എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Tuesday, 31 December 2013

സമയ രേഖ

 പുലരുന്നിരുട്ടുന്നു ദിനങ്ങൾ മാഞ്ഞൂ
വെയിൽ മാഞ്ഞിടുന്നു മഴവന്നിടുന്നു
നീളുന്ന കാലത്തെ അളക്കുവാനായ്
വർഷങ്ങൾ എണ്ണുന്നു മനുഷ്യ ലോകം

എണ്ണുന്നകാലം ഇനിയേറെയുണ്ട്
അതിലേറെയുണ്ട് മുമ്പെണ്ണാത്ത കാലം
ഇനിയേറെയെണ്ണാൻ മനുഷ്യനാമോ
തോണ്ടുന്നവൻ കുഴി ഭൂമിക്കു തന്നെ

എണ്ണുന്ന കാലത്തിൽ ഒന്നു കൂടി
കഴിയുന്നു മെല്ലെ പതിവെന്ന പോലെ
കഴിഞ്ഞ വർഷത്തിൻ നീക്ക് ബാക്കി
പുതിയ വർഷത്തിൻ പ്രതീക്ഷയല്ലോ

മുറിച്ച കാലത്തിൽ മുറിച്ച സ്വപ്നം
നടക്കുമെന്നേറെ കൊതിച്ചിടുന്നു
പുതിയ വർഷത്തിൽ ശുഭമായതെല്ലാം
നടക്കുവാനാശംസകൾ നേർന്നിടുന്നു

8 comments:

 1. ആശംസകൾ നല്ല ശുഭാപ്തി വിശ്വാസം തുളുമ്പുന്ന കവിത വരികളും
  നീളുന്ന കാലത്തെ അളക്കുവാനായ്
  വർഷങ്ങൾ എണ്ണുന്നു മനുഷ്യ ലോകം
  എണ്ണുന്നകാലം ഇനിയേറെയുണ്ട്
  അതിലേറെയുണ്ട് മുമ്പെണ്ണാത്ത കാലം
  ഇനിയേറെയെണ്ണാൻ മനുഷ്യനാമോ
  തോണ്ടുന്നവൻ കുഴി ഭൂമിക്കു തന്നെ
  മുറിച്ച കാലത്തിൽ മുറിച്ച സ്വപ്നം
  നടക്കുമെന്നേറെ കൊതിച്ചിടുന്നു
  എല്ലാം നല്ല വരികൾ

  ReplyDelete
 2. നല്ല വരികള്‍ ..ശുഭപ്രതീക്ഷകള്‍ ..

  ReplyDelete
 3. ശുഭാസംസകള്‍

  ReplyDelete
 4. പുതിയ വർഷത്തിൽ ശുഭമായതെല്ലാം
  നടക്കുവാനാശംസകൾ നേർന്നിടുന്നു
  me to wish you all the best in the new year.

  ReplyDelete
 5. എണ്ണുന്ന കാലത്തിൽ ഒന്നു കൂടി
  കഴിയുന്നു മെല്ലെ പതിവെന്ന പോലെ
  കഴിഞ്ഞ വർഷത്തിൻ നീക്ക് ബാക്കി
  പുതിയ വർഷത്തിൻ പ്രതീക്ഷയല്ലോ

  ReplyDelete
 6. പുതുവത്സരാശംസകൾ ..നിധീ

  ReplyDelete
 7. മുറിച്ച കാലത്തിൽ മുറിച്ച സ്വപ്നം
  നടക്കുമെന്നേറെ കൊതിച്ചിടുന്നു

  ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......