എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Saturday, 13 April 2013

വിഷുക്കൈനീട്ടം



പുലര്‍കാല വേളയില്‍ കണ്ണനെ കണികണ്ട്
വിഷു സംക്രമം ഘോഷിച്ചിടുമ്പോള്‍
ചക്കയും മാങ്ങയും നാടിന്റെ വിളകളും
കണിയായ്‌ നിറഞ്ഞിടുമ്പോള്‍
കൊന്നപ്പൂ കിട്ടുവാന്‍ നാട്ടിലെ കുട്ടികള്‍
ഒത്തു ശ്രമിച്ചിടുമ്പോള്‍
വിഷുപക്ഷി പാടുന്ന പാട്ടിന്‍റെ താളം
നാമേറ്റ് പാടിടുമ്പോള്‍
പൊന്നിന്‍ നിറമൊത്ത ഒട്ടുരുളിക്കുള്ളിലായ്‌
കണ്ടതീ നാടിന്റെ നന്മയല്ലേ
കൈനീട്ടം കിട്ടിയ നാണയത്തുട്ടുകള്‍
ഈ നാടിന്‍ സമൃദ്ധിയല്ലേ
പൊന്നിന്‍ പ്രഭവിടര്‍ത്തും നിലവിളക്കും
വര്‍ണ്ണ പ്രഭ പരത്തും പൂത്തിരിയും
വിഷുവെന്ന സ്വപ്നം പരത്തിടുമ്പോള്‍
             
   എല്ലാ മലയാളികള്‍ക്കും എന്‍റെ വിഷു ആശംസകള്‍
                  നിധീഷ്‌ വര്‍മ്മ രാജ യു

4 comments:

  1. വിഷു ആശംസകള്‍

    ReplyDelete
  2. പൊന്നിൻ നിറമൊത്ത ഓട്ടുരുളിക്കുള്ളിലായ്
    കണ്ടതീ നാട്ടിന്റെ നന്മയല്ലേ...

    വിഷു ആശംസകൾ.

    ReplyDelete
  3. കണിക്കൊന്നകൾ പൂക്കുമ്പോൾ
    മണിത്തൊങ്ങലും ചാർത്തുമ്പോൾ..


    നല്ല വരികൾ.ഇഷ്ടമായി.

    വൈകിയെങ്കിലും സസ്നേഹം വിഷു ആശംസകൾ...


    ശുഭാശംസകൾ...

    ReplyDelete
  4. വൈകിയാണെങ്കിലും എന്റേയും വിഷു ആശംസകള്

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......