എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Wednesday, 18 April 2012

ഗുരുവായൂരപ്പന്‍

ഗുരുവായൂരപ്പനെ  ആദ്യമായ് കണ്ടപ്പോള്‍ 
കളിക്കുട്ടുകാരനായി തോന്നി 
കള്ളച്ചിരി കാട്ടി കള്ളത്തരങ്ങള്‍ കാട്ടും
ഉണ്ണിയായി അവിടുന്ന് മാറി
മഞ്ഞ പൂഞ്ചേല ചുറ്റി  അമ്മയോടായി
കൊഞ്ചുന്ന പൈതലായി മാറി
ഇഷ്ടം പറയുവാന്‍ ഒപ്പത്തില്‍ കൂടുന്ന
ഇഷ്ടനായ് അവിടുന്നുമാറി................
ഈലോക ഭൂലോക മാനിനിമാര്‍ക്കെല്ലാം 
കാമുകനായങ്ങു മാറി ...............
വേദനതോന്നുന്ന നേരത്തവിടുന്ന്‍ 
വേദാന്തി ആയങ്ങു  മാറി 
ഞങ്ങള്‍ തന്‍ ഹൃദയം തളരുന്ന നേരത്ത്
ഗീതോപദേശമായ്  മാറി
 തേടി അലയുന്ന തീര്‍ഥാടകന്നായി
പുണ്ണ്യതീര്‍ത്ഥമായ്‌ അവിടുന്ന് മാറി
ഒട്ടുമേ തേടാത സ്വപ്നാടകന്നായി
സ്വപ്നമയവിടുന്നു മാറി
അങ്ങയെ അറിയാത്ത നേരത്തോ 
 അവിടുന്ന് മായയാങ്ങു മാറി
കാലം കഴിയവേ ഓരോരോ ജീവനും
അവിടുന്നിലായ് അങ്ങ് മാറി
പിന്നെയും പിന്നെയും ആവര്‍ത്തിചീടുന്ന
നടകമായങ്ങു മാറി..............
കോപ്പി റൈറ്റ് : നിധീഷ് വര്‍മ രാജ .യു 

No comments:

Post a Comment

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......