എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Monday 29 October 2012

പ്രസംഗ ജീവി

     ഇന്ന് തിരക്കേറിയ ദിവസമാണ്. അതിനിടയിലാണ്  ഭാര്യ അവളുടെ വീട്ടില്‍ പോകാനുള്ള അനുവാദം ചോദിക്കുന്നത്. സ്ത്രീ സ്വാതന്ത്രത്തെ കുറിച്ചാണ് ഇന്നത്തെ ചര്‍ച്ച. അതുകൊണ്ട് അനുവാദം നിഷേധിച്ചു. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്നും അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അനുവാദം നല്‍കണമെന്നും വാദിക്കാനുള്ള പൊയന്റുകള്‍ തയ്യാറാക്കേണ്ടതുണ്ട്. ചര്‍ച്ചയ്ക് പോകുമ്പോള്‍ മകള്‍ക്ക് നല്ലൊരു വസ്ത്രം എടുക്കണം പര്‍ദ്ദയെക്കാള്‍  കട്ടിയുള്ള എന്തെങ്കിലും, കോളേജ് ഉല്ലാസയാത്രയ്ക്ക്‌  വിടാത്തതിനുള്ള പരിഭവം മാറട്ടെ.
        ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് പൂച്ച കുറുകെ ചാടിയത്‌.... അതുകൊണ്ട് അല്പം താമസിച്ചാണ് ഇറങ്ങിയത്‌.... ചാനല്‍ ചര്‍ച്ചയ്ക് മുന്‍പ്‌ അന്ധ വിശ്വാസത്തിനെതിരായ ഒരു ക്ലാസ് ഉത്ഘാടനം ചെയ്യേണ്ടതുണ്ട്. അത് കഴിഞ്ഞു മകന്‍റെ വിവാഹ തടസ്സം മാറ്റാന്‍ ജ്യോത്സ്യനെ കാണുകയും വേണം.
       ചാനല്‍ ചര്‍ച്ച കഴിഞ്ഞു പോകുമ്പോള്‍ പ്രകൃതി സംരക്ഷണക്കാരുടെ ഒരു ജാഥയുണ്ട് അതിനു പോകുമ്പോള്‍ കുറച്ചു FURNITURE ഓര്‍ഡര്‍ കൊടുക്കണം. കള്ളത്തടി കൊണ്ട് FURNITURE ഉണ്ടാക്കുന്ന ഒരു കടയുണ്ട് അവിടെ നല്ല വിലക്കുറവാണത്രേ.. അയ്യോ കാറിന്‍റെ ഡിക്കിയില്‍ പ്ലാസ്ടിക്ക് ചാക്കില്‍ കെട്ടിയ വീട്ട് മാലിന്യങ്ങള്‍ ഏതേലും പുഴയില്‍ തള്ളണം.കാര്‍ യാത്രക്കിടയിലാണ് കുത്തക വിരുദ്ധ സമിതി വിളിച്ചത് .COCA-COLAയും Malbaro യും നുകര്‍ന്ന് അവര്‍ക്ക്‌ ഡേറ്റ് കൊടുത്തു. ഹോ ഇന്ന് തിരക്കോട് തിരക്ക് തന്നെ.
         
      മനുഷ്യന്റെ തുല്ല്യതയെക്കുറിച്ച്  ഒരു ലേഖനം തയ്യാറാക്കുന്നതിനിടയില്‍ ഡ്രൈവറെ വിട്ടു രണ്ടു ചായ വാങ്ങിച്ചു. ഹും രണ്ടു പേര്‍ക്കും ഒരേ ചായയോ?അയാള്‍ മനസ്സില്‍ പറഞ്ഞു.
                 .ഹോ നാളെ പരിപാടികള്‍ കുറവാണ്. അയാള്‍ നാളത്തെ പരിപാടികളുടെ ലിസ്റ്റ് നോക്കി പുളകിതനായി.നാളെ  രണ്ടു പ്രഭാഷണങ്ങള്‍111 1ഒന്ന് മദ്യ വിരുദ്ധ സമിതിയുടെ രണ്ട് ലൈംഗീക തൊഴില്‍ സംരക്ഷണ ജാഥയിലും.
                            

13 comments:

  1. ഹഹഹ..തോറ്റു പോവേള്ളൂ ഈ പ്രസംഗക്കാരെക്കൊണ്ട്

    ReplyDelete
  2. ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് പൂച്ച കുറുകെ ചാടിയത്‌.... അതുകൊണ്ട് അല്പം താമസിച്ചാണ് ഇറങ്ങിയത്‌.... ചാനല്‍ ചര്‍ച്ചയ്ക് മുന്‍പ്‌ അന്ധ വിശ്വാസത്തിനെതിരായ ഒരു ക്ലാസ് ഉത്ഘാടനം ചെയ്യേണ്ടതുണ്ട്. അത് കഴിഞ്ഞു മകന്‍റെ വിവാഹ തടസ്സം മാറ്റാന്‍ ജ്യോത്സ്യനെ കാണുകയും വേണം.

