എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Tuesday, 26 February 2013

സൃഷ്ടിയും ദൈവവും പരിണാമവും


       ദൈവ വിശ്വാസം സ്രഷ്ടിയുമായി ബന്ധപ്പെടുത്തെണ്ട കാര്യമുണ്ടോ?. ലോകം സ്വയം ഉരുവം കൊണ്ടതെന്കില്‍ ദൈവത്തിനു എന്ത് പ്രാധാന്യമാണ് ഉള്ളത്. പ്രാര്‍ത്ഥനകൊണ്ട് എന്ത് ഫലമാണ് ഉള്ളത്? നമുക്ക്‌ ഇത്തരം വിഷയങ്ങള്‍ ഒന്ന് ചിന്തിക്കാം.
   ദൈവം സൃഷ്ടിച്ചതാണോ ഈ ഭൂമിയും പ്രപഞ്ചവും?
                               മനുഷ്യനെ  ഇന്നും കുഴക്കികൊണ്ടിരിക്കുന്ന * അടിസ്ഥാന പരമായ ചോദ്യം ആണിത്.   ദൈവം സൃഷ്ടിച്ചതാണെന്ന് ദൈവ വാദികളും, ദശ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് പരിണാമം സംഭവിച്ചുണ്ടായതെന്നു ശാസ്ത്രവും പറയുന്നു. ഒരു ക്ലോക്ക് കണ്ടാല്‍ അതിനൊരു സൃഷ്ടാവ് ഉണ്ടെന്നു മനസിലാക്കുന്നത് പോലെ ഈ ഭൂമിയില്‍ ജീവനുണ്ടെങ്കില്‍ അതിനൊരു സൃഷ്ടാവ്‌ ഉണ്ടാവുമല്ലോ എന്നത്‌ ആണ് സൃഷ്ടി വാദത്തിന്റെ അടിസ്ഥാനം.   സ്രിസ്ഷ്ടിവാദം മാത്രമല്ല ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനം.ഹൈന്ദവ സങ്കല്പ്പ പ്രകാരം സൃഷ്ടി യുടെ ദൈവമായ ബ്രഹ്മാവിനേക്കാള്‍ പ്രാധാന്യം  സ്ഥിതിയുടെയും സംഹാരത്തിന്റെയും മൂര്ത്തിക്ള്‍ ആയ വിഷ്ണുവിനും ശിവനും ലഭിച്ചിരിക്കുന്നു.       മനുഷ്യനില്‍ ദൈവ സങ്കല്പം രൂപം കൊണ്ടതിനു ശേഷമാകണം സൃഷ്ടി സങ്കല്പം ഉണ്ടായിരിക്കുക. മനുഷ്യന്റെ ബൌധീക വളര്‍ച്ചയുടെ ഭാഗം തന്നെയായിരുന്നു ദൈവീക സങ്കല്പത്തിന്റെ വളര്‍ച്ചയും ശരി തെറ്റുകളുടെ പാപ പുണ്ണ്യ ബോധവും.      
           ബുദ്ധിപരമായി ഡിസൈന്‍ ചെയ്തതാണ് ലോകം എങ്കില്‍ പോലും പരിണാമത്തിനു അതിന്റേതായ സാംഗത്യമുണ്ട്.  മനുഷ്യന്‍ കണ്ടുപിടിച്ച്ചതൊന്നും എന്നും ഒരേ രൂപത്തില്‍ ആയിരുന്നില്ലല്ലോ?അവ മെച്ചപ്പെടുത്തി മെച്ചപ്പെടുത്തി ഇന്ന് കാണുന്ന രൂപത്തില്‍ എത്തി ചേര്‍ന്നതല്ലേ?കാറിന്‍റെ ആദ്യ രൂപവും ഇന്നത്തെ രൂപവും ഒന്ന് ചിന്തിച്ചാല്‍ അത് മനസ്സിലാവും. ദൈവത്തിന്റെ ഒരു മെച്ചപ്പെടുത്തല്‍ ആയി നമുക്ക്‌ പരിണാമത്തെ കാണാവുന്നതാണ്.പരിണാമം എന്നാല്‍ ഒരു ജീവി ഒരു സുപ്രഭാതത്തില്‍ മറ്റൊരു ജീവി ആകുന്ന പ്രക്രിയ അല്ല. മറിച്ച് ഒരു പൊതു പൂര്‍വികനില്‍ നിന്ന് ഒരേ വിഭാഗത്തില്‍ പെട്ട വ്യത്യസ്ഥ ജീവികള്‍ പരിണമിച്ച് ഉണ്ടാകുന്ന ദീര്‍ഖ കാല പ്രക്രിയ ആണ്. മനുഷ്യനും ചിമ്ബാന്സിയ്യും എല്ലാം ഒരു പൊതു പൂര്‍വികനില്‍ നിന്ന് ഉണ്ടായതെന്ന് സാരം. ഒരു മരത്തിന്റെ ശിഖരങ്ങള്‍ വേറെ എങ്കിലും തായ്‌ തടി ഒന്നല്ലേ അതുപോലെ. നമുക്ക്‌ മനസ്സിലാകാന്‍ കാറിന്‍റെ ഉത്ഭവം നോക്കിയാല്‍ മനുഷ്യന്‍ ആദ്യം ചക്രം കണ്ടെത്തി ->ചക്രത്തില്‍ പ്ലാറ്റ് ഫോം ഖടിപ്പിച് മനുഷ്യന്‍ വലിക്കാന്‍ തുടങ്ങി -> വണ്ടി വലിക്കാന്‍ മൃഗങ്ങളെ ഉപയോഗിച്ചു തുടങ്ങി ->മൃഗങ്ങള്‍ക്ക് പകരം ആവി