എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Friday, 17 August 2012


ഒരു പരീക്ഷണ ശാലയില്‍ ഒരു ചെറു പാറ കഷ്ണത്തിലൂടെ ഒരു കൊടുമുടിയെപ്പറ്റി പഠിക്കുന്നത് പോലെ അനാദിയായ ഈശ്വരനെ പറ്റി പഠിക്കുന്ന പരീക്ഷണ ശാലകളാണ് ക്ഷേത്രങ്ങള്‍,. പ്രക്രിതിയും പ്രപഞ്ചവും നിറഞ്ഞു വിളങ്ങുന്ന ഈശ്വര ചൈതന്യത്തെ അനുഭവ വേദ്യമാകയാണ് ക്ഷേത്രങ്ങള്‍ ചെയ്യുന്നത്. ക്ഷേത്രങ്ങള്‍ മനുഷ്യ ശരീരത്തെ മാതൃകയാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്, അതുകൊണ്ടാണ് അവിടെ ശുദ്ധി ,അശുദ്ധി എന്നിവ ബാധകമാവുന്നത്. ശുദ്ധമായ ശരീരത്തില്‍ ആരോഗ്യമുണ്ടാവുന്നത് പോലെ ശുദ്ധമായ ക്ഷേത്രത്തില്‍ ഈശ്വര ചൈതന്യം വര്‍ധിക്കുന്നു.

                            ഭൂപടത്തിലൂടെ ഭാരതത്തെ മനസ്സിലാക്കാം എന്നാല്‍ ഭൂപടം ഭാരതമാകുന്നില്ലല്ലോ? അതുപോലെവിഗ്രഹങ്ങള്‍ ഓര്‍മ്മപ്പെടുത്തലുകളാണ്. നമ്മുടെ മനസ്സിനെ ഈശ്വരനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സഹായിക്കുക എന്നതാണ് വിഗ്രഹ ധര്‍മ്മം.മന്ത്രങ്ങളും ആരാധനാ ക്രമങ്ങളും ഉപയോഗിച്ച് ക്ഷേത്രങ്ങളിലെ  വിഗ്രഹങ്ങളുടെ ഈശ്വര ചൈതന്യം വര്‍ധിപ്പിക്കുന്നു. ഈശ്വരന്‍ വിഗ്രഹങ്ങളില്‍  മാത്രമാണ് എന്ന് ചിന്തിക്കുമ്പോഴാണ് വിഗ്രഹാരാധന തെറ്റാവുന്നത്. 
                         

No comments:

Post a Comment

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......