എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Wednesday 16 October 2013

മൂന്ന് കുറും കവിതകൾ

വിടരാൻ കൊതിച്ച പൂവുകൾ
വിടർന്നത് അബദ്ധമായെന്ന്
കൊഴിയാറായപ്പോൾ

(വിടരാൻ കൊതിച്ച മൊട്ടുകൾ എന്നാവും കൂടുതൽ ശരി എന്ന് ഹൈക്കു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ വി ബി കൃഷ്ണകുമാർ സാർ)
*******************************************************

പേരുകൾ പേരുകൾ 
ആളേ അറിയുവാൻ 
ആളുകൾ ചൊല്ലുന്ന 
അക്ഷരക്കൂട്ടങ്ങ്ൾ
**************************************

കരളിലെ വേദന
കണ്ണിലേക്കുള്ള യാത്രയിൽ
തൊണ്ടയിൽ വഴി മറന്നങ്ങിനെ

8 comments:

  1. നന്നായിട്ടുണ്ട്...

    ReplyDelete
  2. Nannaayi.
    Vidaraan kothicha mottu thanne.
    Aashamsakal.

    ReplyDelete
  3. അതെ സർ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി എല്ലാം നന്നായിട്ടുണ്ട്

    ReplyDelete
  4. വിടരാന്‍ കൊതിച്ച പൂവുകള്‍ മതി.

    ReplyDelete
  5. കുഞ്ഞു കവിതകൾ നന്നായിട്ടുണ്ട് ...

    ReplyDelete
  6. കൊഴിയാറായെങ്കിലും
    കരളിന്റെ വേദന പേരിലറിയണം

    ReplyDelete
  7. കരളിലെ വേദന
    കണ്ണിലേക്കുള്ള യാത്രയിൽ
    തൊണ്ടയിൽ വഴി മറന്നങ്ങിനെ....
    കവിതകൾ നന്നായിട്ടുണ്ട് ...

    ReplyDelete
  8. കുറും കവിതകള്‍ നന്നായിട്ടുണ്ട് കേട്ടോ...

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......