യന്ത്രം ഉപയോഗിക്കാന്‍ തുടങ്ങി -> ആവി യന്ത്രത്തിന് പകരം ഡീസല്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കന്‍ തുടങ്ങി ->വിവിധ തരം വാഹനങ്ങള്‍ ഉണ്ടായി. ഇവിടെനിന്നും കാറും കാളവണ്ടിയും ഒരേ ആശയത്തില്‍ നിന്നുണ്ടായതാണെന്ന് മനസ്സിലാക്കാം എന്നാല്‍ കാളവണ്ടി പരിണമിച്ചാണ് കാര്‍ ഉണ്ടായതെന്ന് പറയുന്നില്ല പകരം കാറിനും മറ്റു മോട്ടോര്‍ വാഹനഗള്‍ക്കും ഒരു പൊതു പൂര്‍വികന്‍ ഉണ്ട് എന്നേ പറയുന്നുള്ളൂ.
                             ദൈവം ദിവസങ്ങള്‍ കൊണ്ട് സൃഷ്ടിച്ചു എന്ന് പറയുമ്പോള്‍ ദൈവത്തിന്റെ ഒരുദിനം എന്നത് മനുഷ്യന്റെ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ എന്നും കളിമണ്ണ്‍ എന്നാല്‍ അജൈവ വസ്തു, പഞ്ചഭൂതങ്ങള്‍ എന്നാല്‍ വിവിധങ്ങളായ തന്മാത്രകള്‍ എന്നും കണക്കാക്കിയാല്‍ വേണമെങ്കില്‍ശാസ്ത്രവും വിശ്വാസവും ഒത്ത് ചേര്ക്കാവുന്നതാണ്.
                        ഹൈന്ദവ സ്ന്കല്പ പ്രകാരം ഒന്നില്‍ നിന്ന് പലതായി "അതിന്റെ" സങ്കല്പ്പ പ്രകാരം ഉണ്ടായി എന്ന് പറയുന്നു. ഓരോ വസ്തുവും സ്വയം പുനരുല്പാദിപ്പിക്കുകയും സ്വയം നശിക്കുകയും ചെയ്യുന്ന രൂപത്തില്‍ ആണ് ഉരുവം കൊണ്ടിരിക്കുന്നത്.വെറുതെ പറക്കുന്ന അപ്പൂപ്പന്‍ താടിപോലും പലതാകുക എന്ന സങ്കല്‍പ്പത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു.എല്ലാ ജീവ ജാലങ്ങളിലും ഉള്‍ക്കൊള്ളുന്നത് ആ പരമ ചൈതന്യത്തെയാണ്. ഈശാവാസ്യമിഥം സര്‍വ്വം എന്നതില്‍ നിന്ന് ഈ ലോകത്തില്‍ എല്ലാ ജീവ ജാലങ്ങളിലും ആ ചൈതന്യം കുടികൊള്ളുന്നതായി കാണാം. ഈ പ്രപഞ്ചത്തില്‍ നിറഞ്ഞുവിളങ്ങുന്ന ഒരു ചൈതന്യത്തെ പരബ്രഹ്മം എന്ന് വിളിക്കുന്നു. അത് നിര്‍ഗ്ഗുണവും നിരാകാരവും ആകുന്നു.  നിര്‍ഗ്ഗുണവും നിരാകാരവും ആയ പരബ്രഹ്മത്ത്തിനെ ആരാധിക്കുവാന്‍ മനസ്സ് ആശക്തമായതിനാല്‍ സഗുണ ആരാധന ഉണ്ടായി. അതിന്ക്കുരിച്ച്ചു വിശദമായി ഇവിടെ വായിക്കാം http://nidheeshvarma.blogspot.in/2012/12/blog-post.html#.USzXRx0wq1s
  ദൈവ സങ്കല്പം എന്നത് തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന മാതാവിന്റെതിനും തനിക്ക് വേണ്ടുന്നതെല്ലാം നേടി നല്‍കുന്ന നല്ല പിതാവിനോടും ഒപ്പമാണ്. തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കുന്ന  അധികാരിയായും, അത്ഭുതങ്ങള്‍ സാധ്യമാക്കുന്ന അമാനുഷ്യന്‍ ആയി, തന്‍റെ പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ സാധിക്കുന്ന സുഹൃത്തായി നേര്‍വഴിക്ക് നടത്തുന്ന സഹോദരനായി, ഇഷ്ടങ്ങള്‍ സാധിച്ച് തരുന്ന സുഹൃത്തായി എല്ലാം നമുക്ക്‌ ദൈവത്തെ കണക്കാക്കാം.  അത്തരം സങ്കല്‍പ്പങ്ങളും വിശ്വാസങ്ങളും അതിനു തക്ക ഫലത്തെ നല്‍കുന്നു.  ദൈവ വിശ്വാസത്തിന്‍റെ ആവശ്യകത ഇവിടെ വായിക്കാവുന്നതാണ് http://nidheeshvarma.blogspot.in/2013/01/blog-post.html

