എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Tuesday, 17 June 2014

പുഷ്പ ലോകം

ഫാഷൻ മാറിയതറിയാതെ
കുളിച്ച് അമ്പലത്തിൽ പോകുന്നു
തെറ്റിപ്പൂ.....

സുഗന്ധമേറെ പരത്തിയിട്ടും
പേരുദോഷം മാറാതെ
മുല്ലപ്പൂ........

ഏതു നിറത്തിൽ വന്നിട്ടും
ഭ്രാന്തന്റെ ചെവിയിൽനിന്ന്
രക്ഷയില്ലെന്ന് ചെമ്പരത്തി

മുള്ളാങ്ങളമാരുടെ
സംരക്ഷണം ഭാരമെന്ന്
റോസാപ്പൂ

വിഷുക്കാലം
നീട്ടിനൽകാൻ
കണിക്കൊന്ന...

വിദേശപൂക്കൾകതിരെ
സ്വാതന്ത്രസമരത്തിന്
കൊങ്ങിണിപ്പൂ...6 comments:

 1. പൂവിപ്ലവം!

  ReplyDelete
 2. പൂക്കളുടെ കാ‍ലം
  ചെത്തിപൂവ്വല്ലേ ഭായ്...

  ReplyDelete
  Replies
  1. അതു തന്നെ , തെറ്റി എന്നതൊരു നാടൻ പ്രയോഗമാണ്

   Delete
 3. ഒരുപക്ഷേ, പൂക്കളുടെ സംസാരം നമുക്ക് ഗ്രഹിക്കാനാകുമായിരുന്നെങ്കില്...
  ചേട്ട൯ കുറിച്ചതുപോലെ...
  മനസ്സലിഴിക്കുന്ന ഒരുപാട് നോവുകള്ക്ക് കാതോ൪ക്കേണ്ടി വരുമായിരുന്നു...
  നല്ല ആശയം...
  ആശംസകള്..

  ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......