എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Sunday 23 June 2013

നാടൻ മെയ്ഡ് ഫോറിൻ പലഹാരങ്ങൾ


      രാമൻ നായരുടെ ചായക്കട ആയിരുന്നു ആ നാട്ടിലെ ഫൈവ് സ്റ്റാർ ഹോട്ടൽ. അവിടെ നിന്നും വർഷങ്ങ്ളായി ചായ കുടിക്കുന്നവരും ആരോഗ്യ ദൃഡ ഗാത്രന്മാരായി ആ നാട്ടിലുണ്ടായിരുന്നു. പുക തിങ്ങിയ കരിപിടിച്ച  അകത്തളവും വർഷങ്ങളുടെ കഥ പറയാൻ കഴിയുന്ന ആടുന്ന ബഞ്ചും നാട്ടിൽ കിട്ടുന്ന ഒരുവിധം എല്ലാ പത്രങ്ങളും പത്രങ്ങളേക്കാൾ വിവരം നൽകാൻ കഴിയുന്ന നാടൻ പരദൂഷണങ്ങളും എല്ലാം ചേർന്ന ഒരു ലോകമായിരുന്നു ആ ചായക്കട.
        നാടൻ പശുവിൻ പാലിൽ നല്ല മൂന്നാർ തെയില ഇട്ട കടുപ്പമുള്ള ചായ കുടിച്ചാൽ ലോകത്തെ ഏറ്റവും വിലകൂടിയ ആരോഗ്യ പാനീയത്തെക്കാൾ ഉന്മേഷം ലഭിക്കും.മുളങ്കുറ്റിയിൽ ചുട്ടെടുക്കുന്ന പുട്ടും പപ്പട വട്ടമൊത്ത ദോശയും നല്ല കറികളും എല്ലാം ആ നാട്ടിലെത്തുന്നവരുടെ നാവുകളിൽ രുചിയുടെ ഓർമ്മ പ്പെരുമഴ പെയ്യിച്ചിരുന്നു. വയലോരത്ത് വിളഞ്ഞ ഏത്തപ്പഴം നല്ല വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന വാഴയ്കാപ്പം ഉണ്ടാക്കി തീരുന്നതും വിറ്റ് തീരുന്നതും ഒരുമിച്ചായിരുന്നു.വയറ് നിറയെ കഴിച്ചാലും കീശയധികം ഒഴിയാത്തതിനാൽ ജനങ്ങൾക്കും സന്തോഷം.
    ഈയടുത്ത് നാട്ടിൽ പുതിയ ബേക്കറികൾ വന്നു.  കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ കൃത്രിമ രുചിയുടെ തിളങ്ങുന്ന  നാടൻ മേയ്ഡ് ഫോറിൻ പലഹാരങ്ങൾ. സ്വാദ് മുകുളങ്ങളെ ഉദ്ദീപിപ്പിക്കാൻ മാത്രം  രാസ വസ്തുക്കൾ യഥേഷ്ടം ചേർത്ത നിറവും മണവും ഉള്ള പലഹാരങ്ങൾക്ക് മുൻപിൽ രാമൻ നായരുടെ നാടൻ വിഭവങ്ങൾ നാണിച്ചു തല താഴ്തി. വെളിച്ചം കുറഞ്ഞ പുക നിറഞ്ഞ രാമൻ നായരുടെ കട കൂടുതൽ ഇരുട്ടേറിയതും പുക കുറഞ്ഞതുമായി മാറി.
               മകന്റെ ഉപദേശപ്രകാരം രാമന്നായർ കടയിൽ നാടൻ പലഹാരങ്ങൾക്ക് പകരം നിറവും മണവുമുള്ള് പലഹാരങ്ങൾ സ്ഥാനം പിടിച്ചു. അല്പം രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെങ്കിലും ഗുണനിലവാരം തെല്ലും കുറയാതിരിയ്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അങ്ങിനെ ആ കട ജീൻസും ടോപ്പുമിട്ട വല്ല്യമ്മയെപോലെ ആ നാട്ടിൽ നിലകൊണ്ടു. എങ്കിലും കച്ചവടത്തിൽ വല്ല്യ പുരൊഗതിയൊന്നുമില്ലതെ രാമൻ നായർ വിഷമിച്ചു. കടയുടെ ഭങ്ങിക്കുറവാണു ആൾക്കാർ കയറാത്തത് എന്ന് ആരൊ പറഞ്ഞറിഞ്ഞ രാമൻ നായർ തന്റെ കിടപ്പാടം പണയം വച്ച് കട മോടി പിടുപ്പിച്ചു. വെളിച്ച്ം നിറഞ്ഞ ചില്ല് കൊട്ടാരം പോലുള്ള കടയിൽ ആളുകൾ കൂടുതൽ കയറിയെങ്കിലും വില ഇരട്ടിപ്പിച്ചെങ്കിലും കടം വീട്ടാനും ജോലിക്കാർക്ക് ശമ്പളം കൊടുക്കാനും എല്ലാം കഴിഞ്ഞാൽ വീട്ട് ചെലവിനും ഒന്നും തികയാതെ വന്നു.
       ഭക്ഷണം ദൈവീകമായതിനാൽ അതിൽ മായം ചേർക്കരുതെന്ന തന്റെ പഴഞ്ചൻ നിലപാടാ‍ണു പ്രശ്നമെന്ന് തിരിച്ചറിഞ്ഞ് നിലപാട് തിരുത്താൻ അയാൾ തീരുമാനിച്ചു. ഇപ്പോൾ വൃത്തി പുറത്തു മാത്രം. അകത്ത് ചീഞ്ഞതും പഴകിയിതുമായ ഭക്ഷണങ്ങൾ അടുക്കളയിൽ രൂപ പരിണാമം നേടി ജനങ്ങളിൽ എത്തുന്നു പുതിയ നിറത്തിൽ പുതിയ ഗന്ധത്തിൽ ആർക്കും ഒരു പരാതിയുമില്ലാതെ.

