ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ വര്‍ണ്ണം ഏറിയതായിരുന്നു
യഥാര്‍ത്യമായപ്പോള്‍ കറുപ്പും വെളുപ്പും
ഞാന്‍ പാടിയ ഗാനങ്ങള്‍ ഈണത്തിലായിരുന്നു
പക്ഷെ പുറത്ത് വന്നത് അപശ്രുതികള്‍
എന്‍റെ ചുവടുകള്‍ താളത്തിലായിരുന്നു
പക്ഷെ അതിനിടയില്‍ വേണ്ടാത്ത ചുവടുകള്‍ കൂടി
ഞാന്‍ വരച്ചത് അര്‍ത്ഥ സമ്പൂര്‍ണ്ണ ചിത്രങ്ങള്‍
വരച്ച് തീര്‍ന്നപ്പോള്‍ കുത്തി വരകള്‍
എന്റെയുള്ളില്‍ പ്രണയം, സൌഹൃദം ദുഖം സന്തോഷം എല്ലാം
പുറത്ത് അളിഞ്ഞചിരിയും വലിഞ്ഞ മോന്തയും
വര്‍ണ്ണം മങ്ങിയതെയുള്ളൂ
ഗാനം ഇടറിയതെയുള്ളൂ
താളം തെറ്റീല തളര്‍ന്നതെയുള്ളൂ
പുതുമയറ്റില്ല പഴകിയതെയുള്ളൂ
ഞാന്‍ സ്വയം ആശ്വസിച്ചു
ഞാന്‍ തീരുമാനിച്ചു ഇങ്ങനെയൊക്കെ തുടരാന്‍
എന്‍റെ ഈണം തിരിച്ചറിയപ്പെടും വരെ
എന്‍റെ സ്വപ്നങ്ങള്‍ക്ക് ചായ്ക്കൂട്ടു ലഭിക്കും വരെ
എന്‍റെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കപ്പെടും വരെ
നല്ല ചിത്രങ്ങള്‍,ഗാനങ്ങള്‍, സ്വപ്ങ്ങള്‍ എല്ലാം
ഇവിടെയുണ്ടാവും പക്ഷേ അതിനിടയിലും എന്റെതിനും
സ്ഥാനമുണ്ടാവും എങ്കിലല്ലേ നല്ലവയ്ക് മഹത്വമുണ്ടാവൂ
ഏറ്റവും മോശം വസ്ത്രവും ജവ്ലിക്കടയില്‍ വിറ്റ്‌പോവാറുണ്ടല്ലോ................
വര്‍ണ്ണം മങ്ങിയതെയുള്ളൂ
ReplyDeleteഗാനം ഇടറിയതെയുള്ളൂ
താളം തെറ്റീല തളര്‍ന്നതെയുള്ളൂ
പുതുമയറ്റില്ല പഴകിയതെയുള്ളൂ
ഞാന്‍ സ്വയം ആശ്വസിച്ചു.
ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ..... ശരിക്കും 'എന്തെല്ലാം' പ്രശ്നങ്ങൾ മറ്റുള്ളവർക്ക് പറ്റുന്നു. കാത്തിരിക്കൂ മനസ്സിലെ പ്രതീക്ഷ കൈവിടാതെ.
ആശംസകൾ.