ചിലര്‍ ദൈവത്തിന്‍റെ മൊത്ത കച്ചവടക്കാര്‍
ചിലര്‍ ദൈവത്തെ മുറിച്ചു വില്‍ക്കുന്നോര്‍
ചിലരോ ദൈവത്തിന്റെ ദല്ലാള്കളത്രേ
പോരാഞ്ഞ് ദൈവം തന്നെയെന്നും ചിലര്‍
പാപം പൊറുക്കാനും ചിലര്‍
ദൈവത്തിനുമുണ്ട് fans association
മറ്റുള്ള ദൈവങ്ങളെ കൂവി തോല്പ്പിക്കുന്നോര്‍
ആളെ വിളിച്ചു ചേര്‍ത്തും വഴിവാണിഭം
ചിലര്‍ സ്വര്‍ഗ്ഗത്തിന്‍റെ കുത്തക പാട്ടക്കാര്‍
ചിലര്‍ ഭക്തിയുടെ അഭിനയ സമ്രാട്ട്കള്‍
ചിലര്‍ക്ക് വേണ്ടത് ഇന്‍സ്റ്റന്‍റ് മോക്ഷം
ചിലര്‍ക്കോ ദൈവം നേരംപോക്ക്
ദൈവമില്ലന്നു തെളിയിക്കാന്‍ ചിലര്‍
ദൈവത്തിന്‍റെ തെളിവന്ന്വോഷിക്കാന്‍ വേറെ ചിലര്‍
ദൈവമില്ലെന്ന് പുറമെയും ഈശ്വരാ എന്നുള്ളിലും ചിലര്‍
ദൈവത്തെ വിറ്റ് വോട്ടാക്കിയോര്‍ ചിലര്‍
ദൈവത്തിന്‍റെ പേരില്‍ ക്വട്ടേഷന്‍
വാളും ശൂലവും ചിലര്‍ക്ക്
ചിലര്‍ക്ക് കത്തിയും ബോംബുമത്രേ
നമ്മുടെ ദൈവം മതിയെന്ന് ചിലര്‍
മൂഢത്വം ഓര്‍ത്ത് ദൈവം തലതല്ലി പറയുന്നു
വിവിധമാം രൂപം മാത്രം വിവിധമാം ഭാവം മാത്രം
ഒന്നുപോല്‍ പിറന്നവര്‍ മര്‍ത്യരാം നിങ്ങളെല്ലാം
ഇല്ലെനിക്കത്തില്‍ ഭാവ ഭേദം തെല്ലും
തേടുവിന്‍ നിങ്ങള്‍ക്കുള്ളില്‍
തിളങ്ങും ചൈതന്യം ഞാന്‍
കാണാം നിങ്ങള്‍ക്കെന്നെ
കീടങ്ങള്‍ക്കുള്ളില്‍ പോലും
കേള്‍ക്കുന്നില്ലാരും ദൈവത്തിന്‍ വാക്കുകള്‍
കേള്‍ക്കുന്നു ഉച്ചഭാഷിണി ഘോരം ഘോരം
by :Nidheesh Varma Raja.u
ചിലര്‍ ദൈവത്തെ മുറിച്ചു വില്‍ക്കുന്നോര്‍
ചിലരോ ദൈവത്തിന്റെ ദല്ലാള്കളത്രേ
പോരാഞ്ഞ് ദൈവം തന്നെയെന്നും ചിലര്‍
പാപം പൊറുക്കാനും ചിലര്‍
ദൈവത്തിനുമുണ്ട് fans association
മറ്റുള്ള ദൈവങ്ങളെ കൂവി തോല്പ്പിക്കുന്നോര്‍
ആളെ വിളിച്ചു ചേര്‍ത്തും വഴിവാണിഭം
ചിലര്‍ സ്വര്‍ഗ്ഗത്തിന്‍റെ കുത്തക പാട്ടക്കാര്‍
ചിലര്‍ ഭക്തിയുടെ അഭിനയ സമ്രാട്ട്കള്‍
ചിലര്‍ക്ക് വേണ്ടത് ഇന്‍സ്റ്റന്‍റ് മോക്ഷം
ചിലര്‍ക്കോ ദൈവം നേരംപോക്ക്
ദൈവമില്ലന്നു തെളിയിക്കാന്‍ ചിലര്‍
ദൈവത്തിന്‍റെ തെളിവന്ന്വോഷിക്കാന്‍ വേറെ ചിലര്‍
