കാട്ടുജീവികൾ ഇഷ്ടം വിഹരിക്കും
കാട് വെട്ടി കുടിയേറി കർഷകൻ
എതിരിട്ടു കഠിനമാം കാലത്തെ
വിജയിച്ച് വിളയിച്ച കർഷകൻ
ആ തലമുറ കർഷകർ പോയില്ലേ
കാലിൽ മണ്ണൊന്നു പറ്റാൻ മടിക്കുന്ന
ആർത്തിമൂത്ത തലമുറ വന്നില്ലേ
കാശ് കാശെന്നുള്ളിൽ പറഞ്ഞിട്ട്
താനിരിക്കുന്ന കൊമ്പ് മുറിച്ചില്ലേ
ജീവികൾതൻ പൂർവ്വിക സ്വത്തിനെ
കടുംവെട്ടിനു* വിറ്റുതുലച്ചില്ലേ
കാട്ടു ജീവികൾ തണ്ണീർകുടിക്കുന്ന
കാട്ടുചോല വിഷലിപ്തമാക്കീലേ
വാഹനത്തിൻ എണ്ണപ്പെരുപ്പത്തിൽ
അന്തരീക്ഷം പുകമയമാക്കീലേ
മണ്ണു മാന്തീലേ കുന്നു തകർത്തില്ലേ
മരം വെട്ടി ഹർമ്മ്യങ്ങൾ* കെട്ടീലേ
പാറക്കെട്ടും ചെറിയമലകളും
കാട്ടരുവികൾ ചോലകുളങ്ങളും
ശ്വാസകോശമാം നെൽപാടമൊക്കെയും
ഇഷ്ടംപോലെ നികത്തിയെടുത്തെന്നാൽ
കഷ്ടമാണിന്നു ഭൂവിന്നവസ്ഥയും
ഭൂമി മൊത്തമായ് വിറ്റ് വിഴുങ്ങുവാൻ
ആർക്കധികാരമെന്നൊന്ന്
ചിന്തിച്ചീടുകിൽ ഉറക്കെ ചോദിക്കുകിൽ
കിട്ടുമുത്തരം വരുന്ന തലമുറ
നന്ദിയോടെ സ്മരിക്കുന്നൊരുത്തരം
************************************************
കടും വെട്ട്: റബ്ബർ മരങ്ങൾ മുറിക്കുന്നതിനു മുൻപ്
അവസാനത്തെ പാലും ഊറ്റിയെടുക്കാൻ നടത്തുന്നത്
ഹർമ്മ്യം : മനോഹരമായ കെട്ടിടം
********************************************
നിധീഷ് വർമ്മ രാജാ യു
കാട് വെട്ടി കുടിയേറി കർഷകൻ
എതിരിട്ടു കഠിനമാം കാലത്തെ
വിജയിച്ച് വിളയിച്ച കർഷകൻ
ആ തലമുറ കർഷകർ പോയില്ലേ
കാലിൽ മണ്ണൊന്നു പറ്റാൻ മടിക്കുന്ന
ആർത്തിമൂത്ത തലമുറ വന്നില്ലേ
കാശ് കാശെന്നുള്ളിൽ പറഞ്ഞിട്ട്
താനിരിക്കുന്ന കൊമ്പ് മുറിച്ചില്ലേ
ജീവികൾതൻ പൂർവ്വിക സ്വത്തിനെ
കടുംവെട്ടിനു* വിറ്റുതുലച്ചില്ലേ
കാട്ടു ജീവികൾ തണ്ണീർകുടിക്കുന്ന
കാട്ടുചോല വിഷലിപ്തമാക്കീലേ
വാഹനത്തിൻ എണ്ണപ്പെരുപ്പത്തിൽ
അന്തരീക്ഷം പുകമയമാക്കീലേ
മണ്ണു മാന്തീലേ കുന്നു തകർത്തില്ലേ
മരം വെട്ടി ഹർമ്മ്യങ്ങൾ* കെട്ടീലേ
പാറക്കെട്ടും ചെറിയമലകളും
കാട്ടരുവികൾ ചോലകുളങ്ങളും
ശ്വാസകോശമാം നെൽപാടമൊക്കെയും
ഇഷ്ടംപോലെ നികത്തിയെടുത്തെന്നാൽ
കഷ്ടമാണിന്നു ഭൂവിന്നവസ്ഥയും
ഭൂമി മൊത്തമായ് വിറ്റ് വിഴുങ്ങുവാൻ
ആർക്കധികാരമെന്നൊന്ന്
ചിന്തിച്ചീടുകിൽ ഉറക്കെ ചോദിക്കുകിൽ
കിട്ടുമുത്തരം വരുന്ന തലമുറ
നന്ദിയോടെ സ്മരിക്കുന്നൊരുത്തരം
************************************************
കടും വെട്ട്: റബ്ബർ മരങ്ങൾ മുറിക്കുന്നതിനു മുൻപ്
അവസാനത്തെ പാലും ഊറ്റിയെടുക്കാൻ നടത്തുന്നത്
ഹർമ്മ്യം : മനോഹരമായ കെട്ടിടം
********************************************
നിധീഷ് വർമ്മ രാജാ യു
Nalla prameyam.
