പാഞ്ഞിടുന്നൊരു യാഗാശ്വമല്ല ഞാന്‍
കാല വേഗത്തിനൊപ്പം കുതിക്കുവാന്‍
കിതച്ചിടും മുടന്തന്‍ കുതിര ഞാന്‍
അഭ്രപാളിയില്‍ മിന്നിത്തിളങ്ങുന്ന
കുറ്റമറ്റൊരു നായകനല്ല ഞാന്‍
ഇഷ്ടമില്ലാത്തതൊക്കെ തകര്‍ക്കുവാന്‍
വെമ്പിടുന്നൊരു bull dozer അല്ല ഞാന്‍
തന്‍റെ ദുഃഖങ്ങള്‍ ഉള്ളിലോതുക്കീട്ടു
ഹാസ്യമേകുവാന്‍ കോമാളിയല്ല ഞാന്‍
ജീവിതത്തിന്റെ സന്തോഷമോക്കെയും
ഇട്ടെറിഞ്ഞീടാന്‍ സന്യാസിയല്ല ഞാന്‍
ആജ്ഞ നല്‍കുവാന്‍ രാജാവുമല്ല ഞാന്‍
ആജ്ഞ കേള്‍ക്കുവാന്‍ഭ്രിത്യനുമല്ല ഞാന്‍
അരാജകത്വത്തിനോശാന പാടുവാന്‍
ആധുനീകതിന്‍ വ്യക്താവുമല്ല ഞാന്‍
എട്ടുദിക്കും വിറപ്പിച്ചുപോട്ടുന്ന
ഉഗ്രനാം ഒരു ബോംബുമല്ലിന്നു ഞാന്‍
ജീവിതത്തിന്‍റെ ചിട്ടവട്ടങ്ങളില്‍
സന്ധി ചെയ്യാന്‍ ശ്രമിക്കുകയാണ് ഞാന്‍
ഈ സമൂഹ ദുര്‍ഘട പാതയില്‍
ചായം പൂശി നടക്കുകയാണ് ഞാന്‍
ജീവിതത്തിന്‍റെ ടോള്‍ കൊടുത്തീടുവാന്‍
പണിപ്പെടുന്നൊരു പാവമാണിന്നു ഞാന്‍
ഈ സമൂഹത്തിന്‍ തിട്ടൂരമോപ്പിച്ചു
മെയ് വഴക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍
കോപ്പി റൈറ്റ്: നിധീഷ് വര്‍മ രാജ യു
അഭിപ്രായം അറിയിക്കണേ.......
ReplyDeleteജീവിതത്തിന്‍റെ ചിട്ടവട്ടങ്ങളില്‍ സന്ധി ചെയ്യാതെ ജീവിക്കാനൊക്കില്ല.
ReplyDeleteപക്ഷേ അക്ഷരത്തെറ്റുകളുടെ കാര്യത്തിൽ സന്ധി ചെയ്യരുതേ!
കുതിരപോലെ ചടുലമായ കവിത
ReplyDeleteപിന്നേം പിന്നേം അക്ഷരത്തെറ്റ് കാണുമ്പോള്‍ മാത്രം ഒരു സങ്കടം. :(