എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Tuesday, 3 December 2013

സാധാരണക്കാരൻ

എത്തിവലിഞ്ഞും ഞെരിഞ്ഞമർന്നും
ഒഴുകുന്ന ജീവിത നദി
ഒഴുക്കുനിലച്ച അഴുക്കുചാൽ

ദാരിദ്ര രേഖ മുറിച്ചു കടന്നത്
തെറ്റായെന്ന് സർക്കാർ
സമയ രേഖ മുറിച്ചുകടന്നത്
തെറ്റെന്ന് കടക്കാർ

മുകളിൽ വിഷമം താഴെ ആശ്വാസം
എത്തിച്ചാടുമ്പോഴേക്കും
അകന്നുപോകുന്ന ആഗ്രഹങ്ങൾ

തെരുവുനായ്കളുടെ
വിശപ്പൊടെ ചെലവുകൾ

ചെലവിന്റെ വശം താഴ്ന്ന തുലാസ്
നേരെയാക്കാനുള്ള അധ്വാനം

എങ്ങെനെയോ കണ്ടെത്തുന്ന താളം
ഇടയിൽ രോഗത്തിന്റെ അപതാളം

സ്വപ്നം കണ്ടും കൊണ്ടും കൊടുത്തും
ചുമ്മാതൊഴുകിത്തീരുന്നു ജീവിതം



8 comments:

  1. ചെലവിന്റെ വശം താഴ്ന്ന തുലാസ്
    നേരെയാക്കാനുള്ള അധ്വാനം നന്നായിരിക്കുന്നു വരികൾ എല്ലാം

    ReplyDelete
  2. രേഖയ്ക്ക് മുകളിലും താഴെയുമെന്ന് സര്‍ക്കാരും വിഭജിച്ചു! വെറും സാധാരണക്കാരന്റെ നിറമില്ലാത്ത ജീവിതം. കവിത കൊള്ളാം

    ReplyDelete
  3. :)
    അസ്രൂസാശംസകള്‍

    ReplyDelete
  4. സ്വപ്നം കണ്ടും കൊണ്ടും കൊടുത്തും
    ചുമ്മാതൊഴുകിത്തീരുന്നു ജീവിതം ----സാധാരണ പൌരന്റെ

    ReplyDelete
  5. തെരുവുനായ്കളുടെ
    വിശപ്പൊടെ ചെലവുകൾ
    ജീവിതം ഇത് ജീവിതം....

    ReplyDelete
  6. നല്ല കവിത നിധീഷ് ...ആശംസകൾ

    ReplyDelete
  7. രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള പെടാപ്പാടുകള്‍... :)

    ReplyDelete
  8. ചിലരുടെ സ്വപ്നം സാക്ഷാത്ക്കരിക്കാനായി ജീവിക്കുന്നവർ




    നല്ല കവിത
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...




    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......