എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Tuesday, 24 December 2013

ചൂൽ

ആരൊക്കെയോ ചേർന്ന് മൂലയ്കിരുന്ന ചൂൽ
പൂമുഖം തന്നിലായ് കൊണ്ട് വച്ചു
തൂത്ത് വെടിപ്പാക്കി ആകെ തിളക്കുമെന്നാ-
വേശമോടവർ ചൊല്ലിടുന്നു
ചൂലിനു സാധിക്കും നാറുന്ന കുപ്പയെ
നീക്കിയെറിയാനെന്നോർത്തെല്ലാരും
പിന്നാലെ കൂടിനാൽ തള്ള പശുവിന്റെ
പിമ്പെ ഗമിക്കുന്ന ക്ടാവുകൾ പോൽ

ഏറ്റം പണിയുണ്ട് ചൂലിനു നീക്കുവാൻ
പറ്റിപ്പിടിച്ചോരഴുക്കുകളെ
നാറുന്നഴുക്കുകൾ പറ്റിയെന്നാലത്
കൊള്ളില്ല നല്ല സ്ഥലത്ത് തൂക്കാൻ
ആരും മടിക്കും കൈയ്യാൽ തൊടാനത്
ആകെ അഴുക്കായാൽ എന്നോർക്കണം
വൃത്തിയാക്കുന്ന ചൂൽ  വൃത്തിയാക്കീടുവാൻ
ആരും മറന്നങ്ങു പോകരുതേ

ചൂലൊന്നു വേണം അടിച്ചുതളിക്കുവാൻ
ഇൻഡ്യാ മഹാരാജ്യം വൃത്തിയാക്കാൻ
വൃത്തികൊതിക്കും ജനങ്ങളോ
ഏറ്റുന്നു ചൂലിൽ പ്രതീക്ഷകളും

4 comments:

  1. ഇപ്പൊ ഈ സാധനത്തിനോടൊരു സ്നേഹമൊക്കെ തോന്നിത്തുടങ്ങി. ഹ..ഹ..

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു

    ശുഭാശം സകൾ...

    ReplyDelete
  2. ചൂല്‍; വെറും കുറ്റിച്ചൂലല്ല

    ReplyDelete
  3. ചൂല് വൃത്തികേടായാൽ അത് ആര് തൂക്കും അത് ഭംഗിയായി കവിതയിൽ ചോദിച്ചു പക്ഷെ കുറ്റിചൂലുകൾ ആദ്യം കുപ്പയിൽ പോകും അതാ പതിവ് അത് കൊണ്ട് ചൂല് വൃത്തി ആയി ഇരിക്കട്ടെ ആശയവും കവിതയും നന്നായി

    ReplyDelete
  4. വൃത്തികേടായാൽ പരിസരം മാത്രമല്ല
    പൊളിറ്റിക്സും വൃത്തിയാക്കാൻ ചൂല് തന്നെ ശരണം...!

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......