11 comments:

 1. എല്ലാ മനുഷ്യരും അവന്റെ ചിന്തയെ സാധൂകരിക്കുന്നു.അതില്‍ നിന്നാണ് പുതിയ കര്‍മ്മങ്ങള്‍ രൂപപ്പെട്ടത് .അവിടെ നിന്നാണ് കര്‍മ്മ ധര്‍മ്മവും ,കര്‍മ്മാധര്‍മ്മവും വിചാരിക്കപ്പെട്ടത്. ഇതില്‍ എവിടെ ധര്‍മ്മം അവിടെ ദൈവം .എവിടെ അധര്‍മ്മം അവിടെ പിശാച് (കുതന്ത്രം)

  ReplyDelete
 2. പരിണാമം എന്നാ പ്രക്രിയ നടക്കുന്നതിനു ഒരു പ്രവര്തിസദ്ധ്യമായ വസ്തു ആവശ്യമാണ് .മനുഷ്യ ശരീരത്തിനു പരിണാമം സംഭവിക്കാം എന്നാല്‍ ശരീരം പരിണമിച്ചുണ്ടായി എന്ന് പറയാനാകില്ല .ഉപയോഗപ്രദമായി ഡിസൈന്‍ ചെയ്ത ഒന്നില്‍ പിന്നീട് നടക്കുന്നതാണ് പരിണാമം
  സൃഷ്ടിപരമായ പ്രവര്‍ത്തി ചെയ്യാന്‍ പരിണാമത്തിനു സാധിക്കുമെന്നത് സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല

