എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Sunday, 14 April 2013

പ്രണയത്തിന്‍റെ ഋതു



വസന്തമാണെന്നും  എന്നിലെ മാറാത്ത
ഋതു അത് നിന്നുടെ ഓര്‍മ്മയാല്‍
കാലം മാറുന്നു ഭാവങ്ങള്‍ മാറുന്നു 
ചാക്രികം ഈ ലോകവും മാറുന്നു
വര്‍ഷമാപിനിയ്കാവില്ലളക്കുവാന്‍ 
മഴയെനിക്കെന്ത്‌ ഓര്‍മ്മകള്‍ തന്നെന്ന്
ശരത് നിലാവിന്റെ നനുത്ത വെളിച്ചമായ്
നിന്റെയോര്‍മ്മകള്‍ എന്നില്‍ നിറയുന്നു
ഗ്രീഷ്മ കാലത്തിന്‍ ഉഗ്ര താപം പോലും
നിന്‍റെ ഓര്‍മ്മകുടകള്‍ ചൂടീടുന്നു
ശിശിരകാലത്തിന്‍ മഞ്ഞു കണങ്ങളില്‍
കണ്ടതും നിന്‍റെ ചിത്രമല്ലയോ
കൊയ്ത്തുപാട്ടിന്റെ താളത്തിനൊപ്പിച്ച്
ഹേമന്തവും നിന്‍ ഗാനം മൂളുന്നു
കാല ഭേദങ്ങള്‍ ഭാവങ്ങള്‍ മാറ്റിടാം
എങ്കിലും ഭൂമി വേര് മുറിക്കുമോ
എന്നപോല്‍ കാലമേതായാലും
നിന്‍റെ ഓര്‍മ്മയാനെന്റെ ശ്വാസ ഗതി 
ഭൂമി നല്‍കും വരങ്ങളെ ഒക്കെയും
കൃത്രിമം ചെയ്യും മാനവ മാനസം 
നിന്‍റെ ഓര്‍മ്മകള്‍ ഗാനമായ്‌ ചിത്രമായ്‌
മാറ്റുന്നു ഒരു കാമുക മാനസം
NIDHEESH VARMA RAJA U 
www.nidheeshvarma.blogspot.com

7 comments:

  1. വസന്തമാണെന്നുമെന്നിലെ മാറാത്ത ഋതു

    നന്നായിട്ടുണ്ട്

    ReplyDelete
  2. ഋതുക്കളിലെ വസന്തം എന്നും മായാതെ നില്ക്കും. കാമുകമനസ്സിലെ പ്രണയത്തോട് ബന്ധപ്പെടുതിയത് നന്നായി. വസന്തം മാഞ്ഞാൽ, വസന്തത്തിന്റെ നല്ല ഓർമ്മകളിൽ അടുത്ത വസന്തത്തെ പ്രതീക്ഷിക്കുകയായി. പ്രണയിനിയുമായുള്ള വേര്പാട്, പ്രണയാതുരമായി വസന്തഗീതവും പാടി കാത്തിരിപ്പായി.
    ഭാവുകങ്ങൾ.

    ReplyDelete
  3. വസന്ത പ്രേമ ഗാനം
    ആശംസകൾ

    ReplyDelete
  4. ഋതുക്കളെ പ്രണയവുമായി ബന്ധപ്പെടുത്തി ഒരുപാട് കവിതകൾ പലരും എഴുതിയത് വായിച്ചുട്ടുണ്ട് ; അവയിൽ മികച്ചവയുടെ കൂട്ടത്തിൽ ഇതും ഉള്പ്പെടും

    ReplyDelete
  5. തവ ഹാസമെൻ പ്രഭാകിരണം..

    ശുഭാശംസകൾ...

    ReplyDelete
  6. കൊള്ളാം കേട്ടോ ....

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......