മാലിന്ന്യപെട്ടി
ഹൃദയമെന്ന പേര്‍ വിളിക്കും മാലിന്യപെട്ടി
ഉള്ളിലായി കുടിയിരിക്കും മാലിന്യപെട്ടി
ചില്ല് കൊണ്ട് വാര്‍ത്തെടുത്ത മാലിന്യപ്പെട്ടി
ഈശ്വരന്‍ കുടിയിരിക്കും മാലിന്യപെട്ടി
ചിലനേരം മാലിന്യം കുന്നുകൂടി
പൊട്ടിത്തകരുന്ന മാലിന്യപെട്ടി.....
സ്വപ്നത്തിന്‍ തകര്‍ന്ന ചില്ലുകളും
ചിന്തതന്‍ ചെറു ചീള്കളും
ഈ സമൂഹത്തിന്‍ മാലിന്യവും
ഉണ്ടതില്‍ വേര്‍തിരിക്കാത്തതായി
കാക്കയും ശ്വാനനും പോലുമില്ലീ-
മാലിന്യകൂംബാര കൂട്ടിനായി.....
മാലിന്യത്തിന്‍ ഭാരമോക്കെ നീക്കിയെറഞ്ഞു
സ്നേഹപുഷപം വിരിയുന്ന വാടിയാക്കിടാം
അല്പേനരമുള്ളിലോന്നു നോക്കിയിരുന്നാല്‍
ഉള്ളിലോളളരീശ്വ്‌രന്‍റെ ചൈതന്യം കാണാം
കോപ്പി റൈറ്റ് : നിധീഷ് വര്‍മ്മ രാജാ. യു
copy right:Nidheesh Varma Raja.U
No comments:
Post a Comment
എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......