കുഞ്ഞായിരുന്നപ്പോൾ അറിയാതെ കൊഞ്ചിയ
കിളിമൊഴിയാവുന്നു എന്റെ ഭാഷ
തുഞ്ചൻ കുറിച്ച കിളിപ്പാട്ടിൽകേട്ടൊരു
ഭക്തിരസമാണിന്നെന്റെ ഭാഷ്
കുഞ്ചന്റെ തുള്ളലിനാധാരമായൊരു
ഹാസ്യശരങ്ങളാണെന്റെ ഭാഷ
ഇരയിമ്മൻ തമ്പിതൻ ഈരടി പാടുന്ന
ശൃംഗാരരസമാണിന്നെന്റെ ഭാഷ
ദ്രാവിഡ ഗോത്രത്തിൽ പേശിതെളിഞ്ഞൊരു
സംസാരഭാഷയാണെന്റെ ഭാഷ
സംസ്കൃത ഭാഷയാം രത്നം പതിച്ചൊരു
പൊന്നാഭരണമാണെന്റെ ഭാഷ
വൈദേശികർപോലും നെഞ്ചേറ്റിയൂട്ടിയ
സുന്ദര ഭാഷയാണെന്റെ ഭാഷ
ആഴത്തിലാഴത്തിൽ നേർവഴികാട്ടുന്ന
തത്ത്വങ്ങളാകുന്നു എന്റെ ഭാഷ്
അമ്പത്തൊന്നക്ഷരക്കൂട്ടങ്ങൾ ചേരുന്ന
വരമൊഴിയാകുന്നു എന്റെ ഭാഷ
കവികളോരായിരം പാടിത്തെളിഞ്ഞൊരു
മധുരമാം കാവ്യമാണെന്റെ ഭാഷ
കഥകളോരായിരം ചൊല്ലിത്തരുന്നൊരു
കഥയുള്ള ഭാഷയാണെന്റെ ഭാഷ
പലനാട്ടിലൊക്കെയും പലതുപോൽ ചൊല്ലുന്ന
മലയാളഭാഷയാണെന്റെ ഭാഷ.
**************** നിധീഷ് വർമ്മ രാജാ യു ************************
(സഹൃദയരുടെ നിർദ്ദേശപ്രകാരം ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്)
ഭാഷയോടുള്ള സ്നഹം വരികളില്‍ പ്രതിഫലിക്കുന്ന വാക്കുകള്‍ .ആശംസകള്‍
ReplyDeleteമറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍.....
ReplyDeleteഭാഷാമരത്തിന്റെ ചോട്ടിൽ നന്നായി വരികൾ പ്രധാന കാര്യങ്ങൾ മിക്കതും ഉൾകൊള്ളുന്നു
ReplyDeleteവളരെ ഹൃദ്യമായി എഴുതിയിരിക്കുന്നു.അഭിനന്ദനങ്ങൾ.
ReplyDeleteശുഭാശംസകൾ...
മധുരമാം കാവ്യമാണെന്റെ ഭാഷ
ReplyDeleteകഥകളോരായിരം ചൊല്ലിത്തരുന്നൊരു
കഥയുള്ള ഭാഷയാണെന്റെ ഭാഷ
പലനാട്ടിലൊക്കെയും പലതുപോൽ ചൊല്ലുന്ന
മലയാളഭാഷയാണെന്റെ ഭാഷ.