteഅതിനുള്ളില്‍ പെട്ട് പോം തെറ്റിന്‍റെ കല്ലുകള്‍
കരളില്‍ കനിവാല്‍ ക്ഷമിച്ചിടണെ.....
എഴുതൂ... വിനയം അലങ്കാരമാണ്. ആത്മവിശ്വാസം അനിവാര്യതയും . ആശംസകള്‍
ReplyDeleteനന്ദി നിസ്സാര്‍ സാര്‍
ReplyDeleteആശംസകള്‍
ReplyDeleteലാളിത്യത്തിൽ വിനയം കലരുമ്പോൾ ആത്മവിശ്വാസത്തിന്റെ ചിന്തകൾ ജ്വലിക്കട്ടെ നിധീഷ്. കവിത നന്നാവുന്നു.
ReplyDeleteനിധീഷ് ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതുപോലെ ആശയത്തിൽ അടയിരിക്കൂ, കവിത നമ്മളറിയാതെ നമ്മിൽ നിന്ന് പുറത്തു വരും. അത് മാസം തികഞ്ഞു തന്നെ പ്രസവിക്കട്ടെ, 280 ദിവസങ്ങൾ തെകയാതെ പുറത്തു വന്നാൽ ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകില്ലേ, അതു പോലെ തന്നെ. എത്ര എഴുതി എന്നതിനെക്കാൾ എന്തെഴുതിയെന്നും എങ്ങനെയെഴുതിയെന്നുമാവും കാലത്തിന്റെ ചുവരെഴുത്തുകളിൽ പ്രധാനം.
നിധീഷ് എനിക്കു തോന്നിയ ഒന്നു രണ്ടു കാര്യങ്ങൾ പറഞ്ഞോട്ടെ, ഭാരതീയ പാരമ്പര്യമനുസരിച്ച് ഏറ്റവും പവിത്രമായ, പരമമായ അറിവിനെ നാം ജ്ഞാനം എന്നു പറയുന്നു. അപ്പൊ ആദ്യ രണ്ടു വരികളിലെ ആ വാക്കുകൾ പരസ്പരം മാറിയാൽ അതാവും നല്ലത്. അതു പോലെ അലറുന്ന ആഴി എന്നതിനെ അലറുന്നയാഴി എന്നു ചേർത്തെഴുതിയാൽ കുറേക്കൂടെ ഒരു ഒഴുക്ക് കിട്ടില്ലേ? ഇനി അലറുന്നയാഴിയെ അലയാഴിയാക്കിയാലോ...?
/ / ജ്ഞാനത്തിനലയാഴിയിൽ നിന്നു ഞാനെന്റെ
കുമ്പിളിൽ കോരിയോരല്പമാമറിവുകൾ/ /
അതുപോലെ
..കാണുന്ന ലോകത്തിനപ്പുറമില്ലെന്ന്....
...കാണാൻ ക്ലേശിക്കയാണുഞാനിന്നുമെന്നും....
അങ്ങനെ പോകുന്നു...
ആശയത്തിനു കൂടുതൽ യോജിക്കുന്ന, ആശയം ശക്തമായി അവതരിപ്പിക്കുന്ന വാക്കുകൾ ശ്രദ്ധയോടെ തെരഞ്ഞെടുക്കുക.
നന്നാകുന്നുണ്ട് നിധീഷ്, തുടരുക
നന്ദി,
സ്നേഹം,
നിതിൻ
@ നിതിന്‍ സര്‍,
ReplyDeleteആദ്യമായി വിശദമായ അഭിപ്രായത്തിനും നന്ദി പറഞ്ഞോട്ടെ. ഇത്തരം അഭിപ്രായങ്ങള്‍ എനിക്ക് ഉത്തരവാദിത്വമുള്ള പ്രചോദനം നല്‍കുന്നു. 1 മണിക്കൂര്‍ കൊണ്ട് എഴുതി പോസ്റ്റ് ചെയ്ത കവിതയാണിത്... കൂടുതല്‍ ക്ഷമയോടെ കാത്തിരിക്കാനും ചെത്തി മിനുക്കാനും ഉള്ള ക്ഷമ എന്തുകൊണ്ടോ കിട്ടുന്നില്ല.
പിന്നെ മറ്റു കാര്യങ്ങള്‍
1 ജ്ഞാനം അലറുന്ന ആഴിയല്ലന്നും അത് ശാന്തമായ സമുദ്രം ആണെന്നുമാണ് എന്റെ അഭിപ്രായം. നിറകുടം കുലുങ്ങില്ലാല്ലോ. അറിവിന്റെ അലര്‍ച്ച ഒരു information explotion അതാണ് ഉദേശിച്ചത്. ഒരു വ്യക്തിയുടെ അറിവിന്റെ അങ്ങേ അറ്റം ജ്ഞാനം ഒരു കുംബിളോളമല്ലേ ഉള്ളൂ.
2, വരികള്‍ തത്കാലം മാറ്റുന്നില്ലന്കിലും ഇനി ഓരോ വരി എഴുതുമ്പോഴും ഇത്തരം കാര്യങ്ങള്‍ എന്നാലാവും വിധം ശ്രധിക്കാമെന്ന് വാക്ക് തരുന്നു.
3 തുടര്‍ന്നും വരുമെന്നും സ്നേഹോപദേശങ്ങള്‍ നല്‍കുമെന്നും പ്രതീക്ഷിച്ചോട്ടെ
നന്ദി,
സ്നേഹം
നിധീഷ്.
ഉറുമ്പിനു ഭാരം അരിയെന്ന പോലയും
ReplyDeleteകല്ല് ചുമക്കുന്ന തുമ്പിയെ പോലെയും
എന്നാല്‍ കഴിവത് ചില്ലറയെങ്കിലും
ചെയ്യാന്‍ ശ്രമിക്കയാണിന്നു ഞാനും.
നല്ല്താണീ വിനയകുനയത, ആവശ്യമുള്ളിടത്ത് മാത്രം.!
നമ്മാൽ കഴിവത് ചെയ്യാം നമുക്കെല്ലാർക്കും ഒത്തൊരുമിച്ച്.
ആശംസകൾ.