ഹൃദയത്തില്‍ നന്മതന്‍ ആര്‍ദ്രതഇല്ലങ്കില്‍
ജീവിതം മരുഭൂമിയാവും ...............
ഹൃദയത്തിനുള്ളിലെ നന്മതന്‍ ഉറവ നാം
നിത്യവും ഹൃദയത്തില്‍ കാത്തിടേണം
കാലവും കഠിനമാം ജീവിത ചിത്രവും
താപമായ് നന്മയെ വറ്റിച്ചിടാം.........
എങ്കിലും നന്മതന്‍ കണിക ചുരത്തുകില്‍
മരുഭൂമിയാവില്ല നിന്‍ ജീവിതം
നന്മ തുടിക്കുന്ന വാക്കുകളും
നഷ്ടമില്ലാത്ത സഹായങ്ങളും
നിന്നുള്ളില്‍ ഒഴിയാതെ ഉണ്ടാവണം .....
നഷ്ടങ്ങളിത്തിരി സംഭവിക്കാം
കഷ്ടം ചിലരത് നേട്ടമാക്കാം ....
ഒട്ടും മടിക്കേണ്ട നന്മയാല്‍ നാം
ദീപം കൊളുത്തുക പ്രാര്‍ത്ഥനയില്‍
ജാഗ്രതയല്പം മനസ്സില്‍ വേണം
ആളും തരവും അറിഞ്ഞു വേണം ...
കോപ്പി റൈറ്റ് : നിധീഷ് വര്‍മ്മ
No comments:
Post a Comment
എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......