By Nidheesh Varma Raja U  www.nidheeshvarma.blogspot.com

19 comments:

  1. ഹല്ലാ പിന്നെ.......
    രാമന്‍ നായരായിട്ടു എന്തിനാ കുറയ്ക്കുന്നെ...........

    ReplyDelete
  2. പഴയ ചായക്കടകളിൽ ഒരു പാട് നന്മകൾ ചായകുടിച്ചിരുന്നു

    ReplyDelete
  3. ഭക്ഷണത്തിലും മരുന്നിലും മായം ചേര്‍ക്കരുതെന്നുള്ളത് ഏറ്റവും ആദ്യത്തെ ധാര്‍മികതയാണ്.

    ReplyDelete
  4. സത്യത്തിനു ഇക്കാലത്ത് ഒരു വിലയുമില്ല

    ReplyDelete
  5. ഇന്ന് നാം സ്റ്റാർ ഹോട്ടലുകൾ എന്ന് വിളിക്കുന്നതിന്റെ ഒക്കെ അടുക്കളയിൽ ഒന്ന് പോയി നോക്കണം, ശ്ശോ

    ReplyDelete
  6. എന്തൊക്കെപ്പറഞ്ഞാലും രുചിയും ഗുണത്തിനും വേണ്ടി അത്തരം രാമെട്ടെന്റെ പോലെയുള്ള സാധാരണക്കടകള്‍ തേടിപ്പോകുന്നവര്‍ ഇക്കാലത്ത്‌ കൂടി വരികയാണ് എന്ന് തോന്നുന്നു

    ReplyDelete
  7. സത്യംതിനു ആരാണ് ഇപ്പോള്‍ വില കല്‍പ്പിക്കുന്നത് ...

    ReplyDelete
  8. ഇപ്പോള്‍ എല്ലാരും വീണ്ടും പഴയ തട്ടുകടകളിലെക്കും മറ്റും തിരിച്ചു പോകുന്നു....

    http://aswanyachu.blogspot.in/

    ReplyDelete
  9. ചത്ത പല്ലി, ബാറ്ററിയുടെ കരി,ചത്ത കൂറ, ഇവയൊക്കെ ഇട്ടു വാറ്റിയെടുക്കുന്ന നല്ല നാടന്‍ ചാരായം കുടിക്കുമ്പോ, ഇതൊക്കെ എന്തു.... ?????????????????

    ReplyDelete
  10. നിധീഷ്,

    ബ്ലോഗ് ഞാൻ സന്ദർശിച്ചു. ഈ ബ്ലോഗ് വായിക്കാൻ അല്പം ചില പ്രയാസങ്ങൾ ഉണ്ട്. ഒന്ന് ടെമ്പ്ലേറ്റ് തന്നെ. എഴുത്തകത്തിന്റെ വിസ്തൃതി വളരെ കൂടിപ്പോയി. . മറ്റൊന്ന് അനാവവശ്യമായ ഗാഡ്ജറ്റുകൾ കുത്തിനിറച്ചിരിക്കുന്നു. കൂടുതൽ ഗാഡ്ജറ്റുകൾ ചേർക്കുന്നത് ബ്ലോഗ് ലോഡാകാൻ താമസം വരുത്തും സ്ലോ കണക്ഷൻ നെറ്റ് ഉള്ളവർക്ക് അത് സമയം ഏറെ നഷ്ടപ്പെടുത്തും. ഇതെല്ലാം വായനക്കാരെ ബ്ലോഗിൽ നിന്ന് അകറ്റും.അതുകൊണ്ട് കഴിവതും ഈ ടെമ്പ്ലേറ്റെങ്കിലും ഒന്നു മാറ്റി ബ്ലോഗ് കൂടുതൽ ലളിതവൽക്കരിക്കുന്നത് നന്നാകും. എഴുത്തെല്ലാം കൊള്ളാം. രണ്ടു മൂന്നു പോസ്റ്റേ ഞാൻ വായിച്ചുള്ളൂ. തുടർന്നും എഴുതുമല്ലോ. എന്റെ ബ്ലോഗ് വായനശാലയിൽ ഈ ബ്ലോഗ് ആഡ് ചെയ്യുന്നു. http://viswamaanavikam.blogspot.in. പരിചയപ്പെട്ടതിൽ സന്തോഷം

    ReplyDelete
    Replies
    1. ബ്ലോഗ് പരമാവധി വായിക്കാൻ സഹായിക്കത്തക്ക വിധമാക്കാൻ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കമന്റ്റിനു മറുപടി വളരെ അത്യാവശ്യ സന്ദർഭത്തിൽ മാത്രമേ പറയാറുള്ളൂ, എന്റെ കമന്റ് കൂട്ടി കമന്റെണ്ണം കൂടി എന്ന തോന്നൽ വരാതിരിക്കാനാണത്. ഞാൻ അവിറ്റെ അംഗമായിട്ടുണ്ട്.