    ഈ വരികൾ ചിരിയുണർത്തി,നല്ല പോലെ.
    ഈ പ്രസംഗക്കാരെ തട്ടിത്തടഞ്ഞ് നടക്കാൻ വയ്യേ.
    ആശംസകൾ.

    ReplyDelete
  3. വൃദ്ധസദനത്തിനെ ഉത്ഘാടനമുണ്ടോ?

    ReplyDelete
  4. കപട നാട്യങ്ങളെ മനോഹരമായി തൊലിയുരിച്ചു കാണിച്ചു .പക്ഷെ ഇടക്ക് കുറെ ഒന്നുകള്‍ നിരന്നു കിടക്കുന്നു .അവസാനത്തെ വരികളില്‍ അയാള്‍ എന്ന പ്രയോഗം ആവര്‍ത്തിച്ചത് അരോചകമായി തോന്നി ..

    ReplyDelete
  5. പ്രസംഗം "വേ" പ്രവര്‍ത്തി "റെ" അല്ലേ...കൊള്ളാം

    ReplyDelete
  6. നന്ദി,
    @ അജിത്‌ മാഷ്‌, തോറ്റു എല്ലാരും
    @മനേഷ് ചിരിച്ച്ചെന്കില്‍ ഞാന്‍ വിജയിച്ചു
    @ചീരാമുളക് വൃദ്ധ സദനം ഉദ്ഘാടനം വിളിച്ചാല്‍ ജീവി റെഡി
    @സിയാഫ് ,തിരുത്തി
    @വെള്ളിക്കുലങ്ങരക്കാരന്‍ അത് തന്നെ

    ReplyDelete
  7. പ്രസംഗശേഷം കിട്ടിയ കവര്‍ എന്തിയേ?

    ReplyDelete
  8. വാക്കൊന്നും, പ്രവര്‍ത്തി മറ്റൊന്നും.ഉദ്ദേശിച്ചത് വെളിപ്പെടുത്തിയിട്ടുണ്ട്. (സ്ത്രീ സ്വാതന്ത്രത്തെ കുറിച്ചാണ് ഇന്നത്തെ ചര്‍ച്ച. അതുകൊണ്ട് അനുവാദം നിഷേധിച്ചു.) പക്ഷെ പ്രകടമായി പ്രാസംഗികന്‍ തന്നെ ഇതംഗീകരിക്കരുത്.വാക്യക്രമം പരസ്പരം മാറ്റിയാല്‍ നന്ന്.

    ReplyDelete
  9. ഈ കഥയുടെ കാര്യമാണോ എന്റെ കുറിപ്പില്‍
    നാം അന്ധവിശ്വാസത്തിന്റെ ഊരാക്കുടുക്കിലേക്കു വീണ്ടും വഴുതി വീഴുകയോ?

    കമന്റില്‍ സൂചിപ്പിച്ചത്?
    പ്രസംഗം ഒന്നും പ്രവര്‍ത്തി വേറൊന്നും
    ഇത്തരക്കാരെ കേട്ടു മടുത്തെന്നു പറഞ്ഞാല്‍ മതി
    മിനിക്കഥ നന്നായിപ്പറഞ്ഞു
    എഴുതുക അറിയിക്കുക

    ReplyDelete
  10. ആക്ഷേപ ഹാസ്യം ഉൾക്കൊണ്ടു...ആശംസകൾ...!

    ReplyDelete
  11. :) നിരീശ്വരവാദി പ്രസംഗത്തിന് മുമ്പ്, പ്രസംഗം നന്നാവാന്‍ പ്രാര്ത്ഥിച്ചപോലുള്ള എല്ലാ കാര്യങ്ങളും ഇതിലുണ്ട്. ആക്ഷേപശരങ്ങള്‍ ശരിക്കും കൊള്ളുന്നുണ്ട്. ഭാവുകങ്ങള്‍.

    ReplyDelete
  12. ആക്ഷേപ ഹാസ്യം നന്നായി കൈകാര്യം ചെയ്തു ട്ടോ.. പിന്നെയും അക്ഷരതെറ്റുകള്‍ :(

    ReplyDelete
  13. നല്ല രസകരമായ പോസ്റ്റ്. അഭിനന്ദനങ്ങൾ!

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......