  ReplyDelete
 3. മിക്കവാറും ഇതില്‍ പറഞ്ഞപോലെ സൃഷ്ടി കഴിഞ്ഞാവും ദൈവം ഉണ്ടായത് . മനുഷ്യന് ബൌദ്ധിക വളര്‍ച്ച തുടങ്ങിയ നാളുകളില്‍ പ്രപഞ്ച ശക്തികളെ അവന്‍ ഭയപ്പെട്ടു ; അവന് രക്ഷനേടാന്‍ പ്രപഞ്ച ശക്തികളെ ആരാധിച്ചുതുടങ്ങി ; തുടര്‍ന്ന് അവന്‍ ഓരോ ശക്തിക്കും ഓരോ രൂപവും പേരും ചാര്‍ത്തി . അതുകൊണ്ടാണ് പുരാതനകാലങ്ങളില്‍ ഇന്ദ്രനും , വരുണനും പ്രധാന ആരാധനാമൂര്‍ത്തികള്‍ ആയത് .

  എങ്കിലും ദൈവം എന്ന സങ്കല്‍പ്പം നമുക്ക് പൂര്‍ണമായും നിഷേധിക്കാനാവും എന്ന് പറയാന്‍ എനിക്ക് കഴിവില്ല കാരണം ഞാനും വിശ്വസിക്കുന്നു ഒരു ശക്തിയെ ..

  ReplyDelete
 4. ശാസ്ത്രം പറയുന്ന പരിണാമ സിദ്ധാന്തത്തിന്ന് മതിയായ ഒരു തെളിവും കിട്ടിയിട്ടില്ല, കിട്ടിയത് വെറും ഫോസിലുകളും അതിൽ തന്നെ ആവ്യക്തമായവയിൽ തുന്നിച്ചേർത്ത് സിദ്ധാന്തം ശക്തിപെടുത്തി, എന്നാൽ തർക്ക് വിശയമായി ഇന്നും നിലനിൽക്കുന്ന പരിണാമ പ്രക്ക്രിയയെ ശാസ്ത്രലോകം തന്നെ തള്ളി പറയുന്നുമുണ്ട്

