എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Sunday, 17 November 2013

വീട്

                                         ഇ മഷി മാസികയിൽ വന്നത്

വെട്ടമെത്താ ഗുഹയിലും
വന്മരത്തിൻ മുകളിലും
ചില്ലകൂട്ടും കുടിയിലും
ചേക്കേറി മനുജപിതാമഹർ

പൊന്നു വിളയും ഭൂമിയും
വെള്ളമുള്ള തടിനിയും
തേടിയെത്തിയ മാനവർ
കെട്ടി ഭൂമിയിൽ വീടുകൾ

കാലമൊഴുകും വേളയിൽ
കൂടിയതീ ആഗ്രഹം
വീട്കെട്ടി പാർക്കുവാൻ
പാരിലധിക കൗതുകം

തോൽക്കണം കൊട്ടാരവും
എന്നുറച്ചു മനസ്സിലും
മുങ്ങിടുന്ന കടത്തിലും
ആഡമ്പരങ്ങൾ കുറച്ചിടാ

രക്ഷയേകാൻ പണിതത്
ആശ്വാസമെന്ന്നിനച്ചത്
ആകെമുക്കി കടത്തിലും
ബാക്കിയുള്ളതു ശങ്കകൾ

ഏറെ വേണ്ടവലിപ്പവും
മാറിയെത്തും മോടിയും
അമ്പരക്കും നാട്ടരും
കാണുകില്ല നിത്യവും

എന്തിനാലെ  പണിയിലും
രണ്ട്നാളിൻ കൗതുകം
മാറിടുന്നൂ ഫാഷനും
വേറെയാകും ചേലുകൾ

പർപ്പിടത്തിൻ ഗർവിനാൽ
സ്ഥാനമാനമൊക്കെയും
ചോർന്നൊലിച്ച് ദാരിദ്രരും
ഒരുമനോക്കി പെരുമയും

കാഴ്ചവസ്തുവല്ലത്
സ്നേഹമാണതിൻ ബലം
മോടിയൽപ്പം കുറയിലും
ശാന്തമാണതിൽ മനം

ഐക്യമോടെ ഏവരും
സ്നേഹമോടെ കഴിയുകിൽ
ഭൂവിൽ സ്വർഗമൊത്തിടും
ഭവനമൊന്ന് തീർത്തിടാം

22 comments:

 1. കൂടുമ്പോള്‍ ഇമ്പമുള്ളിടം കുടുംബം. അത് തന്നെയാണ് നല്ല വീടും
  //കാഴ്ചവസ്തുവല്ലത്
  സ്നേഹമാണതിൻ ബലം
  മോടിയൽപ്പം കുറയിലും
  ശാന്തമാണതിൽ മനം//

  ഈ വരികള്‍ ഇഷ്ടമായി.

  ReplyDelete
  Replies
  1. നന്ദി
   ആദ്യ അഭിപ്രായത്തിന്, വായനയ്ക്

   Delete
 2. ഈണവും ഗുണവും ഉള്ള കാവ്യ വരികൾ ഉയർത്തിയ സുന്ദര കാവ്യ ഗേഹം

  ReplyDelete
  Replies
  1. കാവ്യ ഗേഹത്തിൽ വിരുന്നു വന്നതിനു നന്ദി

   Delete
 3. ഐക്യമോടെ ഏവരും
  സ്നേഹമോടെ കഴിയുകിൽ
  ഭൂവിൽ സ്വർഗമൊത്തിടും
  ഭവനമൊന്ന് തീർത്തിടാം.
  Good.

  ReplyDelete
  Replies
  1. നന്ദി മാലങ്കോട് മാഷേ....

   Delete
 4. Today We have houses,
  But there is no home !!

  ആശയ സമ്പുഷ്ടമായ വരികള്‍; ആശംസകള്‍ നിധീഷ്

  ReplyDelete
  Replies
  1. നന്ദി ഉണ്ണിയേട്ടാ (ധ്വനി)

   Delete
 5. വളരെ ശരിയായ ഒരു വിഷയം ഭംഗിയായി അവതരിപ്പിച്ചു

  ReplyDelete
  Replies
  1. നന്ദി അജിത്തേട്ടാ സ്ഥിര വായനയ്കും പ്രോൽസാഹനത്തിനും

   Delete
 6. നല്ല ആശയം.. നന്നായി എഴുതി..

  ReplyDelete
  Replies
  1. നന്ദി, വായനയ്ക് അഭിപ്രായത്തിന്

   Delete
 7. ഭവനമാണെങ്കിൽ അവിടെ സ്വർഗമാക്കാം
  പക്ഷേ ഇന്നത്തെയൊക്കെ പൊങ്ങച്ചവീടുകളിൽ അതില്ല താനും..!

  ReplyDelete
  Replies
  1. പൊങ്ങച്ച വീട്
   നന്ദി

   Delete
 8. Paranjathokke sathyam thanneyennalum palayidathum verum upadesam pole thonni..

  ReplyDelete
  Replies
  1. തീർച്ചയായും ശ്രദ്ധിക്കാം

   Delete
 9. ഏതു കൊട്ടാരം പണിതാലും മനശ്ശാന്തി ഇല്ലെങ്കില്‍ പിന്നെ അതെങ്ങനെ ഒരു വീടാകും?
  കൊക്കില്‍ ഒതുങ്ങുന്നത്തെ കൊത്താവൂ

  ReplyDelete
 10. പ്രിയസുഹൃത്തു ക്കളുടെ ബ്ലോഗുകള്‍ അവര്‍ പോസ്റ്റ്‌ ചെയ്യുന്ന മുറയ്ക്ക് വലതു വശത്ത് കിടക്കുന്നത് വന്നു കണ്ടു
  ഈ വിദ്യ എങ്ങനെ നമ്മുടെ ബ്ലോഗില്‍ വരുത്താം എന്ന് എനിക്ക് കൂടി ഒന്ന് പറഞ്ഞു തരാമോ പ്ലീസ് ...

  ReplyDelete
 11. athoru nissara vidyaya chechchi
  select blog gadget --> my blog list from blogger gadgets
  add blog to your list click cheyyuka
  from there select blogs I follow -all blogs
  pinne idakkidayk ith update cheythale nammal ith install cheytha sesham cherunna blog updates labhikku.

  ReplyDelete
 12. നന്നായിട്ടുണ്ട്....ആശംസകള്‍... :)

  ReplyDelete
 13. നമ്മള്‍ എപ്പോഴും വീടിനു വേണ്ടി വല്ലാതെ ആഗ്രഹിക്കും അതുപോലെ നമ്മളെ ആഗ്രഹിക്കുന്ന വീടാവണം നമ്മുടേത് .

  ReplyDelete
 14. ഹൃദയലയം കാക്കും കുടിലേ മണിമാളിക....

  നല്ല കവിത

  സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.


  ശുഭാശംസകൾ....

  ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......