ReplyDeleteAashamsakal.
പശ്ചാത്താപം ഫലിക്കാത്ത ഒരു ഘട്ടം പിന്നാലെ
ReplyDeleteവളരെ ശരിയാണ് അനിയന്റെ ചിന്തകള്.
ReplyDeleteഇപ്പോൾ ഞാൻ താമസിക്കുന്ന വീട്ടില് കാൽ നൂറ്റാണ്ട് മുന്പാണ് ആദ്യമായി വന്നത്. ആ കാലത്ത് മുന്നിലെ റോഡ് ഇരുവശത്തും വളര്ന്നു നില്ക്കുന്ന മരങ്ങളുടെ നിഴല വീണു ശാന്തമായി കിടക്കുകയായിരുന്നു. ഈ ഉയര്ന്ന സ്ഥലത്തിന് താഴെ പുഴ ഒഴുകിയിരുന്നു. നെല്ല് കൃഷി ചെയ്യുന്ന പാടങ്ങൾ ഉണ്ടായിരുന്നു. തൊട്ടു തന്നെ മരങ്ങള ഉയര്ന്നു നില്ക്കുന്ന മറ്റൊരു മല ഉണ്ടായിരുന്നു.
ഇന്ന് ഇവിടെ ചുറ്റുമുള്ള മരങ്ങള വെട്ടി ഭൂമി നഗ്നമായി, റോഡ് തീവെയിലിൽ ടാര് ഉരുകി കിടക്കുന്നു. പുഴയില ഇറങ്ങാൻ കഴിയാതായിരുന്നു.വെള്ളം തൊട്ടാൽ ചൊറിച്ചിൽ വരും അത്രമേൽ മലിനമായിരിക്കുന്നു. അടുത്ത മലയിലെ മരങ്ങള വെട്ടി മണ്ണെടുത്ത് ആ കുന്നു അപ്രത്യക്ഷമായി അകലെയുള്ള റിഫൈനറി ,ഫാക്റ്റ് കൊചിണ്‍ സീടീ ഒക്കെ ഇവിടെ നിന്ന് നോക്കിയാൽ കാണാറായിരിക്കുന്നു. കൃഷിയുണ്ടായിരുന്ന വയലുകൾ നികത്തി വില്ലകൾ നിറഞ്ഞിരിക്കുന്നു...എന്തൊരു മാറ്റം. കുടിവെള്ളം ഇപ്പോൾ നാല് ദിവസത്തിൽ ഒരിക്കൽ മാത്രം വരുന്നു.അത്രമേൽ ഫ്ലാറ്റുകൾ ഉയര്ന്നു പൊങ്ങിയിരിക്കുന്നു...
നഷ്ടമായി എല്ലാം....
ReplyDeleteഭൂമിയെ രക്ഷിക്കാൻ നമുക്കിനിയും സമയമുണ്ടോ ?
ReplyDeleteനലല ചിന്തകള്‍..
ReplyDeleteഭൂമിയെ നശിപ്പിച്ചു.ഇനിയും നശിപ്പിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു...
പ്രകൃതിക്ക് വേണ്ടി ഇത്തരം ചിന്തകൾ ഇടയ്ക്ക് അത് പോലും നശിച്ചു പോയ ഒരു സമയം ഉണ്ടായിരുന്നു വീണ്ടും അത് സജീവമാകുന്നത് സന്തോഷം
ReplyDeleteഎത്താ൯ വൈകി..
ReplyDeleteഎങ്കിലും ഇനിയുണ്ടാവും..
ആശംസകള്..
ചിന്തിപ്പിക്കുന്ന ചിന്തകള്‍
ReplyDeleteപണവും സുഖവും എന്ന ചിന്തകള്‍ക്കപ്പുറം മറ്റെല്ലാം ശൂന്യമാക്കിക്കൊണ്ടിരിക്കുന്നു...
ReplyDeleteചിന്തിച്ചീടുകിൽ ഉറക്കെ ചോദിക്കുകിൽ
ReplyDeleteകിട്ടുമുത്തരം വരുന്ന തലമുറ
നന്ദിയോടെ സ്മരിക്കുന്നൊരുത്തരം