  ദൈവമില്ല എന്ന് ഒരിക്കലും പറയാൻ കഴില്ല

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. പരിണാമം ഒരേ സമയം കൊല്ലാനും തള്ളാനും കഴിയുമ്പോഴാണ് ശാസ്ത്രബോധം യുക്തി ഭദ്രമാവുന്നത്. ജീവ ജാലങ്ങള്‍ക്ക് കാല ഗതിക്കൊപ്പം പരിണാമം സംഭാവിക്കുന്നുന്ടെന്നത് മനസ്സിലക്ക്കാം . ആകാര വൈഭവം കൊണ്ടും ജീവിത രീതികളാലും ആയുശ്പരിധിയിലും പുരാതന മനുഷ്യന്‍ ആധുനികനില്‍ നിന്ന് എത്ര മാത്രം വെത്യാസപ്പെട്ടിട്ടുന്ദ് എന്ന് സാമാന്യ ബുദ്ധി ഉപയോഗിച്ച് മനസ്സിലക്കം. എന്നാല്‍ പരിണാമം മൂലം സ്പീഷീസ് തന്നെ മാറി മറ്റൊരു ജീവിയായി മാറുന്നു എന്ന വാദം എങ്ങനെ അങ്ങീകരിക്കനൊക്കും. ബാഹ്യഗുണങ്ങളില്‍ (phenotype) ഉണ്ടാവുന്ന വ്യതിയാനം ഒരിക്കലും ജൈവികമായ പരിണാമം സാധ്യമാക്കുന്നില്ലെന്നും ജനിതക സ്വഭാവങ്ങള്‍ (genotype) മാറുമ്പോഴേ അത്തരം മാറ്റം സാധ്യമാവൂ എന്നും ഡാര്‍വിന്‍ തന്നെ സമ്മതിക്കുന്നു. എന്നിട്ടും കേവല രൂപ സാദ്ര്ശ്യങ്ങളെ മാത്രം അടിസ്ഥാനമാക്കി പരിണാമ വാദം ഉന്നയിക്കുന്നതില്‍ എന്ത് അര്‍ത്ഥമാനുല്ലത് . ജനിതക സ്വഭാവങ്ങളുടെ വ്യതിയാനം മൂലം മാത്രമേ പരിണാമം സംഭവിക്കൂ എന്ന genetics ലെ അടിസ്ഥാന വാദത്തോട് അല്‍പ്പമെങ്കിലും കൂറ് പുലര്തിയിരുന്നെങ്കില്‍ ഡാര്‍വിന്‍ അങ്ങനെയൊരു വാദം ഉന്നയിക്കില്ലയിരുന്നു. എന്തെങ്കിലും ബാഹ്യ ശക്തികളാല്‍ ഉള്പരിവര്‍ത്തനം സംഭവിച്ചാല്‍ തന്നെ അത് അടിസ്ഥാന ജൈവ തന്തുവായ ക്രോമാസ്സോമുകള്‍ക്ക് മാറ്റം ഉണ്ടാക്കിയാല്‍ മാത്രമേ ജീവ പരിണാമം സംബവിക്കൂ. അങ്ങനെ ഉള്പരിവര്‍ത്തനം മൂലം ക്രോമസോമുകളില്‍ വ്യതിയാനം വരുന്നെങ്കില്‍ 46 ക്രോമസോം നമ്പര്‍ ഉള്ള മനുഷ്യന്‍ എങ്ങനെ 78 ഉള്ള കുരങ്ങനില്‍ നിന്നും ഉണ്ടാവും . സാദ്യത വല്ലതും ഉണ്ടെങ്കില്‍ അത് 48 (എന്റെ ഓര്മ ശരിയാണെങ്കില്‍ )നമ്പര്‍ ആയ എലി യില്‍ നിന്നവണ്ടെ .. ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി കണ്ടത്താത്ത കാലത്തോളം ഡാര്‍വിന്‍ തിയറി തീര്‍ത്തും ശാസ്ത്ര വിരുദ്ധം ആണെന്ന് തന്നെ പറയേണ്ടി വരും. മിന്നി തിളങ്ങുന്ന മഞ്ഞ ലോഹം കണ്ടു സ്വര്‍ണ്ണം എന്ന് വിളിച്ചര്‍ക്കുന്ന സ്കൂള്‍ കുട്ടികളുടെ യുക്തി ബോധം മാത്രമേ കുരങ്ങിന്റെ കോലം കണ്ടു മനുഷ്യന്റെ മുന്ഗാമിയെന്നു വിളിക്കുന്ന ഡാര്‍വിനും ഉള്ളൂ എന്ന് പറയേണ്ടി വരും.

  ReplyDelete
 7. ഈ വിഷയം ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് രണ്ടു മൂന്നു ദിവസങ്ങള്‍ വെറുതെ പോയതാണ്... എഴുതിയത് നന്നായിരിക്കുന്നു. അക്ഷരത്തെറ്റുകള്‍ , ചില പ്രയോഗങ്ങള്‍ (ആശക്തം / അശക്തം ? ) തെറ്റിപോയിട്ടുണ്ട്. സമയം പോലെ തിരുത്തുമല്ലോ.

  ReplyDelete
 8. ചിന്തനീയംതന്നെ.
  ദൈവം/പ്രകൃതി രണ്ടും ഒന്നുതന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതില്‍ നിന്ന് അറിഞ്ഞോ അറിയാതെയോ നാം വ്യതിചലിക്കുമ്പോള്‍,പ്രശ്നങ്ങള്‍/അസുഖങ്ങള്‍/ആപത്തുകള്‍ ഉണ്ടാകുന്നു. അപ്പോള്‍, ആകുന്നതും ആ ശക്തിക്ക് അനുസരിച്ച് മുന്നോട്ടുപോകാന്‍ നോക്കുക. ജീവന്‍ എവിടെനിന്ന് വരുന്നു, എവിടേക്ക് പോകുന്നു - ഒരു വ്യക്തമായ ഉത്തരം ആരും പറഞ്ഞിട്ടില്ല! ദൈവത്തെക്കുറിച്ചും, ഈ പറഞ്ഞ ജനന-മരണത്തെക്കുറിച്ചും ഒക്കെ വിശ്വാസങ്ങള്‍ മാത്രം. അതും മനുഷ്യസൃഷ്ടിയായ മതത്തിന്റെ അടിസ്ഥാനത്തില്‍!
  Pls read: http://drpmalankot0.blogspot.com/2013/02/blog-post_27.html

