കാലമേ നിന്റെ ചോരക്കൊതിയൊട്ടും
തീർന്നിട്ടില്ലേ പുതിയ നൂറ്റാണ്ടിലും
ചോര ചിന്തി തെറിക്കുന്ന ബാല്യവും
കൊന്നു കൂട്ടുവാൻ വെമ്പും യുവാക്കളും
തോരുന്നില്ല അമ്മയ്കു കണ്ണുനീർ
വൈധവ്യത്തിൽ തീരും മധുവിധു
എന്തു തത്ത്വ മത ശാസ്ത്രമോതിലും
ന്യായമില്ലതിനുത്തരമേകുവാൻ
ഗാസ,ബാഗ്ദാദ് ,സിറിയ, സുഡാനിലും
ചരിത്ര താളിലെ ഹിറ്റ്ലറിൻ കാലവും
രണ്ട് ലോക മഹായുദ്ധ വേളയും
എണ്ണമറ്റ കലാപവും യുദ്ധവും
കൊന്നുകൂട്ടും ഭരണകൂടങ്ങളും
എന്നുമുള്ള സ്ഫോടങ്ങളും
കഷ്ടമെത്ര ജീവൻ പൊലിഞ്ഞു പോയ്
കഷ്ടമെത്ര സ്വപ്നങ്ങൾ മാഞ്ഞു പോയ്
അന്ത്യമില്ലേ ഇതിനൊന്നും ഓർക്കുകിൽ
എന്തു കഷ്ടമീ സുന്ദര ഭൂമിയെ
നരകമാക്കുന്നീ നരാധമർ നിത്യവും
തീർന്നിട്ടില്ലേ പുതിയ നൂറ്റാണ്ടിലും
ചോര ചിന്തി തെറിക്കുന്ന ബാല്യവും
കൊന്നു കൂട്ടുവാൻ വെമ്പും യുവാക്കളും
തോരുന്നില്ല അമ്മയ്കു കണ്ണുനീർ
വൈധവ്യത്തിൽ തീരും മധുവിധു
എന്തു തത്ത്വ മത ശാസ്ത്രമോതിലും
ന്യായമില്ലതിനുത്തരമേകുവാൻ
ഗാസ,ബാഗ്ദാദ് ,സിറിയ, സുഡാനിലും
ചരിത്ര താളിലെ ഹിറ്റ്ലറിൻ കാലവും
രണ്ട് ലോക മഹായുദ്ധ വേളയും
എണ്ണമറ്റ കലാപവും യുദ്ധവും
കൊന്നുകൂട്ടും ഭരണകൂടങ്ങളും
എന്നുമുള്ള സ്ഫോടങ്ങളും
കഷ്ടമെത്ര ജീവൻ പൊലിഞ്ഞു പോയ്
കഷ്ടമെത്ര സ്വപ്നങ്ങൾ മാഞ്ഞു പോയ്
അന്ത്യമില്ലേ ഇതിനൊന്നും ഓർക്കുകിൽ
എന്തു കഷ്ടമീ സുന്ദര ഭൂമിയെ
നരകമാക്കുന്നീ നരാധമർ നിത്യവും
എല്ലാ കാലവും പാടാവുന്ന കവിത.
ReplyDeleteയുദ്ധക്കെടുതികള്‍...
(കഷ്ടങ്ങള്‍ ആവര്‍ത്തിക്കുന്നതുകൊണ്ട് ഒരു വരി 'നഷ്ടമെത്ര ജീവന്‍ പോലിഞ്ഞുപോയ്..' എന്നാക്കിയാലോ?
ഒന്നും അവസാനിക്കുന്നില്ല, മറിച്ച് കൂടിക്കൊണ്ടിരിക്കുന്നു.
ReplyDeleteരുധിരപ്പുഴയൊഴുകാത്തൊരു ചരിത്രവുമില്ല ലോകത്തിന്!
ReplyDeleteകഷ്ടമെത്ര ജീവൻ പൊലിഞ്ഞു പോയ്
ReplyDeleteകഷ്ടമെത്ര സ്വപ്നങ്ങൾ മാഞ്ഞു പോയ്
അന്ത്യമില്ലേ ഇതിനൊന്നും ഓർക്കുകിൽ
എന്തു കഷ്ടമീ സുന്ദര ഭൂമിയെ
നരകമാക്കുന്നീ നരാധമർ നിത്യവും
നന്നായിട്ടുണ്ട്
ReplyDeleteസ്വർഗ്ഗത്തെ നരകമാക്കുന്നവർ.
ReplyDelete'എണ്ണമറ്റ കലാപങ്ങ'ളില്ലാത്ത ഒരു കാലം ഉണ്ടാകുമോ?
നല്ല ആശയം...അവതരണം...
ReplyDeleteആശംസകള്...
ജ്വലിക്കട്ടെ...തീനാളം കണക്കെ,,,,