      Delete
    2. കമന്റിനു മറുപടി പറയുന്നത് നമ്മുടെ സമയവും മറുപടിയുടെ ആവശ്യകതയും മുൻ‌നിർത്തി തീരുമാനിക്കുന്ന ആളാണ് ഞാൻ. കമന്റിന്റെ എണ്ണം കൂട്ടാൻ വേണ്ടി മന: പൂർവ്വം മറുപടി പറയുന്നതാണെന്ന് ആരെങ്കിലും വിചാരിക്കുന്നെങ്കിൽ അങ്ങനെ വിചാരിക്കട്ടെ. എഴുത്തുകാരനും വായനക്കാരനും തമ്മിൽ നേരിട്ട് സംവദിക്കാനുള്ള അവസരമുണ്ട് എന്നതാണ് പ്രിന്റഡ് മീഡിയയെ അപേക്ഷിച്ച് ഓൺലെയിൻ മീഡിയയ്ക്കുള്ള ഒരു പ്രധാന മെച്ചം തന്നെ. അതുകൊണ്ട് നമ്മുടെ സമയവും ആവശ്യകതയും മുൻ‌നിർത്ത് കമന്റിനു മറുപടി പറയുന്നതിൽ അപാകതയൊന്നുമില്ലെന്നാണെന്റെ പക്ഷം.

      Delete
    3. ബ്ലോഗിൽ ചെറിയ മാറ്റം വരുത്തിയത് ശ്രദ്ധിച്ചുവോ? ഇപ്പൊൾ വായിക്കുന്നതിനു പാടില്ല എന്ന് കരുതുന്നു.
      വായനക്കാരനും ബ്ലൊഗ്ഗറും തമ്മിൽ സംവദിക്കേണ്ടത് ആവശ്യമാണ്. എന്നാൽ അത് പലപ്പൊഴും കേവലം ഔപചാരിക നന്ദി പറച്ചിൽ മാത്രമാകുംപോൾ അതിന്റെ ഗുണം നഷ്ടപ്പെടുന്നു.

      Delete
  11. vayichu thred pazhayathu ...ezhuthu nannayittund
    enkilum kadha aayittilla

    ReplyDelete
  12. ലേഖനമല്ല, കഥയിലൊട്ടെത്തിയിട്ടുമില്ല.
    തുറന്നഭിപ്രായം പറഞ്ഞതിൽ ക്ഷമിക്കുമല്ലോ ?

    ReplyDelete
  13. ഭക്ഷണം ദൈവീകമായതിനാൽ അതിൽ മായം ചേർക്കരുതെന്ന തന്റെ പഴഞ്ചൻ നിലപാടാ‍ണു പ്രശ്നമെന്ന്......

    Hotelkaarante bhakshanam kazhikkaruthu...... (Sadvachangal)
    Innathe kaalathu nivarthiyilla. Pakshe...... (baakki ''understood'')

    ReplyDelete
  14. വീടുകളിലെ വിരുന്നുകളില്‍ പോലും ഇപ്പോള്‍ ആരോഗ്യത്തിലേറെ ഭക്ഷണത്തിന്‍റെ രുചി കൃത്രിമമായി കൂടുന്നതിലാണ് നോട്ടം. ഹോട്ടലിന്റെ കാര്യം പറയേണ്ട. നന്നായി എഴുതി

    ReplyDelete
  15. ഭക്ഷണം ദൈവീകമായതിനാൽ അതിൽ മായം ചേർക്കരുതെന്ന തന്റെ പഴഞ്ചൻ നിലപാടാ‍ണു പ്രശ്നമെന്ന് തിരിച്ചറിഞ്ഞ് നിലപാട് തിരുത്താൻ അയാൾ തീരുമാനിച്ചു.
    കച്ചകെട്ടി കപടം ചെയ്യുക..അതാണ് കച്ചോടം

    ReplyDelete
  16. ഇപ്പോൾ വൃത്തി പുറത്തു മാത്രം. അകത്ത് ചീഞ്ഞതും പഴകിയിതുമായ ഭക്ഷണങ്ങൾ അടുക്കളയിൽ രൂപ പരിണാമം നേടി ജനങ്ങളിൽ എത്തുന്നു പുതിയ നിറത്തിൽ പുതിയ ഗന്ധത്തിൽ ആർക്കും ഒരു പരാതിയുമില്ലാതെ.
    ഇപ്പോൾ എല്ലാ ഹോടെലുകളും ഇതാണ് സ്ഥിതി

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......