  ReplyDelete
 9. പരിണാമം എന്നാല്‍ ഒരു ജീവി ഒരു സുപ്രഭാതത്തില്‍ മറ്റൊരു ജീവി ആകുന്ന പ്രക്രിയ അല്ല. മറിച്ച് ഒരു പൊതു പൂര്‍വികനില്‍ നിന്ന് ഒരേ വിഭാഗത്തില്‍ പെട്ട വ്യത്യസ്ഥ ജീവികള്‍ പരിണമിച്ച് ഉണ്ടാകുന്ന ദീര്‍ഖ കാല പ്രക്രിയ ആണ്. മനുഷ്യനും ചിമ്ബാന്സിയ്യും എല്ലാം ഒരു പൊതു പൂര്‍വികനില്‍ നിന്ന് ഉണ്ടായതെന്ന് സാരം. ഒരു മരത്തിന്റെ ശിഖരങ്ങള്‍ വേറെ എങ്കിലും തായ്‌ തടി ഒന്നല്ലേ അതുപോലെ. നമുക്ക്‌ മനസ്സിലാകാന്‍ കാറിന്‍റെ ഉത്ഭവം നോക്കിയാല്‍ മനുഷ്യന്‍ ആദ്യം ചക്രം കണ്ടെത്തി ->ചക്രത്തില്‍ പ്ലാറ്റ് ഫോം ഖടിപ്പിച് മനുഷ്യന്‍ വലിക്കാന്‍ തുടങ്ങി -> വണ്ടി വലിക്കാന്‍ മൃഗങ്ങളെ ഉപയോഗിച്ചു തുടങ്ങി ->മൃഗങ്ങള്‍ക്ക് പകരം ആവി യന്ത്രം ഉപയോഗിക്കാന്‍ തുടങ്ങി -> ആവി യന്ത്രത്തിന് പകരം ഡീസല്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കന്‍ തുടങ്ങി ->വിവിധ തരം വാഹനങ്ങള്‍ ഉണ്ടായി. ഇവിടെനിന്നും കാറും കാളവണ്ടിയും ഒരേ ആശയത്തില്‍ നിന്നുണ്ടായതാണെന്ന് മനസ്സിലാക്കാം എന്നാല്‍ കാളവണ്ടി പരിണമിച്ചാണ് കാര്‍ ഉണ്ടായതെന്ന് പറയുന്നില്ല പകരം കാറിനും മറ്റു മോട്ടോര്‍ വാഹനഗള്‍ക്കും ഒരു പൊതു പൂര്‍വികന്‍ ഉണ്ട് എന്നേ പറയുന്നുള്ളൂ. ഇതഗീകരിക്കുന്നതും ദൈവ വിശ്വാസവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല എന്നാണു ലേഖനത്തില്‍ പറയാന്‍ ശ്രമിക്കുന്നത്. എല്ലാ കമന്റുകള്‍ക്കും നന്ദി

  ReplyDelete
 10. എന്നും എങ്ങും എത്താത്ത ചിന്തകള്‍... പക്ഷെ ഇവിടെ സയന്‍സും വിശ്വാസവും തമ്മില്‍ ഉള്ള ബന്ധം പറഞ്ഞതും എനിക്ക് ഇഷ്ട്മായി... ആശംസകള്‍

  ReplyDelete
 11. യുഗങ്ങളായി മനുഷ്യന്‍ ചോദിക്കുന്ന, ഉത്തരം സര്‍വസമ്മതമാംവണ്ണം ലഭിക്കാത്ത കുറെ സമസ്യകള്‍

  ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......