എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Thursday, 16 January 2014

ജീവിതസദ്യ

വിദ്യാഭ്യാസം ,ജോലി ,വിവാഹം ,കുട്ടികൾ
ഈ ക്രമത്തിൽ കഴിക്കണമെന്നത്രേ ചട്ടം
പണം ഒഴിച്ച്കൂട്ടാൻ ആവശ്യത്തിനു വേണം
വീട്, കാറ്, വസ്ത്രം, ആഡംബരങ്ങൾ
ഇതൊക്കെയാണ്കൂട്ട് കറികൾ
അധികാരം വറുത്തതും
പ്രശസ്തി  പൊരിച്ചതും സ്പെഷ്യൽ
ഈ ക്രമം തെറ്റി കഴിക്കുന്നത് പരാജയമത്രേ
ചുറ്റും കൺപാർത്താൽ
ക്രമം തെറ്റി എല്ലാം നഷ്ടപ്പെട്ടവർ
അടുത്ത വിഭവത്തിനായി
ഉണങ്ങിയ കൈയ്യുമായി കാത്തിരിക്കുന്നവർ
ഒരേ പന്തിയിൽ കണ്ണുനീർ ഉപ്പുകൂടുതൽ കിട്ടിയവർ
ചിലർക്ക് എല്ലാ വിഭവങ്ങൾക്കും മധുരം
കഴിച്ചതിനു രുചി പോരന്ന് ചിലർ
കഴിച്ചത് കുറഞ്ഞ് പോയന്ന് ചിലർ
കൂടുതൽ മെച്ചപ്പെട്ടതന്ന്വോഷിച്ച് ചിലർ
ഇതൊക്കെ കട്ടു തിന്നാമെന്നും ചിലർ
തിന്നിട്ടും തിന്നിട്ടും മതിവരാതെ ചിലർ
വിവാഹം കഴിച്ചതുകൊണ്ട് പിന്നെയൊന്നും
കഴിക്കാനാവാതെ പോയ പെൺകുട്ടികൾ
ജോലി കഴിക്കേണ്ടത്  കൊണ്ട്
വിദ്യാഭ്യാസം കഴിക്കാത്ത ബാല്യങ്ങൾ
വേണ്ടപ്പെട്ടവർക്കായി എല്ലാം മാറ്റിവച്ചർ
രോഗം മൂലം ഒന്നും കഴിക്കാതെ പോയവർ
അടുത്ത ഇലനോക്കി നെടുവീർപ്പിട്ട് ചിലർ
സദ്യയുണ്ടവർ ചിലർ കുഴികളിൽ സ്വൈര വിശ്രമം തേടി
ചിലർ അഗ്നിയിലലിഞ്ഞ് വായുവിൽ പാറി പറന്നു
അവരെ ശ്രദ്ധിക്കാതെ സദ്യക്ക് പുതിയാളുകൾ നിരന്നു
*****************************************************************
നിധീഷ് വർമ്മ രാജ യു


16 comments:

  1. ജീവിതസദ്യ....ഡയറ്റ് നോക്കിയില്ലെങ്കില്‍ പ്രശ്നമാകും അല്ലേ?!

    ReplyDelete
  2. ഉണ്ണാൻ അത് കഴിഞ്ഞു കൈ കഴുകാൻ കൈ കഴുകിയവന് ഉറങ്ങാൻ എല്ലാം തിരക്ക് അപ്പോൾ ഉണ്ണാത്തവർ പിന്നെയും ബാക്കി അപ്പോഴും ഒരേ പന്തിയിൽ തന്നെ പന്തീപക്ഷവും കാണേണ്ടി വരുന്നത് വിഷമം തന്നെ

    ReplyDelete
  3. വിഭവസമൃദ്ധമായ ജീവിതസദ്യ.

    ReplyDelete
  4. Shariyaaya life diet - shraddhikkanam.
    Nalla bhaavana. Aashamsakal.

    ReplyDelete
  5. നല്ല ഭാവന ...നന്നായി ഇഷ്ടപ്പെട്ടു..

    ReplyDelete
  6. മതിയെന്നൊരു വാക്ക്
    മനുഷ്യനോരിക്ക്യലെ പറയു
    വയറു നിറഞ്ഞെങ്കില്‍ മാത്രം ..
    മറ്റെന്തിന്നോടും
    ആര്‍ത്തി യൊട്ടും
    ഒടുങ്ങില്ലവന്നു!!rr

    ReplyDelete
  7. എല്ലാം അടങ്ങിയ ജീവിതസദ്യയുടെ ഭാവന സുന്ദരമായിരിക്കുന്നു.

    ReplyDelete
  8. നല്ല ഭാവന നല്ല ചിന്ത

    ReplyDelete
  9. ഡയറ്റ് നോക്കി കഴിക്കേണ്ട ഒരു സദ്യ...!

    ReplyDelete
  10. ഭാവന കൊണ്ടൊരു ജീവിത സദ്യ :)

    ReplyDelete
  11. Undavan ariyathe pokunnu unnathavante visappu

    ReplyDelete
  12. മനോഹരമായ കവിത

    ശുഭാശംസകൾ....

    ReplyDelete
  13. കവിത നന്നായിരിക്കുന്നു

    ReplyDelete
  14. മിനിപിസി4 February 2014 at 22:55

    സദ്യ ഗംഭീരം !

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......