എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Friday, 20 December 2013

ക്രിസ്ത്മസ്

മഞ്ഞു പെയ്ത രാവിലൊരു കുഞ്ഞുപിറന്നു
മണ്ണിലിതാ രക്ഷകൻ വന്നു പിറന്നു

അടയാള നക്ഷത്രം വാനിലുദിച്ചു
ആയിരം നക്ഷത്രം മണ്ണിൽ വിരിഞ്ഞൂ
ആഘോഷമായ് ഇതാ ആഘോഷമായ്
തിരു പിറവിയുടെ ആഘോഷമായ്

മഞ്ഞു പെയ്ത രാവിലൊരു കുഞ്ഞുപിറന്നു
മണ്ണിലിതാ രക്ഷകൻ വന്നു പിറന്നു

ഒരുപാട് വേദനകൾ നിന്നിലലിഞ്ഞൂ
ഒരുപാട് പാപികൾക്ക് രക്ഷയുമായി
ബദ്ലഹെമിൽ ഒരുകാലി തൊഴുത്തിൽ
ലോകത്തിൻ പ്രകാശം ഉദിച്ചുയർന്നൂ

മഞ്ഞു പെയ്ത രാവിലൊരു കുഞ്ഞുപിറന്നു
മണ്ണിലിതാ രക്ഷകൻ വന്നു പിറന്നു

ക്രൂശേറിയോനേ ഉയിർപ്പവനെ
പാപികൾക്കാശ്വാസമായവനെ
തിരു ജന്മവാർഷീകം ആഘോഷിപ്പൂ
മണ്ണിലെ മാനവ ഹൃദയങ്ങൾ

മഞ്ഞു പെയ്ത രാവിലൊരു കുഞ്ഞുപിറന്നു
മണ്ണിലിതാ രക്ഷകൻ വന്നു പിറന്നു

5 comments:

  1. ഈണമിട്ട് പാടാന് കൊള്ളട്ടോ..

    ReplyDelete
  2. “നിങ്ങള്‍ നാളുകളും തിഥികളും ആചരിക്കരുത് “ എന്നത്രേ പുസ്തകം പറയുന്നു

    ഏട്ടിലങ്ങനെ പലതും പറയുമെന്ന് ഞങ്ങള്‍!

    ReplyDelete
  3. രക്ഷകാ ഞങ്ങളെ കൂടി ..നന്നായിരിക്കുന്നു കൊയർ ആയിട്ടു പാടി കേൾക്കാൻ ഭാഗ്യം ഉണ്ടായെങ്കിൽ

    ReplyDelete
  4. അടയാള നക്ഷത്രം വാനിലുദിച്ചു
    ആയിരം നക്ഷത്രം മണ്ണിൽ വിരിഞ്ഞൂ
    ആഘോഷമായ് ഇതാ ആഘോഷമായ്
    തിരു പിറവിയുടെ ആഘോഷമായ്

    മഞ്ഞു പെയ്ത രാവിലൊരു കുഞ്ഞുപിറന്നു
    മണ്ണിലിതാ രക്ഷകൻ വന്നു പിറന്നു

    ReplyDelete
  5. ക്രൂശേറിയോനേ ഉയിർപ്പവനെ
    പാപികൾക്കാശ്വാസമായവനെ
    തിരു ജന്മവാർഷീകം ആഘോഷിപ്പൂ
    മണ്ണിലെ മാനവ ഹൃദയങ്ങൾ

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......