എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Thursday 22 May 2014

വാർത്താ ദിനം

രാവിലെ ടി വി തുറന്നൂ പിന്നെ
വാർത്താചാനലിൻ മുന്നിലിരുന്നു
ബ്രേക്കിങ്ങ് ന്യൂസുകൾ ഓരോന്നായി
മിന്നിമറഞ്ഞാ ചെറിയൊരു തിരയിൽ

കാണാതായ വിമാനക്കഥയും പൊട്ടും
ബോംബിൻ എണ്ണവുമെല്ലാം
ക്രിക്കറ്റ് സ്കോററിയുന്നത് മാതിരി
ചാരിയിരുന്നു കണ്ടു രസിച്ചു

പെട്ടന്നെത്തി ഞെട്ടും വിധമായ്
മുഖ്യൻ രാജിക്കെന്നൊരു വാർത്ത
ചോദ്യചിഹ്നവുമിട്ടിട്ടങ്ങിനെ
ബ്രേക്കിങ്ങായി സ്ക്രീനിൽ ഒഴുകി

ചർച്ച തുടങ്ങി മുഖ്യനു പകരം
മുഖ്യൻ ആവാൻ ആരിനി മേലിൽ
പാർട്ടി പിളർത്തി ചാടാനാണോ
പ്രതിപക്ഷത്തിൻ  കടുംകയ്യാണോ
സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും
വാരിയതാണോ ചർച്ച തുടങ്ങി

ചർച്ചക്കാരവർ പതിവിൻ പടിയായ്
ചാനലുതോറും ബ്ലാ ബ്ലാ തുടങ്ങി
ഒരുവൻതന്നെ പലവിധചാനലിൽ
തൽസയത്തിന്നെത്തുന്നൊരു മായം
എന്തൊരു വൈഭവം എന്തൊരു ജ്ഞാനം
എല്ലാ ചർച്ചയും ഇവരാൽ തന്നെ
അറിയേണ്ടുന്ന പലവിധ കാര്യം
ചർച്ചയ്കുള്ളിൽ മുങ്ങിപ്പോയി

രാവിലെ മുതലവർ ചർച്ചയിലൂടെ
പലരെ മുഖ്യന്മാരായ് മാറ്റി
വൈകുന്നേരത്തോടെ മുഖ്യനും
പാർട്ടിതലവനും ഒന്നായ് ചൊല്ലി
രാജി വാർത്തകൾ ഊഹം മാത്രം

ചർച്ചകളെല്ലാം പാഴായ് മാറി
ചർച്ചകൾ കേട്ടവർ മണ്ടന്മാരായ്
പുതിയൊരു ചർച്ചയ്കെന്തൊരു മാർഗ്ഗം
ചാനലുകാരവർ വാർത്ത തിരഞ്ഞു

5 comments:

  1. ആക്ഷേപഹാസ്യം കൊള്ളാം ,, ഒരു ഓട്ടന്‍തുള്ളല്‍ സ്ടയ്ല്‍ ഉണ്ട് , കൊള്ളാം

    ReplyDelete
  2. രസിച്ചു.

    ഫൈസലിനെ പോലെ ഞാനും ഒരു ഓട്ടൻ തുള്ളൽ ശൈലിയിലാണ് വായിച്ചത്. അതിൽ "ക്രിക്കറ്റ് സ്കോററിയുന്നത് മാതിരി" ഈ വരിക്കു മാത്രം യോജിപ്പ് തോന്നിയില്ല.

    ReplyDelete
  3. പിന്നെന്തിനാ ലതിനു വിഡ്ഢിപ്പെട്ടി എന്ന് പേരിട്ടതെന്നാ വിചാരം?

    ReplyDelete
  4. ചാനലു തോറും ബ്ലാ ബ്ലാ..

    ഹഹ, കൊള്ളാം!

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......