എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Tuesday, 13 May 2014

ഹൃദയത്തിനുള്ളിൽ

ചില്ലുകൂട്ടിൽ അത്യാസന്നമായൊരു
ഹൃദയമിന്നിതാ നേർത്തു തുടിക്കുന്നു
അനന്തമാകുന്നൊരീ പ്രപഞ്ചത്തിൽ
തന്റെ സ്ഥാനം അറിയാതെ പോയത്
പോയിടും വഴിയൊക്കെ ശരിയെന്ന്
തോന്നി തോന്നുംപോൽ നടന്നത്
പ്രണയ ദാഹത്തിൽ നീറിപ്പുകഞ്ഞുള്ളീൽ
മറ്റൊരു ഹൃദയം വഹിച്ചത്
തന്റെ നേട്ടങ്ങൾ മാത്രം മോഹിച്ചിട്ട്
മറ്റ് ഹൃദയങ്ങൾ പാടേ തകർത്തത്
നേടിയതൊക്കെ ഉള്ളിലോർത്തും കൊണ്ട്
ഏറെയൂറ്റം കൊണ്ടുനടന്നത്
ഏറെയേറെ സമ്മർദ്ദമേറ്റേറെ
നേടി നേട്ടങ്ങളേറെയെന്നോർത്തത്
ഏറെ സ്നേഹിക്കുമഞ്ചാറു പേർക്കായി
കെട്ടിപ്പൊക്കിയ സാമ്രാജ്യമുണ്ടതിൽ
ഒക്കെ നേർത്തമിടിപ്പ് നിൽക്കും
നേരം മാഞ്ഞിടുന്ന മനോഹര ചിത്രങ്ങൾ


8 comments:

 1. പരിമിതികൾ മിടിപ്പുകൾക്കുള്ളിൽ ഹൃദയം.. പലപ്പോഴും നല്ല വരികൾ ഇഴയടുപ്പം

  ReplyDelete
 2. ഓരോ മനസ്സിന്‍റെ അവസ്ഥകള്‍

  ReplyDelete
 3. ഒന്നോര്‍ത്താല്‍ ഒന്നുമാല്ലാത്തത്തിനു വേണ്ടി എല്ലാം നഷ്ടപ്പെടുത്തുന്നവര്‍.
  നന്നായി.

  ReplyDelete
 4. നന്ദി ബൈജു മണിയങ്കാല, ഒരിടവേളയ്കുശേഷം തിരിച്ചെത്തിയപ്പോഴും പഴയ ആസ്വാദകനായെത്തിയ വലിയ മനസ്സിനും....
  നന്ദി അറങ്ങോട്ടുകര സർ...ഈ പ്രോത്സഹനത്തിന്....
  റാംജി സാർ.... ഞാനേറെ ബഹുമാനിക്കുന്ന പെരിയ കഥാകാരൻ... നന്ദി

  ReplyDelete
 5. ആശയത്തിൽ പുതുമ തോന്നിയില്ല. ജ്ഞാനപ്പാന ഓർമ്മ വരുന്നു.

  ReplyDelete
 6. ചില്ല് കൂട്ടിലാണെങ്കിലും തുടിക്കുന്നതാര്‍ക്ക് വേണ്ടി ?

  ReplyDelete
 7. ഏറെ സ്നേഹിക്കുമഞ്ചാറു പേർക്കായി
  കെട്ടിപ്പൊക്കിയ സാമ്രാജ്യമുണ്ടതിൽ
  ഒക്കെ നേർത്തമിടിപ്പ് നിൽക്കും
  നേരം മാഞ്ഞിടുന്ന മനോഹര ചിത്രങ്ങൾ

  ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......