എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Wednesday 18 April 2012

മുടന്തന്‍ കുതിര


ബന്ധനത്തിന്‍ കടിഞ്ഞാണതില്ലാതെ 
പാഞ്ഞിടുന്നൊരു  യാഗാശ്വമല്ല  ഞാന്‍
കാല വേഗത്തിനൊപ്പം കുതിക്കുവാന്‍ 
കിതച്ചിടും മുടന്തന്‍ കുതിര ഞാന്‍
അഭ്രപാളിയില്‍ മിന്നിത്തിളങ്ങുന്ന 
കുറ്റമറ്റൊരു നായകനല്ല ഞാന്‍
ഇഷ്ടമില്ലാത്തതൊക്കെ  തകര്‍ക്കുവാന്‍ 
വെമ്പിടുന്നൊരു   bull dozer  അല്ല  ഞാന്‍
തന്‍റെ ദുഃഖങ്ങള്‍ ഉള്ളിലോതുക്കീട്ടു
ഹാസ്യമേകുവാന്‍ കോമാളിയല്ല ഞാന്‍
ജീവിതത്തിന്റെ സന്തോഷമോക്കെയും 
ഇട്ടെറിഞ്ഞീടാന്‍  സന്യാസിയല്ല ഞാന്‍ 
ആജ്ഞ നല്‍കുവാന്‍ രാജാവുമല്ല ഞാന്‍
ആജ്ഞ കേള്‍ക്കുവാന്‍ഭ്രിത്യനുമല്ല  ഞാന്‍
അരാജകത്വത്തിനോശാന  പാടുവാന്‍
ആധുനീകതിന്‍ വ്യക്താവുമല്ല ഞാന്‍
എട്ടുദിക്കും വിറപ്പിച്ചുപോട്ടുന്ന 
ഉഗ്രനാം ഒരു ബോംബുമല്ലിന്നു ഞാന്‍ 
ജീവിതത്തിന്‍റെ ചിട്ടവട്ടങ്ങളില്‍ 
സന്ധി ചെയ്യാന്‍ ശ്രമിക്കുകയാണ് ഞാന്‍
ഈ സമൂഹ ദുര്‍ഘട  പാതയില്‍ 
ചായം പൂശി  നടക്കുകയാണ് ഞാന്‍
ജീവിതത്തിന്‍റെ ടോള്‍ കൊടുത്തീടുവാന്‍
പണിപ്പെടുന്നൊരു പാവമാണിന്നു   ഞാന്‍
ഈ സമൂഹത്തിന്‍ തിട്ടൂരമോപ്പിച്ചു 
മെയ്‌ വഴക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ 
കോപ്പി റൈറ്റ്: നിധീഷ് വര്‍മ രാജ യു  






3 comments:

  1. അഭിപ്രായം അറിയിക്കണേ.......

    ReplyDelete
  2. ജീവിതത്തിന്‍റെ ചിട്ടവട്ടങ്ങളില്‍ സന്ധി ചെയ്യാതെ ജീവിക്കാനൊക്കില്ല.

    പക്ഷേ അക്ഷരത്തെറ്റുകളുടെ കാര്യത്തിൽ സന്ധി ചെയ്യരുതേ!

    ReplyDelete
  3. കുതിരപോലെ ചടുലമായ കവിത
    പിന്നേം പിന്നേം അക്ഷരത്തെറ്റ് കാണുമ്പോള്‍ മാത്രം ഒരു സങ്കടം. :(

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......