എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Friday 29 June 2012

ഇനിയെത്ര 'എക്സ്'?'

ഒരു നാളില്‍ എന്‍റെ വിദ്യാലയത്തിന്‍
ചോരുന്ന മേല്‍കൂര തന്‍ കീഴിലായ്‌
ഉച്ചമയക്കത്തിന്‍ ആലസ്യവേളയില്‍
അക്ഷരം വ്യക്തമാകാത്ത ബോര്‍ഡിലായ്
ചൂരല്‍കഷായത്തിന്‍ ഓര്‍മ്മകളേറുന്നൊരുദിനം
കേട്ടു ഞാന്‍ 'എക്സ്' എന്നോരത്ഭുത്തം

അറിയാത്ത സംഖ്യയെ കണ്ടുപിടിക്കുവാന്‍
കണ്ടുപിടിച്ചോരു സൂത്രമത്രേ
അല്പം തിരിച്ചും മറിച്ചും ഗുണിക്കണം
ചിഹ്ന്ങ്ങള്‍ മാറ്റി മറിച്ചു തിരിക്കണം
ആകെപുകഞ്ഞു ഞാന്‍, എങ്കിലും ആ വിദ്യ
'എക്സ്' എന്ന പേരില്‍  കുറിച്ച് വച്ചു
കണ്ടു പിടിക്കാന്‍ കഴിയാത്തതൊക്കെയും
എക്സ് എന്ന് കൂട്ടുവാന്‍ ഞാന്‍ ശ്രമിച്ചു

ദൈവവും, ജീവനും,ജീവിതവും
എന്നുള്ളില്‍ എക്സുകളായി മാറി
കാല പ്രവാഹത്തില്‍ നിര്‍ദ്ധാരണം ചെയ്യാന്‍
 എന്നുള്ളില്‍ എക്സുകള്‍ ഏറിവന്നു 


'എക്സ്' തീര്‍ത്ത ചങ്ങലക്കണ്ണികളില്‍
എന്‍ മനം ഊയലാടീടവേ...
ശരിയെന്നുറപ്പിക്കാന്‍ എന്റെകയ്യില്‍
തെളിവില്ലാതുത്തരങ്ങള്‍ തേങ്ങീടവേ..

ഇനിയെത്ര 'എക്സ്' എന്നചോദ്യം
മറ്റൊരെക്‌സായി മാറീടുന്നു
By. NIDHEESH VARMA RAJA U

1 comment:

  1. എനിക്കും കുറെ എക്സ് ഉണ്ട്.. പക്ഷേ ഈ എക്സ് വേറെ എക്സ് ആണ് :P

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......