എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Thursday 9 August 2012

സ്വപ്‌നങ്ങള്‍ പട്ടം പോലെയാണ് അതിനു എത്ര ഉയരം വേണേലും പറക്കാം. നമ്മുടെ കയ്യിലെ നൂലിന്റെ നേര്‍ത്ത കനം മാത്രമാണ് നമുക്കതുമായുള്ള ബന്ധം. ആ നൂല് പൊട്ടുന്ന നിമിഷം നമുക്കവ  എന്നേക്കുമായി നഷ്ടപെടും, പക്ഷെ ഒന്ന് മറക്കരുത് ആ നേര്‍ത്ത നൂലില്‍ തൂങ്ങി സ്വപ്നങ്ങളെ എത്തി പിടിച്ചവര്‍ ധാരാളം....

1 comment:

  1. നല്ല, കാവ്യാത്മകമായ ചിന്തകള്‍.

    സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍....

    സ്വപ്‌നങ്ങള്‍, ചിന്തകള്‍, ഭാവനകള്‍ എല്ലാം തന്നെ നല്ല നിലക്കാകുമ്പോള്‍ നല്ലത്. ശ്രദ്ധിച്ചില്ല എങ്കില്‍........

    സ്വപ്നങ്ങളും ചിന്തകള്‍ തന്നെ ആണ് - ഉപബോധമനസ്സില്‍.

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......