ദൈവമില്ലെന്ന് പുറമെയും ഈശ്വരാ എന്നുള്ളിലും ചിലര്‍
ദൈവത്തെ വിറ്റ് വോട്ടാക്കിയോര്‍ ചിലര്‍
ദൈവത്തിന്‍റെ പേരില്‍ ക്വട്ടേഷന്‍
വാളും ശൂലവും ചിലര്‍ക്ക്
ചിലര്‍ക്ക് കത്തിയും ബോംബുമത്രേ
നമ്മുടെ ദൈവം മതിയെന്ന് ചിലര്‍
മൂഢത്വം ഓര്‍ത്ത് ദൈവം തലതല്ലി പറയുന്നു
വിവിധമാം രൂപം മാത്രം വിവിധമാം ഭാവം മാത്രം
ഒന്നുപോല്‍ പിറന്നവര്‍ മര്‍ത്യരാം നിങ്ങളെല്ലാം
ഇല്ലെനിക്കത്തില്‍ ഭാവ ഭേദം തെല്ലും
തേടുവിന്‍ നിങ്ങള്‍ക്കുള്ളില്‍
തിളങ്ങും ചൈതന്യം ഞാന്‍
കാണാം നിങ്ങള്‍ക്കെന്നെ
കീടങ്ങള്‍ക്കുള്ളില്‍ പോലും
കേള്‍ക്കുന്നില്ലാരും ദൈവത്തിന്‍ വാക്കുകള്‍
കേള്‍ക്കുന്നു ഉച്ചഭാഷിണി ഘോരം ഘോരം
by :Nidheesh Varma Raja.u
ദൈവത്തിന്‍റെ പേരില്‍ ക്വട്ടേഷന്‍
ReplyDeleteവാളും ശൂലവും ചിലര്‍ക്ക്
ചിലര്‍ക്ക് കത്തിയും ബോംബുമത്രേ
നമ്മുടെ ദൈവം മതിയെന്ന് ചിലര്‍
ദൈവമേ അങ്ങയെ തള്ളിപ്പറയുന്ന ഈ പാപിക്ക് മാപ്പ് കൊടുക്കേണമേ, ആമേൻ.
ആശംസകൾ.
കേള്‍ക്കുന്നില്ലാരും ദൈവത്തിന്‍ വാക്കുകള്‍
Deleteകേള്‍ക്കുന്നു ഉച്ചഭാഷിണി ഘോരം ഘോരം
ദൈവമില്ലെന്ന് പുറമെയും ഈശ്വരാ എന്നുള്ളിലും ചിലര്‍
ReplyDeleteദൈവത്തെ വിറ്റ് വോട്ടാക്കിയോര്‍ ചിലര്‍
വിപ്ലവമാകാം .. പക്ഷെ അത് ദൈവത്തോടാകരുത് എന്ന് മാത്രം . ദൈവം ഉണ്ടോ ഇല്ലയോ എന്നത് ഓരോരുത്തരുടെ വിശ്വാസം . പക്ഷെ ഒരു വിശ്വാസം മാത്രമാണ് ശരി എന്ന് പറയാൻ മനുഷ്യനാരുമല്ല . എല്ലാ വിശ്വാസവും ജീവനുള്ളതാകുന്നത് ഉദ്ദേശ്യശുദ്ധി കൊണ്ടാണ് .
ReplyDeleteഏതു പ്രമാണത്തിനെ അടിസ്ഥാനപ്പെടുത്തി ജീവിക്കുന്നവനായാലും അവനൊരു നല്ല വിശ്വാസിയാകണം എങ്കിൽ അവനു വിശ്വാസ ശുദ്ധിയും ആത്മ ശുദ്ധിയും അനിവാര്യമാണ് . നിർഭാഗ്യവശാൽ നമ്മളാരും നല്ലൊരു വിശ്വാസിയല്ല . വേണമെങ്കിൽ നല്ലൊരു മത വിശ്വസിയാകാൻ ശ്രമിക്കാം എന്ന് മാത്രം . അതും തഥൈവ :
നല്ല ചിന്തകളാണ് നിധീഷ് പങ്കു വച്ചത് . വാക്കുകൾക്കു അൽപ്പം കൂടി മൂർച്ചയാകാം . പറയാൻ ഉദ്ദേശിച്ച വിഷയം അത് ആവശ്യപ്പെടുന്നു.
ആശംസകളോടെ