രാവിലെ ടി വി തുറന്നൂ പിന്നെ
വാർത്താചാനലിൻ മുന്നിലിരുന്നു
ബ്രേക്കിങ്ങ് ന്യൂസുകൾ ഓരോന്നായി
മിന്നിമറഞ്ഞാ ചെറിയൊരു തിരയിൽ
കാണാതായ വിമാനക്കഥയും പൊട്ടും
ബോംബിൻ എണ്ണവുമെല്ലാം
ക്രിക്കറ്റ് സ്കോററിയുന്നത് മാതിരി
ചാരിയിരുന്നു കണ്ടു രസിച്ചു
പെട്ടന്നെത്തി ഞെട്ടും വിധമായ്
മുഖ്യൻ രാജിക്കെന്നൊരു വാർത്ത
ചോദ്യചിഹ്നവുമിട്ടിട്ടങ്ങിനെ
ബ്രേക്കിങ്ങായി സ്ക്രീനിൽ ഒഴുകി
ചർച്ച തുടങ്ങി മുഖ്യനു പകരം
മുഖ്യൻ ആവാൻ ആരിനി മേലിൽ
പാർട്ടി പിളർത്തി ചാടാനാണോ
പ്രതിപക്ഷത്തിൻ കടുംകയ്യാണോ
സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും
വാരിയതാണോ ചർച്ച തുടങ്ങി
ചർച്ചക്കാരവർ പതിവിൻ പടിയായ്
ചാനലുതോറും ബ്ലാ ബ്ലാ തുടങ്ങി
ഒരുവൻതന്നെ പലവിധചാനലിൽ
തൽസയത്തിന്നെത്തുന്നൊരു മായം
എന്തൊരു വൈഭവം എന്തൊരു ജ്ഞാനം
എല്ലാ ചർച്ചയും ഇവരാൽ തന്നെ
അറിയേണ്ടുന്ന പലവിധ കാര്യം
ചർച്ചയ്കുള്ളിൽ മുങ്ങിപ്പോയി
രാവിലെ മുതലവർ ചർച്ചയിലൂടെ
പലരെ മുഖ്യന്മാരായ് മാറ്റി
വൈകുന്നേരത്തോടെ മുഖ്യനും
പാർട്ടിതലവനും ഒന്നായ് ചൊല്ലി
രാജി വാർത്തകൾ ഊഹം മാത്രം
ചർച്ചകളെല്ലാം പാഴായ് മാറി
ചർച്ചകൾ കേട്ടവർ മണ്ടന്മാരായ്
പുതിയൊരു ചർച്ചയ്കെന്തൊരു മാർഗ്ഗം
ചാനലുകാരവർ വാർത്ത തിരഞ്ഞു
വാർത്താചാനലിൻ മുന്നിലിരുന്നു
ബ്രേക്കിങ്ങ് ന്യൂസുകൾ ഓരോന്നായി
മിന്നിമറഞ്ഞാ ചെറിയൊരു തിരയിൽ
കാണാതായ വിമാനക്കഥയും പൊട്ടും
ബോംബിൻ എണ്ണവുമെല്ലാം
ക്രിക്കറ്റ് സ്കോററിയുന്നത് മാതിരി
ചാരിയിരുന്നു കണ്ടു രസിച്ചു
പെട്ടന്നെത്തി ഞെട്ടും വിധമായ്
മുഖ്യൻ രാജിക്കെന്നൊരു വാർത്ത
ചോദ്യചിഹ്നവുമിട്ടിട്ടങ്ങിനെ
ബ്രേക്കിങ്ങായി സ്ക്രീനിൽ ഒഴുകി
ചർച്ച തുടങ്ങി മുഖ്യനു പകരം
മുഖ്യൻ ആവാൻ ആരിനി മേലിൽ
പാർട്ടി പിളർത്തി ചാടാനാണോ
പ്രതിപക്ഷത്തിൻ കടുംകയ്യാണോ
സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും
വാരിയതാണോ ചർച്ച തുടങ്ങി
ചർച്ചക്കാരവർ പതിവിൻ പടിയായ്
ചാനലുതോറും ബ്ലാ ബ്ലാ തുടങ്ങി
ഒരുവൻതന്നെ പലവിധചാനലിൽ
തൽസയത്തിന്നെത്തുന്നൊരു മായം
എന്തൊരു വൈഭവം എന്തൊരു ജ്ഞാനം
എല്ലാ ചർച്ചയും ഇവരാൽ തന്നെ
അറിയേണ്ടുന്ന പലവിധ കാര്യം
ചർച്ചയ്കുള്ളിൽ മുങ്ങിപ്പോയി
രാവിലെ മുതലവർ ചർച്ചയിലൂടെ
പലരെ മുഖ്യന്മാരായ് മാറ്റി
വൈകുന്നേരത്തോടെ മുഖ്യനും
പാർട്ടിതലവനും ഒന്നായ് ചൊല്ലി
രാജി വാർത്തകൾ ഊഹം മാത്രം
ചർച്ചകളെല്ലാം പാഴായ് മാറി
ചർച്ചകൾ കേട്ടവർ മണ്ടന്മാരായ്
പുതിയൊരു ചർച്ചയ്കെന്തൊരു മാർഗ്ഗം
ചാനലുകാരവർ വാർത്ത തിരഞ്ഞു
ആക്ഷേപഹാസ്യം കൊള്ളാം ,, ഒരു ഓട്ടന്‍തുള്ളല്‍ സ്ടയ്ല്‍ ഉണ്ട് , കൊള്ളാം
ReplyDeleteരസിച്ചു.
ReplyDeleteഫൈസലിനെ പോലെ ഞാനും ഒരു ഓട്ടൻ തുള്ളൽ ശൈലിയിലാണ് വായിച്ചത്. അതിൽ "ക്രിക്കറ്റ് സ്കോററിയുന്നത് മാതിരി" ഈ വരിക്കു മാത്രം യോജിപ്പ് തോന്നിയില്ല.
പിന്നെന്തിനാ ലതിനു വിഡ്ഢിപ്പെട്ടി എന്ന് പേരിട്ടതെന്നാ വിചാരം?
ReplyDeleteചാനലു തോറും ബ്ലാ ബ്ലാ..
ReplyDeleteഹഹ, കൊള്ളാം!
നല്ല തുള്ളൽ പാട്ട്...!
ReplyDelete