എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Monday, 13 August 2012

സ്വാതന്ത്ര്യം

ഭാഷതന്‍ വൈവിധ്യങ്ങള്‍, മഹത്താം മതങ്ങളും
വേഷങ്ങള്‍ പലവിധം, പലതാം സംസ്കാരങ്ങള്‍
ഇതെല്ലാം കൂടിച്ചേര്‍ന്ന വര്‍ണ്ണചിത്രമീദേശം
വെറുക്കല്ലതുതന്‍ അന്ന്യമാം വര്‍ണ്ണങ്ങളെ


സ്വാതന്ത്ര്യ ദിനത്തിലായ്‌
കിട്ടിയ മിഠായി തന്‍ മാധുര്യം വെല്ലുന്ന
മാധുര്യമീ സ്വാതന്ത്ര്യമെന്നോര്‍ക്കേണം നാമെപ്പോഴും
മാറരുതതുവെറും അവധിതന്‍ ചുവപ്പായി
വന്ദിക്കൂ മഹാന്മാരെ, അവ്ര്‍ തന്‍ പ്രയത്നത്തെ
സ്വാതന്ത്ര്യത്തിനവര്‍തന്‍ മഹത്താം ത്യാഗത്തെ


മഞ്ഞിനാല്‍ പുതച്ചൊരു ഹിമവാന്‍ മുതല്‍
ഇങ്ങു തിരകള്‍ തഴുകുന്ന മണല്‍ തരി വരെയുണ്ട്
ആയിരം ദിനങ്ങള്‍ ഇനിയും ആഘോഷിക്കാന്‍
ആവട്ടെ നമ്മുടെ ഭാരത ദേശത്തിനും

മഹത്താം സ്വതന്ത്ര്യത്തിന്‍  മാധുര്യം നുകരുവാന്‍
ആകട്ടെ ഇനിയുള്ള തലമുറകള്‍ക്കെല്ലാം
ഓര്‍ക്കട്ടെ അവരെല്ലാം നമ്മുടെ പൂര്‍വികര്‍
തന്‍ ദീര്‍ഘമാം ദര്‍ശനങ്ങള്‍,മഹത്താം ത്യാഗങ്ങള്‍.

പാറട്ടെ പതാകകള്‍ ഹൃദയത്തില്‍
ഉയരട്ടെ അഭിമാനം രാജ്യത്തിന്‍ യശസ്സിലായ്
by: NIDHEESH VARMA RAJA U




3 comments:

  1. അവര്‍ പൊരുതി നേടിയത്


    ആശംസകള്‍

    ReplyDelete
  2. ഉയരട്ടെ, അഭിമാനം രാജ്യത്തിന്‍ യശസ്സിലായ്

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......